Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉയര്‍ച്ചയുടെ കാലം തെളിഞ്ഞു, ഇന്ന് അതിസമ്പന്നതയിലേക്ക് കാലെടുത്തുവയ്ക്കുന്ന 4 രാശി
Lucky Zodiac Signs Today: മെയ് 26 ഞായറാഴ്ച ചന്ദ്രന് ധനു രാശിയില്‍ സംക്രമിക്കുന്നു. വ്യാഴവും സൂര്യനും ഇടവരാശിയില്‍ നില്ക്കുന്നതിനാല് ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. കൂടാതെ ഇന്ന് ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ദിവസം ഗുരു ആദിത്യ രാജയോഗത്തോടൊപ്പം സദ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, മൂലം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പ്രശസ്തിയില്‍ നല്ല വര്‍ദ്ധനവുണ്ടാകും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം അനുകൂലമാകുകയും നിങ്ങളുടെ എല്ലാ ജോലികളും നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യും. മെയ് 26 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
മെയ് 26 ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ഇടവം രാശിക്കാരായ ആളുകള്‍ക്ക് ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടം ലഭിക്കും. നിങ്ങള്‍ ഇന്ന് നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും നിറഞ്ഞവരായിരിക്കും. പണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ഭാഗ്യമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനാകും.
പ്രതിവിധി: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹത്തോടെ ഒഴുകുന്ന വെള്ളത്തില്‍ എറിയുക. മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറപ്പെടും.
കന്നി
മെയ് 26 കന്നി രാശിക്കാര്‍ക്ക് അത്ഭുതകരമായ ദിവസമാണ്. കന്നിരാശിക്കാര്‍ സര്‍ഗ്ഗാത്മകമോ കലാപരമായതോ ആയ ജോലികളില്‍ താല്പര്യം വളരും. അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യും, ഇത് മനസ്സിനെ സന്തോഷിപ്പിക്കും. ഇന്ന് വലിയ ഇടപാടുകള്‍ ബിസിനസുകാര്‍ക്ക് വലിയ ലാഭം നല്‍കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനാകും. മഹാവിഷ്ണുവിന്റെ കൃപയാല്‍, വരുമാനത്തിന്റെ ഒഴുക്ക് നന്നായി നിലനില്ക്കും, കൂടാതെ നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
പരിഹാരം: സഫല ഏകാദശി ദിനത്തില്‍, ആല്‍മരത്തിന്റെ വേരില്‍ പാല് സമര്‍പ്പിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മെയ് 26 ശുഭകരമായ യോഗങ്ങളാല്‍ സന്തോഷകരമായ ദിവസമായിരിക്കും. വൃശ്ചികം രാശിക്കാരുടെ കുടുംബജീവിതം മികച്ചതായിരിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പുതിയ എന്തെങ്കിലും വരുന്നതോടെ നിങ്ങള്‍ക്കിടയില്‍ സന്തോഷം വര്‍ദ്ധിക്കുകയും നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. സന്താനങ്ങളുടെ ജോലിയെക്കുറിച്ചുള്ള ആശങ്കകളും അവസാനിക്കും. മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാനാകും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
മീനം
മെയ് 26 മീനരാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. മീനരാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും. പുതിയ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇന്ന് അതെല്ലാം മാറും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ എല്ലാം നല്ലപോലെ നടക്കും. സ്വന്തം ബിസിനസ്സ് നടത്തുന്നവര്‍ ഇന്ന് നല്ല ലാഭം നേടാനാകും. ബിസിനസ്സില്‍ വിജയം നേടും. കുടുംബത്തിലെ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.
പ്രതിവിധി: സൂര്യദേവന് വെള്ളം സമര്‍പ്പിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
