Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൈനിറയെ പണം വന്നുചേരും, ഇന്ന് ലക്ഷ്മീകൃപ കൂടെയുള്ള 4 രാശിക്കാര്‍
മെയ് 31 വെള്ളിയാഴ്ച ശുക്രന് ഇടവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മാളവ്യ രാജയോഗം രൂപപ്പെടുന്നു. ചന്ദ്രന് കുംഭം കഴിഞ്ഞ് മീനരാശിയില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയായതിനാല് ശുക്രാദിത്യയോഗം, പ്രീതിയോഗം, ചതയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
നിങ്ങള്‍ക്ക് ഇന്ന് സമ്പത്ത് നേടാനുള്ള ശുഭകരമായ അവസരങ്ങളുണ്ടാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടും. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാനാകും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. മെയ് 31ന് വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യം വരുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് മെയ് 31 ഒരു പ്രധാന ദിവസമാണ്. നിങ്ങള്‍ എല്ലാവരുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കും, വളരെക്കാലത്തിനുശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് നല്ല ലാഭം ലഭിക്കും. പങ്കാളികളുമായി നല്ല ബന്ധം ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവരുടെ കരിയര്‍ പുരോഗതിയുടെ പാതയിലെത്തും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ തടസപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും, മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാകും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. കുടുംബകാര്യങ്ങളില്‍ നിങ്ങള്‍ മര്യാദ പാലിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച 1.25 കിലോ അരി ചുവന്ന തുണിയില്‍ കെട്ടി കയ്യില്‍ കരുതുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
കര്‍ക്കിടകം
മെയ് 31 കര്‍ക്കടക രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമായിരിക്കും. നല്ല ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടാകും. അത് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ തേടുന്ന ആളുകളുടെ ആഗ്രഹങ്ങള്‍ സഫലമാകും. വിജയത്തിന്റെ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് കഴിയും. വിദേശയാത്ര പോകണമെന്ന് കരുതുന്നവര്‍ക്ക് ഇന്ന് നല്ലൊരു അവസരം വന്നേക്കാം. അവിവാഹിതരായ കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ പങ്കാളി ജീവിതത്തില്‍ പ്രവേശിച്ചേക്കാം. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക. 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
ധനു
മെയ് 31 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും. സ്വാധീനമുള്ള നിരവധി ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനില്ക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് കാണും. വ്യാപാരികള്‍ക്ക് നല്ല ലാഭം ഉണ്ടാക്കാനാകും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടക്കാന്‍, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
കുംഭം
മെയ് 31 കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റാനാകും. ബിസിനസ്സുകാര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. നിക്ഷേപിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കും. ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ തര്‍ക്കങ്ങള്‍ അവസാനിക്കും. സുഹൃത്തുക്കളോടൊപ്പം ചില വിനോദ പരിപാടികളില്‍ പങ്കെടുക്കാനാകും.
പരിഹാരം: രാവിലെ എഴുന്നേറ്റ് വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മീദേവിയെ ആരാധിക്കുക. ശ്രീ സൂക്തം പാരായണം ചെയ്യുക, താമരപ്പൂവ് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
