Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉന്നതങ്ങളിലെത്താന്‍ യോഗം, ഹനുമാന്റെ കടാക്ഷം; ഇന്ന് ഭാഗ്യം ഈ 4 രാശിക്കൊപ്പം
Lucky Zodiac Signs Today: ജൂലൈ 9 ചൊവ്വാഴ്ച, ചന്ദ്രന് ചിങ്ങം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ്. ഈ ദിവസം രവിയോഗം, സിദ്ധിയോഗം, സര്വ്വാര്ത്ഥസിദ്ധിയോഗം, ആയില്യം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ഈ രാശിക്കാരുടെ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും, പണം സമ്പാദിക്കാനുള്ള അവസരങ്ങളും ലഭിക്കും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടും, കൂടാതെ പവന്പുത്രന് ഹനുമാന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. ജൂലൈ 9 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ജൂലൈ 9 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണ്. മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ക്കും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും, കൂടാതെ ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഏതെങ്കിലും സാമൂഹിക സംഘടനയില്‍ ചേരുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ക്ക് ബഹുമാനവും ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല പുരോഗതി ഉണ്ടാകും, ഭാഗ്യവും നിങ്ങളുടെ ഭാഗത്തുണ്ടാകും. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസരംഗത്ത് വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. പിതാവില്‍ നിന്നും അധ്യാപകരില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിക്കായി ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്യാനാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വാഴ്ച കൊടി ഉയര്‍ത്തുകയും ചുവന്ന നിറത്തിലുള്ള പശുവിന് ഭക്ഷണം നല്‍കുകയും ചെയ്യുക.
കന്നി
ജൂലൈ 9 കന്നിരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നിരാശിക്കാര്‍ക്ക് ധനയോഗത്തിന്റെ ഗുണം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പണം ലാഭിക്കുന്നതില്‍ വിജയിക്കും. പുതുതായി വിവാഹിതരായവര്‍ക്ക് സന്താന സന്തോഷം ലഭിക്കും. കടയുടമകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യാന്‍ കഴിയും. അത് ഭാവിയില്‍ നല്ല ലാഭം നല്‍കും. കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും, മനസ്സും സന്തോഷിക്കും. നിങ്ങളുടെ വീട്ടിലേക്ക് പുതിയ ചില സാധനങ്ങള്‍ വാങ്ങാനാകും. മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കും. കന്നി രാശിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങളും നീങ്ങും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
വൃശ്ചികം
ജൂലൈ 9 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചിക രാശിക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ബിസിനസ് സംബന്ധമായ ചില പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവിന്റെ സഹായത്തോടെ ആശ്വാസം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാനാകും. അത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിക്കും. അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. തൊഴില്‍ ചെയ്യുന്നവരുടെ സ്വാധീനം തൊഴില്‍ മേഖലയില്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ സ്ഥാനം ലഭിക്കാനിടയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്, ചുവന്ന വസ്ത്രം ധരിക്കുക അല്ലെങ്കില്‍ ചുവന്ന തുണി നിങ്ങളുടെ കൂടെ സൂക്ഷിക്കുക. ഹനുമാന് സ്വാമിക്ക്് ചുവന്ന പൂക്കളും സമര്‍പ്പിക്കുക.
ധനു
ജൂലൈ 9 ധനു രാശിക്കാര്‍ക്ക് ഗുണകരമാകും. ധനു രാശിക്കാര്‍ക്ക് ശുഭകരമായ യോഗത്തിന്റെ ഫലം മൂലം കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നാളെ ലഭിക്കും. ജോലിയുള്ളവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ജോലി ഓഫര്‍ വന്നേക്കാം. വീട്ടിലെ ചെറിയ കുട്ടികളുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. വ്യാപാരികള്‍ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടും. ഒരു ബന്ധുവില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ധനു രാശിക്കാരുടെ പങ്കാളിത്തം ഇന്ന് വര്‍ദ്ധിക്കും. അതിനാല്‍ നിങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ദ്ധിക്കും. പ്രണയ കാര്യങ്ങളില്‍ ശുഭകരമായ ദിവസമായിരിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ ബജ്റംഗ്ബാന് പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
