Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആര്‍ഭാടങ്ങള്‍ വര്‍ധിക്കും, സൂര്യദേവകൃപയാല് ഇന്ന് ഭാഗ്യം ഉയരുന്ന 4 രാശി
Lucky Zodiac Signs Today: ജൂണ്‍ 9 ഞായറാഴ്ച ചന്ദ്രന് മിഥുനത്തിന് ശേഷം കര്‍ക്കടകത്തിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ദിവസം വൃദ്ധിയോഗം, രവിപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, പുണര്‍തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ഈ രാശിക്കാരുടെ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ജാതകത്തില്‍ സൂര്യഗ്രന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ കൃപയാല്‍ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്യും. ജൂണ്‍ 9 ന് ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ജൂണ്‍ 9 മേടം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മേടം രാശിക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, അത് തിരികെ കിട്ടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുന്ന ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസുകാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഇന്ന് ലഭിക്കും, നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാകും. കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാല്‍, അത് ഇന്ന് അവസാനിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ കലക്കി സൂര്യന് സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
കര്‍ക്കടകം
കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് ജൂണ്‍ 9 സന്തോഷകരമായ ദിവസമായിരിക്കും. കര്‍ക്കടക രാശിയുള്ള ആളുകള്‍ക്ക് കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളെയോര്‍ത്ത് അഭിമാനിക്കും. ബിസിനസ്സ് ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എല്ലാ വെല്ലുവിളികളെയും വിവേകത്തോടെ മറികടക്കുകയും ചെയ്യും. സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് മാതാപിതാക്കളെ സേവിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും, സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്മരത്തിന് ചുവട്ടില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക.
തുലാം
ജൂണ്‍ 9 തുലാം രാശിക്കാര്‍ക്ക് വളരെ വിശേഷമാണ്. തുലാം രാശിക്കാര്‍ കുടുംബത്തോടൊപ്പം ഈ ദിവസം ആഘോഷിക്കും. കുടുംബത്തില്‍ ആവേശത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. തുലാം രാശിക്കാര്‍ക്ക് സൂര്യഭഗവാന്റെ കൃപയാല്‍ ബിസിനസ്സ് രംഗത്ത് പുതിയ ചില പങ്കാളികളെ ലഭിക്കും, അവരുടെ സഹകരണത്തോടെ ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ഒരു അതിഥി വീട്ടില്‍ വന്നേക്കാം, അതുമൂലം കുടുംബത്തിന്റെ അന്തരീക്ഷം സന്തോഷം കൊണ്ട് നിറയും. ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
മീനം
ജൂണ്‍ 9 മീനരാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനരാശിക്കാര്‍ക്ക് ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കും. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും, കുടുംബ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പൂര്‍ണ്ണ താല്‍പ്പര്യം കാണിക്കും. നിങ്ങളുടെ ജീവിതനിലവാരത്തില്‍ വര്‍ദ്ധനവ് കാണും. സുഹൃത്തുക്കളുടെ ശ്രദ്ധ ആകര്‍ഷിക്കും. വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ കഴിയും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. ചില പുതിയ ജോലികളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
പ്രതിവിധി: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹത്തോടെ ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറ്റപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
