Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഒളിഞ്ഞിരുന്ന സൗഭാഗ്യം പുറത്തുവരും, ഇന്ന് ശുഭനേട്ടങ്ങള് സ്വന്തമാക്കുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂലൈ 27 ശനിയാഴ്ച മീനരാശിക്ക് ശേഷം, ചന്ദ്രന് മേടത്തിലേക്ക് നീങ്ങാന്‍ പോകുന്നു. ശനിദേവന് അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നു. അതുമൂലം ശശരാജയോഗം രൂപം കൊള്ളുന്നു. കൂടാതെ ഇന്ന് ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയാണ്. ഈ ദിവസം ശശ രാജയോഗത്തോടൊപ്പം രവിയോഗവും ശുക്രാദിത്യയോഗവും രേവതി നക്ഷത്രവും ചേര്‍ന്നുള്ള ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാര്‍ കുടുംബത്തോടൊപ്പം എവിടെയെങ്കിലും യാത്ര ചെയ്യാന്‍ പദ്ധതിയിട്ടേക്കാം. ബിസിനസ്സില്‍ പുരോഗതിയുടെ സൂചനകളുണ്ട്. രാശികള്ക്കൊപ്പം ചില ജ്യോതിഷ പരിഹാരങ്ങളും നല്‍കിയിട്ടുണ്ട്, ഈ പരിഹാരങ്ങള്‍ പിന്തുടരുന്നതിലൂടെ, ജാതകത്തില്‍ ശനിയുടെ സ്ഥാനം അനുകൂലമാകും. കൂടാതെ ശനിദേവന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. ജൂലായ് 27 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് അതായത് ജൂലൈ 27 പുരോഗതി നിറഞ്ഞ ദിവസമായിരിക്കും. മേടം രാശിക്കാര്‍ അവരുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങും, ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. വിവാഹിതരുടെ ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അവസാനിക്കും. നിങ്ങളുടെ മനോവീര്യം നല്ലതായിരിക്കും, നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങള്‍ക്ക് നല്ല ലാഭവും ലഭിക്കും. പുതിയ ജോലിയില്‍ ചേരുന്ന ആളുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും, നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും.
പരിഹാരം: മാനസിക സമാധാനത്തിനായി എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
മിഥുനം
ജൂലൈ 27 മിഥുന രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മിഥുന രാശിക്കാര്‍ക്ക് ജീവിതപങ്കാളിയുമായി യാത്ര പോകാനാകും. കുട്ടികളുടെ ഭാവിക്കായി ഒരുമിച്ച് ചില വലിയ തീരുമാനങ്ങള്‍ എടുക്കാനാകും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും, അത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാകും. ഇത് നിങ്ങളുടെ കരിയറിലെ പുരോഗതിയിലേക്ക് നയിക്കും. നിങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടത്താനാകും. ശനിദേവന്റെ അനുഗ്രഹത്താല്‍ ബിസിനസുകാര്‍ക്ക് ഇന്ന് വലിയ ലാഭമുണ്ടാകും. മറ്റ് ചില ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടും.
ദോഷപരിഹാരം: ശനിദേവന് കടുകെണ്ണ നിവേദിച്ച് രാവിലെയും വൈകുന്നേരവും ജപമാലയോടെ ഓം ഐം ഹ്ലീം ശ്രീ ശനേശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുക.
കന്നി
ജൂലൈ 27 കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കന്നി രാശിക്കാരുടെ വ്യക്തിത്വം വര്‍ധിക്കും. ശനിദേവന്റെ കൃപയാല്‍ സമൂഹത്തില്‍ വ്യത്യസ്തമായ സ്ഥാനം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിയമപരമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് മികച്ച ദിവസമായിരിക്കും. സ്വാധീനമുള്ള ചില വ്യക്തികളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പുരോഗതി നിങ്ങള്‍ കാണും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ചില റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കാനാകും. ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാന്‍ പദ്ധതിയിടും. കുടുംബാന്തരീക്ഷവും നല്ലതായിരിക്കും.
ദോഷപരിഹാരം: ശനിദേവനെ പ്രീതിപ്പെടുത്താന്‍ 'ഓം പ്രാന്‍ പ്രീന്‍ പ്രാന്‍ സ: ശനിശ്ചരായ നമഃ' എന്ന മന്ത്രം മൂന്ന് തവണ ജപിക്കുക.
മകരം
ജൂലൈ 27 മകരം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും, ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ ഒരു പുതിയ ദിശയിലേക്ക് നീങ്ങും, ഇത് നിങ്ങളുടെ കരിയറിനെ ശക്തിപ്പെടുത്തും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും, കൂടാതെ നിങ്ങള്‍ക്ക് നന്നായി പണം ലാഭിക്കാനും കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും, ഇത് പ്രശ്നങ്ങള്‍ കുറയ്ക്കും. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും കോഴ്സിന് ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യം മോശമാണെങ്കില്‍, ഇന്ന് അതില്‍ പുരോഗതി കാണും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം വര്‍ദ്ധിക്കുകയും എല്ലാവരുടെയും പൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്യും.
പ്രതിവിധി: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിബിംബം നോക്കുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications