Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാല്‍ക്കീഴിലെത്തും സൗഭാഗ്യ നേട്ടങ്ങള്‍, ഇന്ന് ഭാഗ്യത്തേരിലേറുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂണ്‍ 18 ചൊവ്വാഴ്ച ചന്ദ്രന് തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. മിഥുന രാശിയില്‍ സൂര്യന്, ശുക്രന്, ബുധന്‍ എന്നിവയുടെ സംയോജനം രൂപപ്പെടുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയാണ്. ഈ ദിവസം നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നു. നിര്‍ജ്ജല ഏകാദശി വ്രതാനുഷ്ഠാന ദിനത്തില്‍ ത്രിപുഷ്കരയോഗം, ത്രിഗ്രഹയോഗം, ശിവയോഗം, സിദ്ധയോഗം, ചോതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷം അനുസരിച്ച്, നിര്‍ജ്ജല ഏകാദശി വ്രത ദിനത്തില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് 4 രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക്, അവരുടെ ജീവിതത്തിലേക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കടന്നുവരും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടും. കൂടാതെ ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. ശത്രുക്കളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം. ജൂണ്‍ 18 ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം
ജൂണ്‍ 18 മിഥുന രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് ധനം, സ്വത്ത്, വാഹന സുഖം എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും. നിങ്ങള്‍ നേരത്തെ എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ നാളെ അതിനുള്ള പരിഹാരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്കുള്ള നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. അത് നിങ്ങളുുടെ കരിയറിനെ ഉത്തേജിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, അവിവാഹിതരായ ആളുകള്‍ക്ക് ഒരു നല്ല പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
കന്നി
ജൂണ്‍ 18 കന്നി രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും, മാനസിക പിരിമുറുക്കം കുറയും. സ്വത്ത് സംബന്ധമായ എന്തെങ്കിലും തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില് അതെല്ലാം അവസാനിക്കും. പുതിയ ജോലിക്കായുള്ള അന്വേഷണൃം പൂര്‍ത്തിയാകും. അവിവാഹിതരുടെ ജീവിതത്തില്‍ ഒരു പുതിയ ബന്ധത്തിന്റെ തുടക്കത്തിന്റെ സൂചനകള്‍ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകള്‍ ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വാഴ്ച കൊടി ഉയര്‍ത്തുകയും പശുവിന് ഭക്ഷണം നല്‍കുകയും ചെയ്യുക.
വൃശ്ചികം
ജൂണ്‍ 18 വൃശ്ചിക രാശിക്കാര്‍ക്ക് ഫലദായകമായ ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും, കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കരിയറില്‍ പുതിയ ഉയരങ്ങളിലെത്താനാകും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തും. ബിസിനസുകാര്‍ക്ക് ഒരു വലിയ ബിസിനസ്സ് ഇടപാട് ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, നിങ്ങള്‍ ശാരീരികമായും മാനസികമായും ശക്തരാകും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. അപൂര്‍ണ്ണമായ പല ജോലികളും പൂര്‍ത്തീകരിക്കും.
ദോഷപരിഹാരം: ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്, ചുവന്ന വസ്ത്രം ധരിക്കുക. ഹനുമാന് സ്വാമിക്ക് ചുവന്ന പൂക്കളും സമര്‍പ്പിക്കുക.
ധനു
ജൂണ്‍ 18 ധനു രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. ധനു രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ ആത്മവിശ്വാസത്തോടെ നിറവേറ്റും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ജോലിക്കാര്‍ക്ക് ഇന്ന് നല്ലതും അത്ഭുതകരവുമായ അവസരങ്ങള്‍ ലഭിക്കും. ഇന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ നിക്ഷേപിക്കാനോ താല്‍പ്പര്യമുണ്ടെങ്കില്‍, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ബിസിനസ്സില്‍ വിവേകത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ ഗുണം ചെയ്യും, പ്രശസ്തിയും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള ധാരണ വളര്‍ത്തിയെടുക്കാനാകും. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടാന്‍, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക. 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
