Latest Updates
-
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
മുരസു ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും നാശനഷ്ടങ്ങളും; ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു, ജാഗ്രത തുടരുന്നു -
ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം: ഈഡൻ പാർക്കിലെ ചെറിയ ബൗണ്ടറികൾ ഇന്ത്യക്ക് വിനയാകുമോ? അറിയേണ്ടതെല്ലാം -
നവംബർ 4 ഗ്രഹചാരം: ദീപാവലി വാരത്തിൽ 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 4-ലെ ശുഭയോഗം: കേരളത്തിൽ ഇന്ന് രാജയോഗം വരുന്നുണ്ടോ? അറിയേണ്ടതെല്ലാം ഇവിടെ -
ധൻതേരസ് 2026: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് ധനയോഗം; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഐശ്വര്യത്തോടെ മാസത്തിന്റെ തുടക്കം, ഈ 4 രാശിക്ക് ഇന്ന് കുബേരജീവിതം
Lucky Zodiac Signs: ജൂണ്‍ മാസത്തിന്റെ ആദ്യ ദിവസം, അതായത് ജൂണ്‍ 1ന് ചൊവ്വ അതിന്റെ സ്വന്തം രാശിയായ മേടത്തിലും ചന്ദ്രന് വ്യാഴത്തിന്റെ രാശിയായ മീനത്തിലും സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം തിയ്യതിയാണ്. ഈ ദിവസം പ്രീതിയോഗം, ആയുഷ്മാന്‍ യോഗം, ഉത്രട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ചെയ്യും.
സുഹൃത്തുക്കളുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജാതകത്തില്‍ ശനിയുടെ സ്ഥാനം അനുകൂലമാകും, കൂടാതെ ശനിദേവന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും നീങ്ങും. ജൂണ്‍ 1ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ 1 ന് ധനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. പണം സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കും, ശനിദേവന്റെ അനുകൂല സ്വാധീനം കാരണം, നിങ്ങള്‍ എല്ലാ ഉത്തരവാദിത്തങ്ങളും വിജയകരമായി നിറവേറ്റും. ദീര്‍ഘകാലമായി ഏതെങ്കിലും തര്‍ക്കം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ചിലര്‍ക്ക് വിദേശ സ്രോതസ്സുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായും നല്ലതായിരിക്കും. ബിസിനസുകാര്‍ക്ക് പുതിയ ബിസിനസ്സ് അവസരങ്ങള്‍ ലഭിക്കുകയും ഗണ്യമായ ലാഭം നേടുകയും ചെയ്യും. കുടുംബ കാര്യങ്ങളില്‍ നിങ്ങള്‍ പൂര്‍ണ്ണ താല്‍പ്പര്യം നിലനിര്‍ത്തും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
ചിങ്ങം
ജൂണ്‍ 1 ചിങ്ങം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. ചിങ്ങം രാശിക്കാരുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരികയും ചെയ്യും. നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും അതത് മേഖലകളില്‍ വിജയം ലഭിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാവരും നിങ്ങളോട് നന്നായി പെരുമാറും, നിങ്ങള്‍ക്ക് പ്രത്യേക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കുകയും ബന്ധത്തില്‍ സന്തോഷിക്കുകയും ചെയ്യും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
ജൂണ്‍ 1 തുലാം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ടതാണ്. തുലാം രാശിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള അവസരം ലഭിക്കും. ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ മികച്ച വിജയം നേടുകയും ചെയ്യും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബാങ്ക് ബാലന്‍സിലും നല്ല വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കും. പുതിയ വാഹനവും വസ്തുവകകളും വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകും. കുടുംബജീവിതവും ദാമ്പത്യജീവിതവും മികച്ചതായിരിക്കും. സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ കടുകെണ്ണ റൊട്ടിയില്‍ കലര്‍ത്തി കറുത്ത നായയ്ക്ക് കൊടുക്കുക.
മകരം
ജൂണ്‍ 1 മകരം രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുണ്ടാകും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായും ഓഫീസര്‍മാരുമായും ഉള്ള ബന്ധം മികച്ചതായിരിക്കും. ബിസിനസ്സില്‍ ലാഭം നേടാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായിരിക്കും. സുഹൃത്തുക്കളുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നുവെങ്കില്‍ അതെല്ലാം ഇന്ന് അവസാനിക്കും. കുടുംബാംഗങ്ങളെല്ലാം വളരെ സന്തുഷ്ടരായിരിക്കും.
പരിഹാരം: മാനസിക സമാധാനത്തിനായി എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്‍ക്ക് അരിമാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
