Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എപ്പോഴും ജയം മാത്രം: ഇവരെ തേടി ഭാഗ്യം ഇങ്ങോട്ട് വരും
ജീവിതത്തില് വിജയത്തില് എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല് ഇതില് ചിലര് വിജയിക്കും, ചിലരാവട്ടെ തോറ്റു പോവുന്നു. എന്നാല് ഏത് സാഹചര്യവും ഒരുപോലെ കൈകാര്യം ചെയ്യാന് കഴിവുളളവരും ഉണ്ട്. ഇത്തരക്കാരെ വ്യത്യസ്തരാക്കുന്നത് അവരുടെ കഴിവ് തന്നെയാണ്. സ്വന്തമായി ഒരു മാറ്റം സൃഷ്ടിക്കാന് ഇവര് എപ്പോഴും ശ്രമിക്കുന്നു.
നിങ്ങള് ഒരു ബഹുമുഖപ്രതിഭയാണോ എന്ന് എങ്ങനെ തിരിച്ചറിയാം. ഈ ചോദ്യം നിങ്ങളോട് തന്നെ ചോദിച്ച് നോക്കൂ. ഒരു സമയം പല കാര്യം ഒരേ വ്യക്തിക്ക് ചെയ്യാന് സാധിച്ചാല് അതൊരു കഴിവ് തന്നെയാണ് എന്നതാണ് സത്യം. അതോടൊപ്പം ഈ കഴിവിനെ ചേര്ത്ത് പിടിച്ച് ഇവര് ജീവിതത്തില് അതിലൂടെ ഉയര്ന്ന് വരികയും ചെയ്യുന്നു. ഓരോ സമയവും പല കാര്യങ്ങളില് കഴിവ് തെളിയിച്ച രാശിക്കാാരാണ് ഇനി പറയുന്നവര്.

മിഥുനം രാശി
മിഥുനം രാശി സൂര്യ രാശികളില് മൂന്നാമത്തെ രാശിയാണ്. ഈ രാശിക്കാര് എപ്പോഴും ക്രിയേറ്റീവ് ആയി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നു. കൂടാതെ കലാപരമായ പല കഴിവുകളും ഇവര്ക്കുണ്ട്. സംസാരിക്കുന്നത് കേള്ക്കാന് വേണ്ടി മാത്രം ആളുകള് ഇവരെ തേടി എത്തുന്നു. മറ്റുള്ളവരെ തന്നിലേക്ക് ആകര്ഷിക്കുന്നതിന് ഇവര്ക്ക് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. ഒരു കാര്യത്തിലും ഒരാള്ക്കും ഇവരെ പരാജയപ്പെടുത്താന് സാധിക്കില്ല. ബഹുമുഖ പ്രതിഭയാണ് എന്ന കാര്യത്തില് സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാരും ഇക്കാര്യത്തില് ഒട്ടും പുറകിലല്ല. ഇവര്ക്ക് പാട്ടുപാടാനും അഭിനയിക്കുന്നതിനും കഥ പറയുന്നതിനും ഒരേ സമയം കഴിവുകളുണ്ട്. ഒരിക്കലും ഇവര്ക്ക് ഒന്നിലും പരാജയപ്പെടേണ്ടി വരുന്നില്ല. ജീവിതം ഇവരെ വളരെയധികം സന്തോഷിപ്പിക്കുന്നു. തിരിച്ചും ഇവര് അങ്ങനെ തന്നെയായിരിക്കും. ആത്മവിശ്വാസത്തോടെ ഒരു കാര്യം ചെയ്ത് തീര്ക്കുന്നതിന് ഇവര്ക്ക് സാധിക്കും. ഓരോ മാറ്റങ്ങളും ഉള്ക്കൊണ്ട് അതനുസരിച്ച് കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് ഈ രാശിക്കാര്ക്ക് സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്ക്ക് പാരമ്പര്യമായ കാര്യങ്ങള് ചെയ്യുന്നതില് ഒരു അസാധാരണ കഴിവ് തന്നെയുണ്ട. എന്നാല് അതുപോലെ തന്നെ പുതിയകാര്യങ്ങള്ക്കും ഇവര് പ്രാധാന്യം നല്തുന്നു.കായികാഭ്യാസങ്ങള്ക്ക് ഇവര്ക്കുള്ള താല്പ്പര്യം നിസ്സാരമല്ല. ഏത് കാര്യത്തിനും ഇവര് നേതൃത്വം വഹിക്കുകയും മുന്നില് നില്ക്കുകയും ചെയ്യുന്നു. തോല്വി എന്നത് ഇവരുടെ നിഖണ്ഡുവില് തന്നെയില്ല.
മീനം രാശി
മീനം രാശിയില് ജനിച്ചവര് സര്ഗ്ഗാത്മക കാര്യങ്ങളില് അല്പം മികച്ച് നില്ക്കും എന്നതില് സംശയിക്കേണ്ട. കൂടെ നിരവധി ആളുകള് ഇവരെ പിന്തുണക്കുന്നതിന് ഉണ്ടാവുന്നു. കഴിവിന്റെ കാര്യത്തില് ഇവരെ വെല്ലാന് ആര്ക്കും സാധിക്കുകയില്ല ക്രിയേറ്റീവ ആയി കാര്യങ്ങളെ കാണുന്നതിനും അതിന് വേണ്ടി സമയം ചിലവഴിക്കുന്നതിനും ഇവര്ക്ക് സാധിക്കുന്നു. കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നതിന് ഇവര്ക്കുള്ള കഴിവ് നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
