Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സര്‍വ്വൈശ്വരങ്ങളോടെ ജീവിതം മാറും, ഇന്ന് സൂര്യദേവന്റെ കടാക്ഷം ഈ 4 രാശിക്ക്
Lucky Zodiac Signs Today: ജൂലൈ 28 ഞായറാഴ്ച, ചന്ദ്രന് മേടത്തില് സംക്രമിക്കുന്നു. കൂടാതെ ഇന്ന് ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയായതിനാല് ഈ ദിവസം ശുക്രാദിത്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, അശ്വതിനക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് പണം ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ജാതകത്തില്‍ സൂര്യഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജൂലായ് 28 ഞായറാഴ്ച ഭാഗ്യനേട്ടങ്ങള്‍ കൈവരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ജൂലൈ 28 ഞായറാഴ്ച, നിങ്ങള്‍ക്ക് വളരെയധികം ധൈര്യവും ഊര്‍ജ്ജവും ഉണ്ടാകും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിങ്ങളുടെ പ്രശസ്തിയും നന്നായി വര്‍ദ്ധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഇണയോടൊപ്പം യാത്ര പോകാനാകും, നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ചില കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനാകും. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യം മോശമാണെങ്കില്‍ അത് മെച്ചപ്പെടും.
പ്രതിവിധി: സൂര്യദേവന് ജലം അര്‍പ്പിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും ചെയ്യുക. ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും.
കര്‍ക്കടകം
ജൂലൈ 28 കര്‍ക്കടക രാശിക്കാര്‍ക്ക് നല്ലതായിരിക്കും. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് രാവിലെ തന്നെ ചില നല്ല വാര്‍ത്ത കേള്‍ക്കാം, അത് ദിവസം മുഴുവന്‍ നിങ്ങളെ സന്തോഷത്തോടെ നിലനിര്‍ത്തും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടാകും. നിങ്ങളുടെ കരിയര്‍ ശക്തിപ്പെടുത്തുന്നതിന് ചില വലിയ തീരുമാനങ്ങള്‍ എടുക്കാനും കഴിയും. വ്യാപാരികള്‍ക്ക് വലിയ ലാഭം നേടാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും.
പ്രതിവിധി: സാമ്പത്തിക പുരോഗതിക്കായി സൂര്യഭഗവാന് അരി കലക്കിയ വെള്ളം സമര്‍പ്പിച്ച് സൂര്യ ബീജ മന്ത്രം ജപിക്കുക.
ചിങ്ങം
ജൂലൈ 28 ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ രസകരമായ മാനസികാവസ്ഥയിലായിരിക്കും. ജീവിതത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും, നിങ്ങള്‍ക്ക് സ്വാധീനമുള്ള ചില വ്യക്തികളെ കണ്ടുമുട്ടാനാകും. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. കുടുംബാംഗങ്ങളുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, ഇന്ന് അതെല്ലാം അവസാനിക്കുകയും ബന്ധം മെച്ചപ്പെടുകയും ചെയ്യും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും, പങ്കാളിയോടൊപ്പം എവിടെയെങ്കിലും പോകാനാകും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.
മീനം
ജൂലൈ 28 മീനരാശിക്കാര്‍ക്ക് ഗുണകരമാണ്. മീനം രാശിക്കാരുടെ ആരോഗ്യം ദുര്‍ബലമാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് എല്ലാ പ്രശ്നങ്ങളില്‍ നിന്നും കരകയറാനും ആരോഗ്യത്തില്‍ നല്ല പുരോഗതി കാണാനും കഴിയും. ഞായറാഴ്ച അവധി ദിവസമായതിനാല്‍, കുട്ടികള്‍ നിങ്ങള്‍ നന്നായി സമയം ചെലവഴിക്കും. ആഗ്രഹിച്ച മേഖലകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ ബിസിനസ്സ് അല്ലെങ്കില്‍ വ്യാപാരം അഭിവൃദ്ധിപ്പെടും, പുതിയ എന്തെങ്കിലും ആരംഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള ബന്ധം വളരെ നല്ലതായിരിക്കും, വ്യക്തിപരമായ കാര്യങ്ങളില്‍ നിങ്ങളുടെ കൃത്യത മികച്ചതായിരിക്കും. മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. ചില ആഢംബര വസ്തുക്കള്‍ക്കായി ഇന്ന് പണം ചെലവഴിക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ ഞായറാഴ്ച വൈകുന്നേരം ആല് മരത്തിന്റെ ചുവട്ടില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
