Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കൈനിറയെ പ്രതീക്ഷിക്കാത്ത സമ്പത്ത്, ഇന്ന് തലവര മാറുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂണ്‍ 17 തിങ്കളാഴ്ച ചന്ദ്രന് ശുക്രന്റെ രാശിയായ തുലാം രാശിയില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ പത്താം തിയ്യതിയാണ്. ഈ ദിവസം ശിവയോഗം, രവിയോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജാതകത്തില്‍ ചന്ദ്രഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും ശിവന്റെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാവുകയും ചെയ്യും. വേദനകളില്‍ നിന്നും വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കും. ജൂണ്‍ 17 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജൂണ്‍ 17 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും ഇന്ന് നിങ്ങള്‍ വിജയം കൈവരിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ഏറെ നാളായി ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇന്ന് വലിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ഉണ്ടാകും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാനാകും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് തേന്‍, നെയ്യ്, പാല്, കറുത്ത എള്ള് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ശിവലിംഗത്തില്‍ സമര്‍പ്പിക്കുക.
ചിങ്ങം
ജൂണ്‍ 17 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ചിങ്ങം രാശിക്കാരുടെ പരിശ്രമങ്ങള്‍ വിജയിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാകും, സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായിരിക്കും.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കര രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, ശിവക്ഷേത്രത്തില്‍ പോയി രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടിയ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
മകരം
ജൂണ്‍ 17 മകരം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. മകരം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കാനാകും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി നിങ്ങള്‍ക്ക് സന്തോഷകരമായ സമയം ചെലവഴിക്കാനാകും. പഴയ കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ചില പ്രത്യേക നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. നിങ്ങളുടെ നേതൃത്വത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാ. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പരസ്പരം പിന്തുണച്ചുകൊണ്ട് നിങ്ങള്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കും.
ദോഷപരിഹാരം: തൊഴില്‍ പുരോഗതിക്കായി തിങ്കളാഴ്ച ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. തുടര്‍ന്ന് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് തുക പാല് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.
മീനം
ജൂണ്‍ 17 മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ക്ക് ചില പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. തൊഴിലിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. ഒരു കുടുംബാംഗത്തില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നിങ്ങളുടെ ജീവിതപങ്കാളി എല്ലാ സന്തോഷത്തിലും ദുഃഖത്തിലും നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില പുതിയ അവസരങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഒരു സുഹൃത്തിനെ സഹായിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും.
പ്രതിവിധി: മംഗളകരമായ ഫലങ്ങള്‍ ലഭിക്കാന്‍, ശിവക്ഷേത്രത്തില്‍ പോയി രാവിലെയും വൈകുന്നേരവും ശിവ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications