Latest Updates
-
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ബമ്പര്‍ ഭാഗ്യം ഉറപ്പ്, ഇന്ന് ആഢംബരങ്ങള്‍ വര്‍ധിക്കുന്ന 4 രാശിക്കാര്‍
മെയ് 30 വ്യാഴാഴ്ച ഇടവരാശിയില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം ഉണ്ടാകുന്നു. അതുമൂലം ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നു. ശനിദേവന്റെ സാന്നിധ്യമുള്ള കുംഭ രാശിയില്‍ ചന്ദ്രന് സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയായതിനാല് ശശയോഗവും മാളവ്യയോഗവും അവിട്ടം നക്ഷത്രവും വരുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാരുടെ നേതൃത്വ ശ്രമങ്ങള്‍ മെച്ചപ്പെടുകയും ഭൗതിക സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. മെയ് 30 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മെയ് 30 മിഥുന രാശിക്കാര്‍ക്ക് വിശേഷാല്‍ ഗുണകരമാണ്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും നിങ്ങളുടെ ഉള്ളില്‍ ശക്തമാകും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അതെല്ലാം ഇന്ന് നീങ്ങും. നിങ്ങള്‍ ആരോടെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയും. നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റും. ജോലി ചെയ്യുന്നവര്‍ക്ക് ഭാഗ്യം അനുകൂലമായതിനാല്‍, അവരുടെ കരിയര്‍ അതിവേഗം പുരോഗമിക്കും. വരുമാന സ്രോതസ്സുകളില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും. അവിവാഹിതരായ ആളുകള്‍ക്ക് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാനായേക്കാം.
ദോഷപരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.
ചിങ്ങം
മെയ് 30 ചിങ്ങം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിത്വം മെച്ചപ്പെടും, അതുവഴി നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും ചെയ്യും. ബിസിനസുകാര്‍ ബിസിനസ്സ് പുരോഗതിക്കായി പുതിയ തന്ത്രങ്ങള്‍ മെനയാനാകും. നിങ്ങളുടെ കരിയര്‍ മേഖലയില്‍ മുന്നേറും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഒന്നില്‍ കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കും. നിങ്ങളുടെ ഇണയുമായുള്ള പരസ്പര ധാരണ വര്‍ദ്ധിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുക്കുക.
വൃശ്ചികം
മെയ് 30 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റും. പല വഴികളിലൂടെയും പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. ബിസിനസുകാര്‍ ഇന്ന് വിജയം ആസ്വദിക്കും, ഉയര്‍ന്ന ലാഭം നേടും. പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. ജോലിക്കാര്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം മികച്ചതായിരിക്കും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുകയും ജോലിസ്ഥലത്ത് മഞ്ഞനിറം ഉപയോഗിക്കുകയും ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക.
മീനം
മെയ് 30 മീനരാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മീനം രാശിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം ലഭിക്കും. വിദേശ യാത്രയ്ക്കുള്ള അവസരം ലഭിക്കും. ഒരുപാടു നാളായി കരിയറിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നവര്‍ക്ക് ഇന്ന് ഒരു കുതിച്ചു ചാട്ടം കാണും. നിങ്ങള്‍ക്ക് മാനസിക സമാധാനവും ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും. മഹാവിഷ്ണുവിന്റെ കൃപയാല്‍ ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ദോഷപരിഹാരം: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ്വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications