Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
നല്ലകാലം വാതില്ക്കല് വന്ന് മുട്ടും, 4 രാശിക്ക് ജീവിതം മാറുന്ന ദിനം
Lucky Zodiac Signs Today: മെയ് 29 ബുധനാഴ്ച ചന്ദ്രന് മകരം രാശിക്ക് ശേഷം കുംഭം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഷഷ്ടി തിഥിയാണ്. ഈ ദിവസം രവിയോഗം, ഐന്ദ്രയോഗം, തിരുവോണം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിചിഹ്നങ്ങളിലുള്ള ആളുകള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. ഏറെനാളായി മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ബലപ്പെടും. ഗണപതിയുടെ അനുഗ്രഹം ജീവിതത്തില്‍ ലഭിക്കുകയും ചെയ്യും. മെയ് 29 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
മെയ് 29 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിക്ഷേപത്തിലൂടെ നല്ല സാമ്പത്തിക നേട്ടം ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്ന ആളുകള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജോലിയിലുള്ള ആളുകള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബുദ്ധിശക്തിയില്‍ ജോലിസ്ഥലത്ത് പുരോഗതി കൈവരിക്കും. ഗണപതി ഭഗവാന്റെ കൃപയാല്‍ ഏറെ നാളായി മുടങ്ങിക്കിടന്ന അപൂര്‍ണ്ണമായ ജോലികള്‍ ഇന്ന് പൂര്‍ത്തിയാകും, തൊഴിലിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള സ്നേഹവും വാത്സല്യവും വര്‍ദ്ധിക്കും. കുടുംബത്തില്‍ ആവേശവും ഉത്സാഹവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ പുഴുങ്ങി അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
കര്‍ക്കിടകം
മെയ് 29 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. സര്‍ക്കാര്‍ അധികാരങ്ങളുടെ പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കും. ജോലിയുള്ള ആളുകള്‍ ഇന്ന് ജോലിസ്ഥലത്ത് കഴിവുകള്‍ പ്രകടിപ്പിക്കും. നിങ്ങളുടെ കരിയറിലെ സ്ഥാനം ശക്തിപ്പെടുത്തും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. കുടുംബ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയും എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയുമായുള്ള പരസ്പര ധാരണ ശക്തമാകും.
പ്രതിവിധി: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടിയില്‍ വയ്ക്കുക.
കന്നി
മെയ് 29 കന്നിരാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് നല്ല പണം സമ്പാദിക്കാന്‍ കഴിയും, ഇത് നിങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും നല്‍കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് കഴിവിനനുസരിച്ച് നേട്ടം ലഭിക്കും. സ്ഥാനമാനങ്ങളില്‍ വര്‍ധനവുണ്ടാകും. ആളുകള്‍ നിങ്ങളെ കൂടുതല്‍ ശ്രദ്ധിക്കും, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും എല്ലായിടത്തും പരിഗണന ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ അനുകൂലമായ ദിവസമാണ്. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ലാഭം നേടാനാകും. കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും.
ദോഷപരിഹാരം: ബുദ്ധിവികാസത്തിനായി ഗണപതിക്ക് കറുക പുല്ല് നിവേദിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
മകരം
മെയ് 29 മകരം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. മകരം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം കാരണം വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നേട്ടം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനവും അനുഭവപ്പെടും. ജോലിസ്ഥലത്ത് മികച്ച നേട്ടങ്ങള്‍ നേടാനാകും. ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാനും ലാഭം നേടാനും അവസരങ്ങളുണ്ടാകും. പ്രണയിതാക്കള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും.
ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം നിവേദിച്ച് അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications