Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ മാസം ഗംഭീര തുടക്കം, ഇന്ന് ഭാഗ്യം കൂടെ ഈ 4 രാശിക്ക്
Lucky Zodiac Signs Today: ഓഗസ്റ്റ് 1 വ്യാഴാഴ്ച ചന്ദ്രന് മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വാദശി തിഥിയാണ്. ഈ ദിവസം ഹര്ഷന് യോഗം, ലക്ഷ്മീ നാരായണ യോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. ഓഗസ്റ്റ് 1 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഓഗസ്റ്റ് 1 മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മേടം രാശിക്കാരുടെ മനസ്സ് ധാരാളം പോസിറ്റീവ് ചിന്തകളാല്‍ നിറയും, നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും പോസിറ്റീവ് ആയിരിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും നിങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ കരിയറിലെ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കരിയര്‍ പാതയില്‍ മുന്നോട്ട് പോകാനുള്ള ശരിയായ സമയത്തിനും അവസരത്തിനും വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍, നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഗാര്‍ഹിക രംഗത്ത് സന്തോഷവും സമാധാനവും ഉണ്ടാകും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കിയിടുക. ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
കര്‍ക്കടകം
ഓഗസ്റ്റ് 1 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരവും ഫലദായകവുമായ ദിവസമാണ്. കര്‍ക്കടക രാശിയിലുള്ളവര്‍ മഹാവിഷ്ണുവിന്റെ കൃപയാല്‍ തൊഴിലില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കും. കൂടാതെ നിങ്ങളുടെ ഇച്ഛാശക്തി ശക്തമാകും. നിങ്ങളുടെ കരിയര്‍, ഗാര്‍ഹിക ബന്ധങ്ങള്‍, ദാമ്പത്യ സന്തോഷം അല്ലെങ്കില്‍ പ്രണയ ജീവിതം എന്നിവ ഒരേ സമയം നിങ്ങളുടെ മിടുക്കും ബുദ്ധിയും കൊണ്ട് സന്തുലിതമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ സജീവമായിരിക്കും. നിങ്ങളുടെ ഇണയുമായി നല്ല സമയം ചെലവഴിക്കും, അത് നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ മനോഹരമായ വഴിത്തിരിവിലേക്ക് നയിക്കാന്‍ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ചിങ്ങം
ഓഗസ്റ്റ് 1 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ചിങ്ങം രാശിയിലുള്ള ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക ലാഭം ലഭിക്കും. നിങ്ങളുടെ മനസ്സ് വിവിധ തരത്തിലുള്ള നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും, ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ജോലിക്കാര്‍ക്ക് കരിയര്‍ പുരോഗതിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും, സഹപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും നിങ്ങള്‍ പൂര്‍ണ്ണമായി പരിപാലിക്കും. വീട്ടില്‍ മംഗളകരമായ ചില സംഭവങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. വ്യാഴത്തിന്റെ കൃപയാല്‍ വിദ്യാര്‍ത്ഥികള്‍ പുതിയ എന്തെങ്കിലും പഠിക്കുകയും അവരുടെ ബുദ്ധിപരമായ കഴിവ് മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കുകയും ചെയ്യും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്, സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
മകരം
ഓഗസ്റ്റ് 1 മകരം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. മഹാവിഷ്ണുവിന്റെ കൃപയാല്‍ മകരം രാശിക്കാര്‍ക്ക് സ്ഥാവരജംഗമ വസ്തുക്കളോ പണമോ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണവും വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ പദ്ധതിയിടും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് ഒരു കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. നിങ്ങളുടെ എതിരാളികളുടെ ബലഹീനതകള്‍ മുതലെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും 100 ശതമാനം അധ്വാനം നല്കാന് ശ്രമിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി ലക്ഷ്മി ക്ഷേത്രത്തില്‍ കനകധാരാ സ്തോത്രം പാരായണം ചെയ്യുക, പശുവിന് പച്ചപ്പുല്ല് നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
