Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉയരങ്ങളിലെത്താന്‍ യോഗം, ശുഭയോഗങ്ങള്‍ വഴികാണിക്കും ഈ 4 രാശിക്ക്
Lucky Zodiac Signs Today: ഓഗസ്റ്റ് 7 ബുധനാഴ്ച ചന്ദ്രന് കന്നിരാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ തീയതിയിലാണ് ഹരിയാലി തീജ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ശിവയോഗം, പൂരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, ഹരിയാലി തീജ് നാളില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം 4 രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ സമ്പത്തില്‍ വര്‍ദ്ധനവ് കാണും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം അനുകൂലമാകും. കൂടാതെ ഗണപതിയുടെ അനുഗ്രഹവും ലഭിക്കും. ആഗസ്റ്റ് 7 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഓഗസ്റ്റ് 7 മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. മേടം രാശിക്കാര്‍ തങ്ങളുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയം കാണിക്കും. കരിയര്‍ പുരോഗതിയുടെ പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടും. അത് നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശത്തില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പണവുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും സമ്പത്ത് വിവേകപൂര്‍വ്വം ചെലവഴിക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
ചിങ്ങം
ഓഗസ്റ്റ് 7 ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ഗണേശ ഭഗവാന്റെ കൃപയാല്‍, ബിസിനസ്സില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ നിങ്ങള്‍ക്ക് നാളെ ഒരു പുതിയ ജോലി ലഭിക്കും, അത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വാലന്റൈന്‍സ് ഡേ ആയതിനാല്‍, പ്രണയ ജീവിതത്തിലുള്ള ആളുകള്‍ക്ക് ഇന്ന് വളരെ സന്തോഷമായിരിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയറും നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
തുലാം
ഓഗസ്റ്റ് 7 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിക്കും, നല്ല ഊര്‍ജ്ജവും ഉത്സാഹവും നിങ്ങള്‍ കാണും. നിങ്ങളുടെ പ്രതിരോധശേഷി ശക്തമാവുകയും നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യും. ബിസിനസ്സ് വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരും, നിങ്ങള്‍ അവ നടപ്പിലാക്കുകയും ചെയ്യും. നിങ്ങള്‍ ഭൂമിയില്‍ പണം നിക്ഷേപിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
മകരം
ഓഗസ്റ്റ് 7 മകരം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഒരു സ്രോതസ്സില്‍ നിന്ന് പെട്ടെന്നുള്ള ലാഭത്തിന് സാധ്യതയുണ്ട്, ആരുടെയെങ്കിലും മാര്‍ഗനിര്‍ദേശത്താല്‍ കരിയറില്‍ വിജയം ലഭിക്കും. നിങ്ങള്‍ ജോലി അന്വേഷിക്കുകയാണെങ്കിലോ ജോലി മാറ്റാന്‍ ആഗ്രഹിക്കുകയാണെങ്കിലോ, ഇന്ന് നിങ്ങള്‍ക്ക് ചില മികച്ച അവസരങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ നാളെ പ്രണയദിനത്തില്‍ ആരോടെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍, ഒരു നല്ല ബന്ധം സ്ഥാപിക്കാനാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം വ്യാപാരികളും ബിസിനസ്സ് ചെയ്യുന്നവരും ഇന്ന് സന്തുഷ്ടരായിരിക്കും, നിങ്ങള്‍ തയ്യാറാക്കിയ പദ്ധതികളും വിജയിക്കും. മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
