Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
ശുഭയോഗങ്ങള്‍ തലവര മാറ്റും, ഇന്ന് ഭാഗ്യം ഈ 4 രാശിക്കൊപ്പം
Lucky Zodiac Signs Today: ഓഗസ്റ്റ് 11 ഞായറാഴ്ച ചന്ദ്രന് ശുക്രന്റെ രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമി തിഥിയാണ്. ഈ ദിവസം രവിയോഗം, ദ്വിപുഷ്കരയോഗം, ശുഭയോഗം, ചോതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം അനുഭവപ്പെടും. ജാതകത്തില്‍ സൂര്യഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടും. സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഈ 4 രാശിക്കാര്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും പ്രശസ്തിയും വര്‍ദ്ധിക്കും. ആഗസ്റ്റ് 11 ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഓഗസ്റ്റ് 11 ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ദിവസം മുഴുവനും നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ ഇഷ്ടപ്പെടും, ദിവസം മുഴുവന്‍ ശാന്തമായ മാനസികാവസ്ഥയില്‍ ആയിരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടും. കരിയറിന്റെ കാര്യത്തില്‍ വിജയം നേടാനുള്ള ശ്രമങ്ങള്‍ വിജയിക്കും. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനാകും. ഗാര്‍ഹിക അന്തരീക്ഷവും മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താനാകും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ ഞായറാഴ്ച വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ നാലു മുഖമുള്ള വിളക്ക് തെളിയിക്കുക.
കര്‍ക്കിടകം
ഓഗസ്റ്റ് 11 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് സൂര്യദേവന്റെ കൃപയാല്‍ മുടങ്ങിക്കിടക്കുന്ന പണം നാളെ ലഭിക്കും. മനസ്സ് വളരെ സന്തോഷിക്കും. മുടങ്ങിക്കിടക്കുന്ന ചില ജോലികളാല്‍ വിഷമിക്കുന്നവര്‍ക്ക് അവരുടെ ജോലികള്‍ ഇന്ന് പൂര്‍ത്തിയാകും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ന് മാറും. ചില ബന്ധുക്കള്‍ നിങ്ങളെ കാണാന്‍ വന്നേക്കാം. ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്നതില്‍ വിജയിക്കുകയും നല്ല ലാഭവും നേടുകയും ചെയ്യും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടാനാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഇത് ഒഴുക്കിവിടുക.
ചിങ്ങം
ഓഗസ്റ്റ് 11 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ആരോഗ്യം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹവും ഇന്ന് സഫലമായേക്കാം. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഉല്ലസിക്കാനുള്ള അവസരം ലഭിക്കും. സര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാനാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി ഒരു ചടങ്ങില്‍ പങ്കെടുക്കാനാകും.
പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ പാല് അര്‍പ്പിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് 11 ശുഭകരമായ യോഗങ്ങളാല്‍ സന്തോഷകരമായ ദിവസമായിരിക്കും. തുലാം രാശിക്കാരുടെ കുടുംബജീവിതം നാളെ മികച്ചതായിരിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പുതിയ എന്തെങ്കിലും വരുന്നതോടെ നിങ്ങള്‍ക്കിടയില്‍ സന്തോഷം വര്‍ദ്ധിക്കുകയും നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. സന്താനങ്ങളുടെ ജോലിയെക്കുറിച്ചുള്ള ആശങ്കകളും അവസാനിക്കും. മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാനാകും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
മീനം
ഓഗസ്റ്റ് 11 മീനം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. മീനം രാശിക്കാര്‍ അവരുടെ പൂര്‍ത്തിയാകാത്ത വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. ചില ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കും. പുതിയ വിഭവങ്ങള്‍ ആസ്വദിക്കാനാകും. വളരെക്കാലത്തിനുശേഷം, നിങ്ങള്‍ ചില പഴയ സുഹൃത്തുക്കളെ കാണുകയും അവരോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യും. ജീവിതപങ്കാളിയുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നെങ്കില്‍, അത് ഇന്ന് അവസാനിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, മാതാപിതാക്കളുടെ പിന്തുണ നിലനില്ക്കും.
പ്രതിവിധി: സൂര്യദേവന് വെള്ളം സമര്‍പ്പിക്കുകയും ആദിത്യ സ്തോത്രം വായിക്കുകയും ചെയ്യുക. കൂടാതെ, ഈ ദിവസം ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
