Latest Updates
-
മഴക്കാലം എത്തി; ഗർഭിണികൾ അറിയണം ഈ സുരക്ഷാ കാര്യങ്ങൾ, അമ്മയ്ക്കും കുഞ്ഞിനും കരുതലേകാം! -
10 ദിവസത്തിൽ തടി കുറയ്ക്കാം എന്ന പരസ്യം കണ്ടോ? എഫ്എസ്എസ്എഐയുടെ പുതിയ മുന്നറിയിപ്പ് ഇങ്ങനെ! -
വേനൽച്ചൂടിൽ ചർമ്മം സംരക്ഷിക്കാം, പ്രകൃതിക്ക് ദോഷമില്ലാത്ത സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ? -
ബേബി ജോണിനായി വരുൺ ധവാൻ നടത്തിയ അവിശ്വസനീയമായ മാറ്റം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
2026 ഗുരു ഗോചരം: കർക്കടകത്തിലെ വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ! -
തിരുവോണം നക്ഷത്രത്തിൽ ചന്ദ്രൻ: ഇന്ന് ഈ രാശിക്കാർക്ക് വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
2026 ജൂൺ 5: ബ്രഹ്മയോഗവും ശ്രാവണ നക്ഷത്രവും ഒരുമിക്കുമ്പോൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ! -
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ
കണ്ണുതള്ളുന്ന നേട്ടങ്ങള്‍, ഇന്ന് വിഘ്നേശ്വരന് നേരിട്ട് അനുഗ്രഹം ചൊരിയുന്ന 4 രാശി
Lucky Zodiac Signs Today: ജൂണ്‍ 26 ബുധനാഴ്ച ശനിദേവന്റെ രാശിയായ കുംഭത്തില്‍ ചന്ദ്രന് സ്ഥിതി ചെയ്യുന്നു. മിഥുന രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജ്യയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് ആഷാഢമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഞ്ചാം ദിവസമാണ്. ഈ ദിവസം പ്രീതിയോഗവും അവിട്ടം നക്ഷത്രവും ചേര്‍ന്ന ഒരു ശുഭകരമായ സംയോജനം രൂപപ്പെടുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്കും ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിക്കും. വലിയ തുക സമ്പാദിക്കാനാകും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹം ഈ 4 രാശികളില് നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും നീങ്ങി സന്തോഷം വര്‍ദ്ധിക്കും. ജൂണ്‍ 26ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജൂണ്‍ 26 ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ഇടവം രാശിയിലുള്ള ആളുകള്‍ക്ക് നാളെ ഭാഗ്യം അനുകൂലമാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ചില പ്രത്യേക കാര്യങ്ങള്‍ക്കായി നിങ്ങളുടെ സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കും. നിക്ഷേപങ്ങള്‍ ഭാവിയില്‍ അനുകൂലമായ വരുമാനം നല്‍കും. നിങ്ങളുടെ അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കും. ജോലിക്കാര്‍ക്ക് ഒരു സുഹൃത്തിന്റെ സഹായത്തോടെ പുതിയ ജോലി ലഭിച്ചേക്കാം. മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. കുടുംബവുമായി ബന്ധപ്പെട്ട ആശങ്കകളും നീങ്ങും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
കര്‍ക്കിടകം
ജൂണ്‍ 26 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ ഭാവി മെച്ചപ്പെടുത്താന്‍ നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം, ഗണപതിയുടെ കൃപയാല്‍ നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. ജോലിക്കാര്‍ക്ക് അഴരുടെ തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും, സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനില്ക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്, നിങ്ങള്‍ സാമ്പത്തികമായി ശക്തരാകും. നിങ്ങള്‍ നേരത്തെ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെങ്കിലും നല്ല സ്ഥലത്ത് നിക്ഷേപിക്കാനാകും. അവിവാഹിതരായ ആളുകള്‍ക്ക് ഇന്ന് ഒരു നല്ല ബന്ധം വന്നേക്കാം.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
കന്നി
ജൂണ്‍ 26 കന്നി രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് ഗണപതിയുടെ അനുഗ്രഹത്താല്‍ വലിയ സന്തോഷം ലഭിക്കും, സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ പോകുന്നു. അപൂര്‍ണ്ണമായ സര്‍ക്കാര്‍ ജോലികളും പൂര്‍ത്തിയാകും. കുടുംബ തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ സഹോദരീസഹോദരന്മാരോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. അപൂര്‍ണ്ണമായ വീട്ടുജോലികളും പൂര്‍ത്തിയാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തമായി നിലനില്ക്കും. നിങ്ങളുടെ മനോഭാവം വളരെ സൗഹാര്‍ദ്ദപരവും നല്ലതുമായിരിക്കും. തൊഴില്‍രംഗത്ത് നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനാകും.
ദോഷപരിഹാരം: ബൗദ്ധിക ശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുക പുല്ല് നിവേദിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
കുംഭം
ജൂണ്‍ 26 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഊര്‍ജ്ജം നിറഞ്ഞതായി അനുഭവപ്പെടും, നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പഴയ തീര്‍പ്പാക്കാത്ത ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ജോലിയുള്ളവര്‍ക്ക് ഇന്ന് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് നല്ല വരുമാനമുള്ള ഓഫര്‍ ലഭിച്ചേക്കാം. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിലോ മറ്റെവിടെയെങ്കിലുമോ പണം നിക്ഷേപിക്കുകയാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം നിവേദിച്ച്, അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications