Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സിദ്ധിയോഗം, ചിത്തിര നക്ഷത്രം; ഇന്ന് ഭാഗ്യം കൈപിടിച്ചുയര്‍ത്തുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: മെയ് 20 തിങ്കളാഴ്ച, ചന്ദ്രന് കന്നിരാശിക്ക് ശേഷം തുലാം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ ദിവസം സോമ പ്രദോഷ വ്രതം ആചരിക്കും. സോമപ്രദോഷ തിഥി ദിനത്തില്‍, സിദ്ധിയോഗം, ശശയോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് സോമ പ്രദോഷ വ്രത നാളില്‍ രൂപം കൊള്ളുന്ന ഐശ്വര്യ യോങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നിരവധി ശുഭസൂചനകള്‍ ലഭിക്കുകയും ചെയ്യും. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം അനുകൂലമാകും. പരമേശ്വര കൃപയാല്‍ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാകും. മെയ് 20 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
മെയ് 20 ന് ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മഹാദേവന്റെ അനുഗ്രഹത്താല്‍, ഇടവ രാശിക്കാരുടെ ആഗ്രഹങ്ങള്‍ സഫലമാകും. നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങും. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ജോലിയില്‍ വിജയം ലഭിക്കും. ലാഭത്തിനുള്ള പുതിയ അവസരങ്ങള്‍ കൈവരും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ പുതുമ ഉണ്ടാകും. കോടതിയില്‍ എന്തെങ്കിലും കേസുകള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. എല്ലാ ജോലികളിലും നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, നിങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ നന്നായി നിറവേറ്റും.
പ്രതിവിധി: ശുഭഫലങ്ങള്‍ ലഭിക്കാന്‍ സോമപ്രദോഷ വ്രതത്തില്‍ ശിവക്ഷേത്രത്തില്‍ പോയി രാവിലെയും വൈകുന്നേരവും ശിവ ചാലിസ പാരായണം ചെയ്യുക. ദരിദ്രരെയും നിരാലംബരെയും സഹായിക്കുക.
ചിങ്ങം
മെയ് 20, ചിങ്ങം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും, അതുവഴി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് മേഖലയില്‍ ധാരാളം പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ബിസിനസ്സ് വിപുലീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല ജീവിത പങ്കാളിയെ കിട്ടും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
ദോഷപരിഹാരം: തൊഴില്‍പരമായ പുരോഗതിക്കായി സോമപ്രദോഷ വ്രത ദിനത്തില്‍ ശിവലിംഗത്തിന് പാല് സമര്‍പ്പിക്കുക. പിന്നീട് ഒരു ചെമ്പ് പാത്രത്തില്‍ പാല് നിറച്ച് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.
മകരം
മെയ് 20 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനത്തും സ്വാധീനത്തിലും നല്ല വര്‍ദ്ധനവ് കാണും. വ്യക്തിബന്ധങ്ങള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും, ആളുകളുമായുള്ള നിങ്ങളുടെ ഇടപഴകലും വര്‍ദ്ധിക്കും. അവിവാഹിതരായ ആളുകള്‍ ഇന്ന് ഒരു പ്രത്യേക വ്യക്തിയെ കാണും. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നല്ല അവസരം നല്‍കും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അതെല്ലാം പരിഹരിക്കും.
പ്രതിവിധി: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, സോമപ്രദോഷത്തില് വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, അക്ഷതം, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
മീനം
മെയ് 20 മീനം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. മീനരാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനം ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മറികടക്കും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് കുടുംബത്തില്‍ നിന്ന് ബന്ധത്തിന് പച്ച സിഗ്നല്‍ ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് കാണുകയും ചെയ്യും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് ധാരാളം ലാഭം നേടാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. കുടുംബവുമായും പ്രിയപ്പെട്ടവരുമായും ഉള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്യും.
ദോഷപരിഹാരം: സമ്പത്ത് ലഭിക്കാന്‍, ഇന്ന് പ്രദോഷകാലത്ത് ശിവലിംഗത്തില്‍ വെള്ളത്തില്‍ പയര്‍ കലര്‍ത്തി സമര്‍പ്പിച്ച് ശിവരക്ഷാ കവച മന്ത്രം ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
