Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും, ഇന്ന് സര്‍വ്വതിലും വിജയം സ്വന്തമാക്കുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂണ്‍ 22 ശനിയാഴ്ച ചന്ദ്രന് ധനു രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയാണ്. ഈ തീയതിയില്‍ ജ്യേഷ്ഠ മാസം അവസാനിക്കുകയും ആഷാഢമാസം ആരംഭിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ ശുക്ലയോഗം, ബ്രഹ്മയോഗം, ലക്ഷ്മീ നാരായണയോഗം, മൂലം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവുമുണ്ടാകും.
ജ്യോതിഷപ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപംകൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നീങ്ങുകയും ചെയ്യും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ശനിദേവന്റെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യും. ജൂണ്‍ 22 ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
ജൂണ്‍ 22 മേടം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. നിങ്ങളുടെ ജോലിഭാരം കുറയുകയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും പ്രചോദനവും ലഭിക്കുകയും ചെയ്യും. അതിന്റെ നേട്ടങ്ങള്‍ എല്ലാ മേഖലകളിലും കാണപ്പെടും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല പുരോഗതി ലഭിക്കും. നിങ്ങളുടെ ജോലിക്ക് നിങ്ങളുടെ മേലധികാരിയുടെ പ്രശംസയും ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനും ബിസിനസ്സ് ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനും അവസരങ്ങളുണ്ടാകും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ശനിദേവന്റെ കൃപയാല്‍ അതെല്ലാം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം: വൈകുന്നേരം ശനിക്ഷേത്രത്തില്‍ കുറച്ച് കറുത്ത എള്ള്, മാവ്, പഞ്ചസാര എന്നിവ കലര്‍ത്തി ശനിദേവന്റെ പാദങ്ങളില്‍ വയ്ക്കുക.
കര്‍ക്കിടകം
ജൂണ്‍ 22 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണകരമാണ്. കര്‍ക്കടക രാശിക്കാരുടെ പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണവും വര്‍ദ്ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി നിലനില്ക്കും. നിങ്ങളുടെ പിതാവില്‍ നിന്ന് മാര്‍ഗനിര്‍ദേശവും ലഭിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള നല്ല ദിവസമാണ് ഇന്ന്. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ദിവസമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമാകും. പ്രണയബന്ധം ശക്തിപ്പെടും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ കൂടുതല്‍ അടുക്കുകയും ചെയ്യും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
ധനു
ജൂണ്‍ 22 ധനു രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ സ്നേഹം തഴച്ചുവളരുകയും മികച്ച നിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്യും. തൊഴിലിനായി പരിശ്രമിക്കുന്നവര്‍ക്ക് ചില നല്ല അവസരങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ക്ക് ഇ്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. അധിക വരുമാനത്തിനോ വിജയകരമായ സാമ്പത്തിക ഇടപാടുകള്‍ക്കോ ഉള്ള അവസരങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം.
പരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയ ശനി ചാലിസ ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭം
ജൂണ്‍ 22 കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമായതിനാല്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ പോസിറ്റീവ് ചിന്തകള്‍ ജോലിസ്ഥലത്ത് പുതിയ ഊര്‍ജ്ജം പകരും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. കൂടാതെ, ഭാവിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുടുംബവുമായി ചര്‍ച്ച ചെയ്യും. നിങ്ങള്‍ സുഹൃത്തുക്കളുമായി ഉല്ലസിക്കും. എവിടെയെങ്കിലും പോകാനും നിങ്ങള്‍ പദ്ധതിയിടും. പ്രണയ ജീവിതത്തില്‍ പുതുമ ഉണ്ടാകും. നിങ്ങളുടെ ബന്ധം ശക്തമാകും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല് മരത്തില്‍ വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
