Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുഭകരമായ യോഗങ്ങളുടെ വിന്യാസം, ഇന്ന് ഭാഗ്യം കൂടെനില്‍ക്കുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂലൈ 25 വ്യാഴാഴ്ച കുംഭം രാശിക്ക് ശേഷം ചന്ദ്രന് മീനം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഇടവ രാശിയില്‍ വ്യാഴം-ചൊവ്വ സംക്രമണം കാരണം ഗുരു മംഗളയോഗം രൂപപ്പെടുന്നു. കൂടാതെ ഇന്ന് ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഞ്ചാം ദിവസമാണ്. ഈ ദിവസം ഗുരു മംഗള യോഗത്തോടൊപ്പം ശോഭനയോഗം, ശുക്രാദിത്യയോഗം, പൂരുരുട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവുമുണ്ടാകുന്നു.
ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ തീര്‍പ്പുകല്‍പ്പിക്കാത്ത ചില പ്രധാന ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാകും. നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടും. കൂടാതെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും അകറ്റുന്ന ലക്ഷ്മി നാരായണന്റെ അനുഗ്രഹവും ഉണ്ടാകും. ജൂലായ് 25 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ജൂലൈ 25 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇടവം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനും ലാഭിക്കാനും അവസരങ്ങള്‍ ലഭിക്കും, ആരോഗ്യവും മികച്ചതായിരിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. ഇത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ക്ക് ബിസിനസില്‍ നല്ല ലാഭം ലഭിക്കും, കൂടാതെ മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടും. ജോലിയില്‍ വെല്ലുവിളികള്‍ ഉണ്ടാകും. എന്നാല്‍ ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും, വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ലക്ഷ്മി ക്ഷേത്രത്തില്‍ കനകധാരാ സ്തോത്രം പാരായണം ചെയ്യുക. പശുവിന് പച്ചപ്പുല്ല് നല്‍കുക.
ചിങ്ങം
ജൂലൈ 25 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം അനുകൂലമാകും, അതിനാല്‍ നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. കൂടാതെ നിങ്ങള്‍ക്ക് സാമൂഹിക ബഹുമാനവും ലഭിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഇന്ന് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണവുമായി ബന്ധപ്പെട്ട ഏത് ജോലിയും പൂര്‍ത്തീകരിക്കാന്‍ കഴിയും. നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാനും കുട്ടികളുമായി നല്ല സമയം ചെലവഴിക്കാനും സാധിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്ത്രനാമം പാരായണം ചെയ്യുക, ആരില്‍ നിന്നും കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.
വൃശ്ചികം
ജൂലൈ 25 വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചികം രാശിക്കാര്‍ ഇന്ന് കഠിനാധ്വാനത്തിന് തയ്യാറാകും. നിങ്ങള്‍ക്ക് ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തനം ചെയ്യാനോ ഏതെങ്കിലും സാമൂഹിക സംഘടനയില്‍ ചേരാനോ താല്‍പ്പര്യമുണ്ടെങ്കില്‍, അത് നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ഉദ്യോഗക്കയറ്റത്തിനായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും, ബിസിനസ്സ് വിപുലീകരണത്തിന് പദ്ധതിയിടും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപകരില്‍ നിന്നും പിതാവില്‍ നിന്നും പിന്തുണ ലഭിക്കും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുക, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
കുംഭം
ജൂലൈ 25 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഭാവിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സിലോ ഷെയറിലോ പണം നിക്ഷേപിക്കാനാകും. അതില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഈ രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്യാം. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും, കുടുംബത്തിലെ സന്തോഷവും ഐശ്വര്യവും മൂലം മനസ്സ് സന്തോഷിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇതിന്റെ തിലകവും പുരട്ടുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications