Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ലാഭദൃഷ്ടിയില് ബുധനും വ്യാഴവും; മേയ 5 തൊട്ട് വിധി തിരുത്തിക്കുറിക്കുന്നത് മൂന്ന് രാശികള്‍
Triekadash Yoga 2025: ഗ്രഹസംയോഗങ്ങളിലൂടെ ശുഭയോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നതിനൊപ്പം ലാഭദൃഷ്ടി യോഗങ്ങളും രൂപപ്പെടുന്നുണ്ട്. അതിന്റെ പ്രഭാവം മനുഷ്യരുടെ ജീവിതത്തിലും നാടുകളിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ധനത്തിന്റെയും സമൃദ്ധിയുടെയും ദേവനായ വ്യാഴവും മെയ് അഞ്ചിന് പരസ്പരം 60 ഡിഗ്രി ദൂരത്തില്‍ വന്നെത്തുകയാണ്. വേദ ജ്യോതിഷത്തില്‍ ഇതിനെ ത്രിയേകാദയ യോഗമെന്നും ലാഭ ദൃഷ്ടി യോഗമെന്നുമാണ് വിളിക്കുന്നത്.
മേയ് അഞ്ചിന് രാത്രി 10.49നാണ് ഈ ഗ്രഹങ്ങള്‍ക്കിടയില്‍ 60 ഡിഗ്രി കോണളവ് സൃഷ്ടിക്കപ്പെടുന്നത്. ലാഭ ദൃഷ്ടി യോഗം ചില രാശികളില് ജനിച്ചവര്‍ക്ക് വളരെ ഗുണകരമാണ്. ഇവരുടെ ഭാഗ്യകാലം തന്നെ ഈ യോഗത്തോടെ ആരംഭിക്കും. വേദ ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായി കരുതപ്പെടുന്ന ഒരു യോഗമാണിത്. പുതിയ അവസരങ്ങള്‍ ലഭിക്കാനും ആശയവിനിമയ മെച്ചപ്പെടാനും, സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനും കരിയറിലും ബിസിനസിലും ഉയര്‍ച്ചയും വളര്‍ച്ചയും നേടാനും ഈ യോഗം ഗുണകരമാകും.
വ്യാഴവും ശുക്രനും ലാഭദൃഷ്ടിയില് എത്തുമ്പോള്‍ അവയുടെ ഊര്‍ജം പരസ്പര പൂരകമാകും. ഇത് വിജയത്തിനും വളര്‍ച്ചയ്ക്കും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അനുകൂലമാകും.
ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ലാഭ ദൃഷ്ടിയോഗം ഗുണകരമായിത്തീരും. ഈ യോഗത്തോടെ ഇവര്‍ക്ക് അടിക്കടി സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ നിക്ഷേപങ്ങളിലൂടെ ലാഭം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം പ്രതീക്ഷിക്കാം. ഇവര്‍ക്ക് സമയം വളരെ അനുകൂലമാണ്. പ്രോപ്പര്‍ട്ടികളില്‍ നിന്നും ധനനേട്ടം ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസിലും തൊഴില്‍ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഇക്കാലയളവില്‍ പ്രതീക്ഷിക്കാം. ജോലി മാറാന്‍ അഗ്രഹിക്കുന്നവര്‍ക്കും സമയം അനുകൂലമാണ്. ബിസിനസില്‍ അപ്രതീക്ഷിത വളര്‍ച്ചയും വിപുലപ്പെടുത്തലും ഉണ്ടാകാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ബുധന്റെയും വ്യാഴത്തിന്റെയും ലാഭദൃഷ്ടി കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗുണകരമാണ്. ഈ സമയത്ത് ഉദ്യോഗസ്ഥരായ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും തേടിയെത്തും. കൂടാതെ ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേക്കും. ഓഹരിവിപണിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ലാഭമുണ്ടാകാം. ഈ കാലയളവില്‍ സുഹൃത്തുക്കളുമായി കൂടിച്ചേരുകയും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭാവിയില്‍ ഗുണകരമാകുന്ന ചില ബന്ധങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. സ്വദേശത്തും വിദേശത്തും യാത്രകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടാകും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയില്‍ ജനിച്ചവര്‍ക്കും വ്യാഴവും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലാഭദൃഷ്ടി യോഗം നേട്ടമാകും. പങ്കാളിത്ത സംരംഭങ്ങളില്‍ നിന്ന് ഇവര്‍ക്ക് നേട്ടമുണ്ടാകുന്ന സമയമാണിത്. ജോലിയിലും സംഘം ചേര്‍ന്ന പ്രവര്‍ത്തനം ഗുണകരമാകും. ചില വലിയ കരാറുകള്‍ ഈ സമയത്ത് ബിസിനസുകാരെ തേടിയെത്തും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ചില നേട്ടങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷനിമിഷങ്ങള്‍ വന്നുചേരും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല ആലോചനകള്‍ ലഭിച്ചേക്കാം. വിചാരിച്ച കാര്യങ്ങള്‍ നേടാന്‍ സമയം അനുകൂലമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
