Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തലവര മാറുന്ന ഭാഗ്യനേട്ടം സ്വന്തമാക്കും, 4 രാശിക്ക് ഇന്ന് ലക്ഷ്മീകടാക്ഷം
Lucky Zodiac Signs Today: ജൂണ്‍ 14 വെള്ളിയാഴ്ച ചന്ദ്രന് ചിങ്ങം രാശിക്ക് ശേഷം കന്നി രാശിയിലേക്ക് നീങ്ങും. കൂടാതെ, ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയാണ്. ഈ ദിവസം സിദ്ധിയോഗം, ത്രിഗ്രഹയോഗം, ബുധാദിത്യയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ഈ രാശിക്കാര്‍ക്ക് സമ്പത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ബലപ്പെടുകയും ധനത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജൂണ്‍ 14 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ 14 ഫലപ്രദമായ ദിവസമാണ്. ലക്ഷ്മീദേവിയുടെ കൃപയാല്‍ കരിയറില്‍ പുരോഗതി കൈവരിക്കാനാകും. ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിയും. ബിസിനസുകാര്‍ നല്ല ലാഭം നേടാനാകും. മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടും. ജോലിയിലുള്ള ആളുകള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ നല്ല ഫലങ്ങള്‍ കാണുകയും നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ സുഹൃത്തുക്കളെ ലഭിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടക്ക, താമര, പായസം മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
കര്‍ക്കടകം
ജൂണ്‍ 14 കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമായ ദിവസമാണ്. ഇന്ന് നിങ്ങള്‍ ആഡംബരങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കും, നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. നിക്ഷേപങ്ങളും നല്ല വരുമാനം നല്‍കും. നിങ്ങള്‍ക്ക് ദാമ്പത്യ സന്തോഷം ലഭിക്കും, നിങ്ങളുടെ ഇണയോടൊപ്പം എവിടെയെങ്കിലും പോകാനാകും. ലക്ഷ്മി ദേവിയുടെ കൃപയാല്‍, നിങ്ങളുടെ കരിയറില്‍ അവസരങ്ങളുടെ പുതിയ വഴികള്‍ തുറക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും, നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷത്തോടെ തുടരും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും, വെള്ളിയാഴ്ച വീടിന്റെ പ്രധാന വാതിലില്‍ രംഗോലി വിതറുക, തുടര്‍ന്ന് നെയ്യ് കൊണ്ടുള്ള ഇരുമുഖ വിളക്ക് തെളിയിക്കുക.
ധനു
ജൂണ്‍ 14 ധനു രാശിക്കാര്‍ക്ക് ഗുണകരമായ ദിനമാണ്. ധനു രാശിക്കാരുടെ വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ പ്രണയവിവാഹം ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് പ്രയോജനകരമായ ദിവസമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം തീര്‍ച്ചയായും മെച്ചപ്പെടുത്തും. കുടുംബത്തിലെ ആരെങ്കിലുമായി പിണക്കം ഉണ്ടെങ്കില്‍ അതെല്ലാം ഇന്ന് അവസാനിക്കുകയും ബന്ധങ്ങളില്‍ മാധുര്യം നിലനില്ക്കുകയും ചെയ്യും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല് മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
കുംഭം
ജൂണ്‍ 14 കുംഭ രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കുംഭം രാശിക്കാര്‍ ഏത് ജോലി ചെയ്യാന്‍ ഇറങ്ങിയാലും ആ ജോലിയില്‍ വിജയം നേടാനാകും. നിങ്ങള്‍ക്ക് പ്രശംസയും പ്രശസ്തിയും ലഭിക്കും. ഇന്ന് നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകും. സമൂഹത്തിലെ പ്രമുഖരും ആദരണീയരുമായ ആളുകളെ കാണാനുള്ള അവസരം ലഭിക്കും. വീട്ടില്‍ ഒരു ഉത്സവ അന്തരീക്ഷം ഉണ്ടാകും. തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകാന്‍ തുടങ്ങും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. ജോലിയുള്ളവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ഇത് ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
