Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
30 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട ഏകാദശി യോഗം; സമ്പത്ത്, ജോലി, സുഖജീവിതം ഈ രാശിക്കാര്‍ക്ക്
നീതിയുടെ ദേവനാണ് ശനി. ശനിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമാണ് ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ വളര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടായിരിക്കുകയുള്ളൂ. ശനി പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ബുധന്‍. ബുധന്റെ അനുഗ്രഹം ഇല്ലെങ്കില്‍ ജീവിതത്തില്‍ ശോഭിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ വിജയിക്കാനും, സമ്പാദിക്കാനും, നല്ലൊരു ജോലി ലഭിക്കാനും ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. 2025-ല്‍ ബുധന്‍ സൂര്യന്റെ മൂന്നാം ഭാവത്തിലും, സൂര്യന് ബുധന്റെ 11-ാം ഭവത്തിലും എത്തുകയാണ്. രണ്ട് ഗ്രഹങ്ങളും 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഇത് ത്രി ഏകാദശി യോഗത്തിന് കാരണമാകുന്നു. അതിനാല്‍ തന്നെ, ചില രാശിക്കാര്‍ക്ക് സൂര്യന്റെയും ബുധന്റെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്നു. ഈ ഗ്രഹങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പൊതുവില്‍ 2025 വളരെയധികം ഗുണം നല്കുന്ന വര്‍ഷമാണ്. നിരവധി ഗ്രഹങ്ങളുടെ രാശിമാറ്റം ഗുണകരമായി ഭവിക്കുന്ന രാശികൂടിയാണ് മേടം. 2025-ല്‍ സൂര്യന്റെയും ബുധന്റെയും അുഗ്രഹത്താല് മേടം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. മതപരമായ പരിപാടികളില്‍ ഈ രാശിക്കാര്‍ പങ്കെടുക്കുന്നതാണ്. മതപരമായ ആചാരങ്ങള്‍ക്കായി നിരവധി പണം ചിലവഴിക്കുന്നതായിരിക്കും. സാമ്പത്തിക ചുറ്റുപാടുകള്‍ മെച്ചപ്പെടുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ നല്ലൊരു ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല മേഖലയില്‍ നിന്നുമായി ഈ രാശിക്കാര്‍ക്ക് കയ്യില്‍ പണം വന്നു ചേരുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വീട്ടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താനും, ബിസിനസ്സിലേയ്ക്ക് കാല്‍വെയ്പ്പ് നടത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
2024-ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങള്‍ 2025-ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയില്‍ പഠിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജോലിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങാനും അവ ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ഏറ്റവും വലി സ്വപ്നം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകുന്ന ഒരു വര്‍ഷം കൂടിയാണ് 2025. പുതിയ ഉപഭോക്താക്കളെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതായി വന്നേക്കാം. പങ്കാളിത്തത്തിലൂടെ നടത്തുന്ന ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. മാതാപിതാക്കളില്‍ നിന്നും പല കാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ബുധനും ശനിയും നടത്തുന്ന സ്ഥാനമാറ്റത്താല് ലഭിക്കുന്നതാണ്. ജോലിയില്‍ ഉയരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മികച്ച രീതിയില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
