Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ണടച്ചുതുറക്കുമ്പോള്‍ ധനനേട്ടം, അപ്രതീക്ഷിത നേട്ടങ്ങളുടെ ദിനം 4 രാശിക്ക്
Lucky Zodiac Signs Today: ജൂണ്‍ 16 ഞായര്‍, മിഥുന രാശിയില്‍ ബുധനും ശുക്രനും ഒരുമിച്ചു നില്ക്കുന്നതിനാല് ധനലക്ഷ്മിയോഗം രൂപപ്പെടും. ചന്ദ്രന് കന്നിരാശിക്ക് ശേഷം തുലാം രാശിയിലേക്ക് നീങ്ങുന്നു. കൂടാതെ, ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം തിഥിയാണ്. ഈ ദിവസം ധനലക്ഷ്മി യോഗത്തോടൊപ്പം സര്‍വാര്‍ത്ത സിദ്ധിയോഗം, അമൃത സിദ്ധിയോഗം, രവിയോഗം, അത്തം നക്ഷത്രം എന്നിവയുടെ ഒരു ശുഭകരമായ സംയോജനവും രൂപം കൊള്ളുന്നു.
ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. സമ്പത്തിനായി പുതിയ വഴികള്‍ കണ്ടെത്തും. ജാതകത്തില്‍ സൂര്യഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ബഹുമാനവും സ്ഥാനമാനങ്ങളും ശക്തിപ്പെടുകയും ചെയ്യും. ജൂണ്‍ 16 ന് ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
ജൂണ്‍ 16 മേടം രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും, ഇത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യും. തൊഴില്‍ മേഖല മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സ്വത്ത് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സിലെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ ബിസിനസ്സില്‍ വിശ്വാസ്യത വര്‍ദ്ധിക്കും. ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കും, കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കാന്‍ കഴിയും. നിങ്ങളുടെ സാമൂഹ്യ ബന്ധം വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.
പ്രതിവിധി: വെള്ളത്തില്‍ ചെമ്പരത്തി പൂക്കള്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുകയും സൂര്യ ചാലിസ വായിക്കുകയും ചെയ്യുക.
മിഥുനം
മിഥുന രാശിയിലുള്ളവര്‍ക്ക് ജൂണ്‍ 15 സന്തോഷകരമായ ദിവസമായിരിക്കും. കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളെയോര്‍ത്ത് അഭിമാനിക്കും. ബിസിനസ്സ് ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എല്ലാ വെല്ലുവിളികളെയും വിവേകത്തോടെ മറികടക്കുകയും ചെയ്യും. സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മാതാപിതാക്കളെ സേവിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും, സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്മരത്തിന് ചുവട്ടില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് ജൂണ്‍ 16 വളരെ വിശേഷമായ ദിവസമാണ്. ധനു രാശിക്കാര്‍ കുടുംബത്തോടൊപ്പം ഈ ദിവസം ആഘോഷിക്കും. കുടുംബത്തില്‍ ആവേശത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. സൂര്യഭഗവാന്റെ കൃപയാല്‍ ബിസിനസ്സ് രംഗത്ത് പുതിയ ചില പങ്കാളികളെ ലഭിക്കും, അവരുടെ സഹകരണത്തോടെ ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ഒരു അതിഥി വീട്ടില്‍ വന്നേക്കാം, അതുമൂലം കുടുംബത്തിന്റെ അന്തരീക്ഷം സന്തോഷം കൊണ്ട് നിറയും. ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
കുംഭം
ജൂണ്‍ 16 കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കുംഭം രാശിക്കാര്‍ സ്വാധീനമുള്ള പലരുമായും ബന്ധം സ്ഥാപിക്കുകയും നിങ്ങളുടെ സുഹൃദ് വലയവും വര്‍ദ്ധിക്കുകയും ചെയ്യും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. കുറെ നാളുകളായി എന്തെങ്കിലും പ്രശ്നം നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുന്നുണ്ടെങ്കില് ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് മുക്തി നേടാനാകും. ബിസിനസ് വളരും. ഭാവിയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങളുടെ ജീവിതത്തില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും.
പരിഹാരം: ശത്രുക്കളെയും പ്രതിബന്ധങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ നാലുമുഖം വിളക്ക് കൊളുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
