Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മണിക്കൂറുകള്‍ക്കുള്ളില്‍ ബുധ-യമ ലാഭ ദൃഷ്ടി; ധനയോഗം, പുതിയ ജോലി, സന്തോഷവാര്‍ത്ത
Triekadasha Yoga 2025:നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹങ്ങളും നിശ്ചിത സമയം കൂടുമ്പോള്‍ രാശിമാറി പുതിയ രാശിയില്‍ പ്രവേശിക്കും. അത്തരം രാശിമാറ്റങ്ങള്‍ 12 രാശികളെയും സ്വാധീനിക്കുകയും ആ രാശികളില് ജനിച്ചവരില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതുകൂടാതെ രാശിമാറ്റത്തിന് ശേഷം ചില ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ പെടുകയോ ഒന്നിന് മേല്‍ മറ്റൊന്നിന്റെ ദൃഷ്ടി പതിയുകയോ ഒക്കെ ചെയ്യാം. ഇതും 12 രാശികളെയും സ്വാധീനിക്കുന്ന കാര്യമാണ്. ഗ്രഹങ്ങളുടെ സ്ഥിതിയും ജാതകത്തിലെ സ്ഥാനവും അനുസരിച്ച് ഓരോ ഗ്രഹങ്ങളെയും പലരീതിയിലാണ് അത് സ്വാധീനിക്കുന്നത്.

ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മാസത്തില്‍ മിക്കവാറും രണ്ടുതവണ രാശി മാറുന്നുണ്ട്. ഇപ്പോള്‍ മീനം രാശിയിലാണ് ബുധന്‍ ഉള്ളത്. മീനത്തിലെ സഞ്ചാരത്തിനിടയില്‍ മകരം രാശിയില്‍ ഉള്ള പ്ലൂട്ടോ അഥവാ യമഗ്രഹത്തിന് മേല്‍ ബുധന്റെ ലാഭ ദൃഷ്ടി പതിയും. മാര്‍ച്ച് അഞ്ചിന് ഉച്ചയ്്ക്ക് 12 മണി കഴിഞ്ഞാണ് പ്ലൂട്ടോയ്ക്ക് മേല്‍ ബുധന്റെ ദൃഷ്ടി പതിയുന്നത്. ഈ സമയത്ത് ബുധനും പ്ലൂട്ടോയ്ക്കുമിടയില് 60 ഡിഗ്രി കോണളവ് സൃഷ്ടിക്കപ്പെടും. ത്രിയേകാദശ യോഗം അല്ലെങ്കില്‍ ലാഭ ദൃഷ്ടി എന്നാണ് ഇതിനെ വിളിക്കുന്നത്. 12 രാശികളില് ജനിച്ച ആളുകളെയും പലതരത്തില്‍ സ്വാധീനിക്കുന്ന യോഗമാണിത്. ത്രിയേകാദശ യോഗത്തിലൂടെ സമ്പത്തും പുതിയ ജോലിയും പദവികളും നേടാന്‍ പോകുന്നത് ഏതെല്ലാം രാശികളാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്കും ലാഭ ദൃഷ്ടി യോഗം ഗുണകരമായിരിക്കും. ഏറെക്കാലമായി തടസ്സപ്പെട്ട് കിടന്നിരുന്ന ജോലികള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും. കൂടാതെ സമ്പത്തും സമ്പാദ്യവും വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാന അന്തരീക്ഷവും വന്നെത്തും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം തോന്നും. ജീവിതത്തില്‍ പൊതുവെ സന്തോഷം തോന്നുന്ന സമയമായിരിക്കും ഇത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. വായ്പകള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ ലോണ്‍ തുക കയ്യില്‍ കിട്ടും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുകയും അതുവഴി ലാഭം നേടാനാകുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും വിജയ ം നേടുകയും ചെയ്യും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ത്രിയേകാദശ യോഗം ലാഭകരമാണ്. ഈ രാശിയുടെ ധന ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇവര്‍ക്ക് അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികസ്വത്ത് ലഭിച്ചേക്കാം. ധനം, സമ്പത്ത് എന്നീ കാര്യങ്ങളില്‍ ആഗ്രഹിച്ചത് പോലുള്ള പുരോഗതി ഇക്കാലയളവില്‍ കാണാനാകും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. മുമ്പ് നടത്തിയ നിക്ഷേപങ്ങളിലൂടെ ലാഭം കൈവരും. യാത്ര ചെയ്യാനുള്ള ആഗ്രഹം സഫലമാകും. ജീവിതത്തിന്റെ പല മേഖലകളിലും വിജയം നേടാന്‍ കഴിയും. പ്രത്യേകിച്ച് ധനവിഷയങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയും മികവും പ്രകടിപ്പിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെയും യമ ഗ്രഹത്തിന്റെയും ലാഭ ദൃഷ്ടിയിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പോസിറ്റീവ് ആയ മാറ്റം അനുഭവപ്പെടും. പല കാര്യങ്ങള്‍ക്കും മുമ്പത്തേക്കാള്‍ ശ്രദ്ധയും പരിഗണനയും നല്‍കും. ഇത് സാമ്പത്തികമായും സാമൂഹികമായും നേട്ടങ്ങള്‍ നല്‍കും. ബിസിനസില്‍ നിന്നും വമ്പന്‍ ലാഭം ഇവരെ തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും അവരവരുടെ കര്‍മ്മമേഖലയില്‍ കൂടുതല്‍ മികവ് കാട്ടാനാകും. ജീവിതത്തിലെ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇക്കാലയളവില്‍ എടുക്കും. ആ തീരുമാനങ്ങളിലൂടെ ഭാവിയില്‍ നേട്ടങ്ങളും അംഗീകാരങ്ങളും തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉന്നതപദവി നേടാനാകും. സഹപ്രവര്‍ത്തകരുടെ പ്രശംസയും മതിപ്പും നേടാന്‍ കഴിയും. ഏറെക്കാലമായി മനസ്സിലെ അലട്ടിയിരുന്ന ചില പ്രശ്നങ്ങള്‍ ത്രിയേകാദശ യോഗത്തിന്റെ സ്വാധീനത്താല്‍ പരിഹരിക്കപ്പെടും. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വീണ്ടെടുക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
