Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
കൈനിറയെ പൊന്നും പണവും; ഇന്ന് ലക്ഷ്മീകടാക്ഷം ഈ 4 രാശിക്ക്
Lucky Zodiac Signs Today: ജൂലൈ 5 വെള്ളിയാഴ്ച ചന്ദ്രന് മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസിയാണ്. ഈ ദിവസം ആഷാഢ അമാവാസി എന്നറിയപ്പെടുന്നു. ആഷാഢ അമാവാസി നാളില്‍ ധ്രുവയോഗവും സര്‍വാര്‍ത്ത സിദ്ധി യോഗവും തിരുവാതിര നക്ഷത്രവും ചേര്‍ന്ന ഒരു ശുഭസൂചകമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം ആഷാഢ അമാവാസി ദിനത്തില്‍ 4 രാശിക്കാര്‍ക്ക് ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാര്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിശ്വാസ്യതയും വര്‍ദ്ധിക്കും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം അനുകൂലമായി നിലനില്ക്കുകയും ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകും. ജൂലൈ 5 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജൂലൈ 5 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇടവം രാശിക്കാര്‍ ഇന്ന് വളരെ ഊര്‍ജ്ജസ്വലരായിരിക്കും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. ഈ രാശിക്കാര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും. ബിസിനസുകാര്‍ നല്ല ലാഭം നേടുന്നതില്‍ വിജയിക്കും, നിങ്ങളുടെ ശത്രുക്കള്‍ പോലും നിങ്ങളെ പ്രശംസിക്കും. വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് തീരുമാനമെടുത്താല്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബിസിനസ്സിലുള്ളവര്‍ക്ക് പുതിയ ആളുകളെ കണ്ടുമുട്ടാനാകും. അവര്‍ നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാകും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും, വെള്ളിയാഴ്ച വീടിന്റെ പ്രധാന വാതിലില്‍ നിറങ്ങള്‍ വിതറുക, തുടര്‍ന്ന് നെയ്യ് ഒഴിച്ച് ഇരുമുഖ വിളക്ക് തെളിയിക്കുക.
ചിങ്ങം
ജൂലൈ 5 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. പുതിയ എന്തെങ്കിലും ചെയ്യണമെന്ന ആശയം നിങ്ങളുടെ മനസിലുണ്ടാകും. കുട്ടികള്‍ക്കായി കുറച്ച് ഷോപ്പിംഗ് നടത്താനും സാധ്യതയുണ്ട്. കുടുംബ ബിസിനസില്‍ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പിതാവിന്റെ ഉപദേശവും നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. നിങ്ങള്‍ക്ക് ചില മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനാകും. സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള നല്ല വാര്‍ത്തകളും കേള്‍ക്കും. ബിസിനസ്സ് പങ്കാളികളുമായുള്ള ബന്ധം മികച്ചതായിരിക്കും.
പരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ഒരു ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക. തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ' മന്ത്രം അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
വൃശ്ചികം
ജൂലൈ 4 വൃശ്ചികം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കരിയര്‍ അതിവേഗം പുരോഗമിക്കും. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും കഠിനാധ്വാനത്തിലൂടെ ഒരു പുതിയ സ്ഥാനം കൈവരിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ നേടാനാകും. എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും. വീട്ടിലേക്ക് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. നിങ്ങള്‍ക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെയും ലഭിക്കും. മനസ്സില്‍ മികച്ച ചിന്തകള്‍ ഉണ്ടാകും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, വെള്ളിയാഴ്ച ലക്ഷ്മീദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സ്തോത്രം പാരായണം ചെയ്യുക.
കുംഭം
ജൂലൈ 5 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും ചെയ്യും. ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും, അവര്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കും. ജോലിയിലുള്ള ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ വാക്കുകള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. എന്തെങ്കിലും ജോലികള്‍ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുകയാണെങ്കില്, അത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായും കുട്ടികളുമായും ഉള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണി നിങ്ങളുടെ അലമാരയില്‍ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications