Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വേണ്ടപ്പെട്ടവര്‍ പോലും എഴുതിത്തള്ളും; പക്ഷേ ഇവര്‍ക്ക് നാല്‍പ്പതുകള്‍ക്ക് ശേഷം ജീവിത വിജയവും സമ്പല്‍ സമൃദ്ധിയും
Shasha Raj Yoga: വേദ ജ്യോതിഷത്തില്‍, വ്യക്തികളുടെ ഭാഗ്യങ്ങളെയും വിധികളെയും രൂപപ്പെടുത്തുന്നതില്‍ ശനിദേവന് അഥവാ ശനിയുടെ സ്ഥാനം നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രായം, ദുഃഖം, രോഗങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുടെ മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, സമ്പത്ത് എന്നിവയുടെയും പ്രതീകമായി അറിയപ്പെടുന്ന ശനിദേവന് ഓരോ രണ്ടര വര്‍ഷത്തിലും രാശിചിഹ്നങ്ങളിലൂടെ മാറി സഞ്ചരിക്കുന്നു. ശനിയുടെ ഈ രാശിമാറ്റം ജ്യോതിഷികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മകരം, കുംഭം എന്നീ രാശികളിലെ ശനി ആധിപത്യവും, തുലാം രാശിയിലെ ഉച്ചസ്ഥിതിയും മേടത്തിലെ ബലഹീനതയും, ഒരാളുടെ ജാതകത്തില്‍ ശുഭകരമായ ശശ രാജയോഗത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നു.

ശശ രാജയോഗം
ഒരാളുടെ ജാതകത്തില്‍ ശശ രാജയോഗത്തിന്റെ സാന്നിധ്യം ഭൗതിക സുഖങ്ങളും സമ്പത്തും നിറഞ്ഞ ഒരു ജീവിതത്തെ സൂചിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ സമൂഹത്തില്‍ സവിശേഷ വ്യക്തിത്വമായിരിക്കും. ജീവിതവഴിയില്‍ അവര്‍ ബഹുമാനവും അന്തസ്സും നേടും. ശനിദേവന്റെ പ്രത്യേക അനുഗ്രഹം അവരെ ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ ശനി കേന്ദ്ര ഭാവത്തില്‍ സ്ഥിതിചെയ്യുമ്പോഴാണ് ശശ രാജയോഗം രൂപപ്പെടുന്നത്, അതായത് ശനി ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ 1, 4, 7, 10 സ്ഥാനങ്ങളില്‍ തുലാം, മകരം, കുംഭം എന്നീ രാശികളില് സ്ഥിതിചെയ്യുകയാണെങ്കില്‍, ഒരു വ്യക്തിക്ക് ഈ യോഗമുണ്ടെന്ന് പറയപ്പെടുന്നു.
ശശരാജയോഗത്തിന്റെ സ്വാധീനം, പ്രത്യേകിച്ച് തുലാം രാശിയില്‍ ശനി സ്ഥിതി ചെയ്യുമ്പോള്‍, അത് വളരെയധികം ഗുണം ചെയ്യും. ഈ സ്ഥാനം നിമിത്തം ശശ രാജയോഗമുള്ള വ്യക്തികള്‍ സമ്പന്നര്‍ മാത്രമല്ല, വിധിയെക്കാള്‍ പ്രവൃത്തികളിലൂടെയുള്ള വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഉറച്ചു വിശ്വസിക്കുന്നവരാണ്. അവര്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. ആരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കാനുള്ള സമ്മര്‍ദ്ദത്തെ ഇവര്‍ ചെറുക്കുന്നു. പകരം സ്വന്തം കാര്യങ്ങള്‍ സ്വന്തമായി തീരുമാനിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര്യം ശക്തമായ നീതിബോധവും കഠിനാധ്വാന ശീലവും ഉത്സാഹവും അവര്ക്കേകുന്നു. ശനി ദേവന്റെ അനുഗ്രഹമാണ് ഈ സ്വഭാവവിശേഷങ്ങള്‍.
ശശ രാജ യോഗയിലൂടെ സമൃദ്ധി
ജാതകത്തില്‍ ശശ രാജയോഗം വരുമ്പോള്‍, അത് സാമ്പത്തിക സ്ഥിരതയും സമ്പത്തും ഉറപ്പുനല്‍കുന്നു. ഈ രാജയോഗത്തിന്റെ പ്രയോജനം ലഭിക്കുന്ന വ്യക്തികള്‍ അവരുടെ കൃത്യനിഷ്ഠയ്ക്കും കൃത്യസമയത്ത് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള ഉത്സാഹത്തിനും പേരുകേട്ടവരാണ്. മാത്രമല്ല, അവരുടെ ഔദാര്യവും നന്മയ്ക്കായി ദാനം ചെയ്യാനുള്ള സന്നദ്ധതയും അവരെ വ്യത്യസ്തരാക്കുന്ന ശ്രദ്ധേയമായ ഗുണങ്ങളാണ്. അത്തരം വ്യക്തികള്‍ ഭാഗ്യവാന്മാര് മാത്രമല്ല, അവരുടെ ഇടപാടുകളില്‍ നീതിമാനും ആയിരിക്കും. വെറും യാദൃശ്ചികതയെക്കാള് അധ്വാനത്തിന്റെ ഫലങ്ങളില്‍ വ്യക്തമായ വിശ്വാസമുള്ളവരാണ് ഇവര്‍.
ശശ രാജയോഗത്തിന്റെ രൂപീകരണവും ഗുണങ്ങളും ജാതകത്തില്‍ ശനിയുടെ സ്ഥാനത്തിന്റെ ആഴത്തിലുള്ള സ്വാധീനം വെളിപ്പെടുത്തുന്നു. ദുഃഖം, കഷ്ടപ്പാട്, ശാസ്ത്രം, വിജയം എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ വശങ്ങളുമായുള്ള ശനിയുടെ ബന്ധം കണക്കിലെടുക്കുമ്പോള്‍, ഈ രാജയോഗം സമൃദ്ധിയുടെയും ബഹുമാനത്തിന്റെയും സ്വന്തമായി സൃഷ്ടിച്ച വിജയത്തെയും സൂചിപ്പിക്കുന്നു. ശശ രാജയോഗമുള്ള വ്യക്തികളെ അവരുടെ നീതിനിഷ്ഠമായ സ്വഭാവം, ജീവിതത്തോടുള്ള അവരുടെ കഠിനാധ്വാന സമീപനം, കര്‍മ്മത്തിലുള്ള വിശ്വാസം എന്നിവയാല്‍ വ്യത്യസ്തരാക്കുന്നു, ഇവയെല്ലാം സമൂഹത്തില്‍ ബഹുമാന്യമായ സ്ഥാനത്തിന് കാരണമാകുന്നു.
ശശ രാജയോഗം പ്രപഞ്ചാനുഗ്രഹത്തിന്റെയും മനുഷ്യ പ്രയത്നത്തിന്റെയും സൂചനയാണ്. ഇത് സമൃദ്ധി, അംഗീകാരം, ശനി ദേവന്റെ അനുഗ്രഹം എന്നിവ നല്കുന്നു. ജാതകത്തില്‍ ഈ രാജയോഗത്തിന്റെ സാന്നിധ്യം ഭൗതികമായ സമ്പത്ത് മാത്രമല്ല, സത്യസന്ധത, നീതിയോടുള്ള പ്രതിബദ്ധത, ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രയത്നം എന്നിവയാല്‍ സവിശേഷമായ ഒരു സമ്പന്നമായ ജീവിതത്തെയും സൂചിപ്പിക്കുന്നു. ഈ യോഗം ലഭിക്കാന്‍ ഭാഗ്യമുള്ളവര്‍ക്ക്, കഠിനാധ്വാനം, ധാര്‍മ്മികമായ പെരുമാറ്റം, എന്നും ശനി ദേവന്റെ കൃപ എന്നിവയുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
