Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ജീവിതം മാറ്റും; ഈ 4 രാശിക്ക് ഇന്ന് അപൂര്‍വ്വ ഭാഗ്യം
Lucky Zodiac Signs Today: ജൂണ്‍ 13 വ്യാഴാഴ്ച ചന്ദ്രന് സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ സംക്രമിക്കുന്നു. സൂര്യനും ബുധനും ചന്ദ്രനില്‍ നിന്ന് പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അമലയോഗം രൂപപ്പെടുന്നു. കൂടാതെ ഇന്ന് ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമി തിഥിയായതിനാല് സിദ്ധിയോഗവും ഗജകേസരി യോഗവും പൂരം നക്ഷത്രവും ചേര്‍ന്ന ശുഭകരമായ സംയോജനവും ഈ ദിവസം നടക്കുന്നം.
ജ്യോതിഷ പ്രകാരം ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 5 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. വിജയം നിങ്ങളുടെ പാദങ്ങളില്‍ ചുംബിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടും. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യവും ക്ഷേമവും വര്‍ധിക്കും. ജൂണ്‍ 13 ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ജൂണ്‍ 13 മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. മേടം രാശിക്കാരുടെ വഴിയില്‍ വരുന്ന തടസ്സങ്ങളും പ്രശ്നങ്ങളും ഇന്നുമുതല്‍ ക്രമേണ കുറയും. സമ്പത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വളരെ ശക്തമായിരിക്കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്താനാകും. തൊഴില്‍ പുരോഗതി കൈവരിക്കാനാകും. നിങ്ങള്‍ക്ക് നല്ല വരുമാനമുള്ള സ്കീമുകളില്‍ നിക്ഷേപിക്കാനാകും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക.
കര്‍ക്കിടകം
ജൂണ്‍ 13 കര്‍ക്കിടകം രാശിക്കാര്‍ക്ക് ഐശ്വര്യപ്രദമായ യോഗങ്ങളാല്‍ സന്തോഷകരമായ ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും, ആത്മീയതയോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതിനാല്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും മുഴുകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് വിജയത്തിനും ലാഭത്തിനും സാധ്യതയുണ്ട്. ശുഭകരമായ യോഗങ്ങള്‍ കാരണം ഏത് ജോലി ചെയ്താലും അതില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കൂടാതെ, നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകണമെങ്കില്‍, നിങ്ങളുടെ ആഗ്രഹം നാളെ സഫലമാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ട്. നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും, നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും, കുടുംബാംഗങ്ങളുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്, സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
കന്നി
കന്നി രാശിക്കാര്‍ക്ക് ജൂണ്‍ 13 അനുകൂലമായ ദിവസമാണ്. ഇന്ന് ഭാഗ്യം അനുകൂലമായതിനാല്‍, തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകും. അത് നിങ്ങള്‍ക്ക് വളരെ സന്തോഷവും സംതൃപ്തിയും നല്‍കും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും ഭൗതിക സുഖങ്ങള്‍ ലഭിക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ഒരു വലിയ ഇടപാട് ലഭിച്ചേക്കാം, അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും, പ്രശസ്തിയില്‍ നല്ല വര്‍ദ്ധനവും ഉണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായിരിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ലക്ഷ്മീ ക്ഷേത്രത്തില്‍ കനകധാരാ സ്തോത്രം ചൊല്ലുകയും പശുവിന് പച്ചപ്പുല്ല് നല്‍കുകയും ചെയ്യുക.
മീനം
ജൂണ്‍ 13 മീനരാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മീനരാശിക്കാര്‍ ഇന്ന് ഊര്‍ജ്ജസ്വലരും ഉത്സാഹം നിറഞ്ഞവരുമായിരിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. എന്തെങ്കിലും പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ശ്രദ്ധിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് അനുകൂലമായ ദിവസമായിരിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും, നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും.
പ്രതിവിധി: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications