Latest Updates
-
ഒക്ടോബർ 26: ഇന്ന് സ്കൂളുകൾക്ക് അവധിയോ? മഴയും വാൽമീകി ജയന്തിയും; അറിയേണ്ടതെല്ലാം -
'അർണബ്' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: ആന്ധ്ര-ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രത, കേരളത്തിലും മഴയ്ക്ക് സാധ്യത -
ബുധ അസ്തമയം 2026: യുപിഐ ഇടപാടുകളിലും പരീക്ഷാ ഫോമുകളിലും ജാഗ്രത; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം: ഈ ദിവസങ്ങളിൽ വിവാഹവും സ്വർണം വാങ്ങലും ഒഴിവാക്കണോ? അറിയേണ്ട കാര്യങ്ങൾ -
വജ്രയോഗം 2026: ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ സൂക്ഷിക്കണം, ഈ സമയങ്ങൾ ഒഴിവാക്കുക! -
ഒക്ടോബർ 26 മുതൽ നവംബർ 1 വരെ: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, വാരഫലം അറിയാം -
ഇന്റർസെക്സ് അവെയർനസ് ദിനം: പ്രിയപ്പെട്ടവർക്ക് കരുതലേകാൻ കുടുംബങ്ങൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 ഒക്ടോബർ 26 നക്ഷത്രഫലം: ഇന്നത്തെ ശുഭസമയവും രാഹുകാലവും, 27 നാളുകാർക്കും ശ്രദ്ധിക്കാൻ എന്ത്? -
2026 ഒക്ടോബർ 26 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 കർവാ ചൗത്ത്: നിങ്ങളുടെ നഗരത്തിലെ ചന്ദ്രോദയ സമയം അറിയാം; വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാഘ പൗര്‍ണ്ണമി, ശോഭന യോഗം; പന്ത്രണ്ടില്‍ അഞ്ച് രാശികള്‍ക്ക് ഓരോ നിമിഷവും ശുഭകരം
Maga Purnima 2025: ഇന്ന് ഫെബ്രുവരി 12, സൂര്യന് കുംഭത്തില്‍ ബുധനുമായി ഒരേ രാശിയില്‍ എത്തുന്നതിലൂടെ ബുധാദിത്യ യോഗം രൂപപ്പെടും. ഇന്ന് മാഘ മാസത്തിലെ പൗര്‍ണ്ണമി ആണെന്ന പ്രത്യേകതയും ഉണ്ട്. ചന്ദ്രന് കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് നീങ്ങുകയും വ്യാഴത്തോടൊപ്പം ഗജകേസരി യോഗം സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സര്‍വാര്‍ത്ഥ സിദ്ധിയോഗവും ശോഭന യോഗവും ഉണ്ടാകും. ഈ ശുഭയോഗങ്ങളും വിഷ്ണുവിന്റെയും ലക്ഷ്മീ ദേവിയുടെയും വിശേഷ അനുഗ്രഹങ്ങളും കൊണ്ട് മേടം, മിഥുനം, ചിങ്ങം, ധനു, മകരം എന്നീ രാശികള്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഉണ്ടാകും. ഈ രാശികള്‍ക്ക് കരിയറില്‍ വളര്‍ച്ചയും ജോലി മാറ്റങ്ങളില്‍ വിജയവും അനുഭവപ്പെടാം. ഇവര്‍ക്കുള്ള വിശദമായ ജാതകഫലം അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ഗുണകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ലക്ഷ്മിയുടെയും ഭഗവാന് വിഷ്ണുവിന്റെയും അനുഗ്രഹത്തോടെ. തൊഴില്‍ മേഖലയില്‍ മാത്രമല്ല, ബിസിനസിലും കരിയര്‍ പുരോഗതി നേടാനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഏറെക്കാലമായി ജോലി മാറ്റത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്സാഹകരമായ വാര്‍ത്തകള്‍ ലഭിക്കാം. പ്രതീക്ഷിച്ചതിനേക്കാള്‍ ബിസിനസില്‍ ലാഭം ഉണ്ടാകും. പ്രത്യേകിച്ച് അക്കൗണ്ടിംഗ് രംഗത്തുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബ പ്രശ്നത്തിന് പരിഹാരമുണ്ടാകും. കൂടാതെ പിതാവിന്റെയും മുതിര്‍ന്നവരുടെയും പിന്തുണ ലഭിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ഒരു ദിവസം ആയിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്കാന് സാധ്യതയുണ്ട്. ഭൂമി അല്ലെങ്കില്‍ സ്വത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലി സ്ഥലത്ത്, സന്തോഷം നല്കുന്ന, പ്രതീക്ഷിക്കാത്ത ഒരു അവസരം നിങ്ങള്‍ക്ക് ലഭിക്കാം. സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിലെ ബന്ധങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. ബിസിനസ് ലാഭകരമാകും. കൂടാതെ നിക്ഷേപപദ്ധതിയില്‍ ചേരുന്നത് ഗുണകരമായിരിക്കും. കൂടാതെ, വൈകിയിരുന്ന ഏതെങ്കിലും ഫണ്ടുകള്‍ തേടിയെത്തും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും കഴിയും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് അനുകൂലമായ ഒരു ദിവസം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യം നേട്ടങ്ങള്‍ നല്‍കും. ചിങ്ങം രാശിയുടെ ഗ്രഹാധിപനായ സൂര്യന്റെ രാശിമാറ്റം നേട്ടമാകും. ഇതിലൂടെ സര്‍ക്കരില്‍ നിന്ന് ഗുണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കാം. കരിയറില്‍ പുരോഗതി നേടാനുള്ള അവസരങ്ങള്‍ ഉണ്ടാകാം. അടുത്തിടെ ജോലിക്കായി അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കാത്തിരുന്ന വാര്‍ത്തകള്‍ ലഭിക്കാം. രസതന്ത്രം, രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് പ്രത്യേക നേട്ടങ്ങളുണ്ടാകും. കൂടാതെ, പുതിയ ബിസിനസ് സംരംഭം ആരംഭിക്കാന്‍ ഇത് ഒരു ശുഭദിനമാണ്. വിദേശത്ത് നിന്നും നേട്ടങ്ങളും ഗുണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത ബിസിനസ് നേട്ടങ്ങള്‍ ലഭിക്കും. കുടുംബ വ്യവസായങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം, മുതിര്‍ന്ന സഹോദരങ്ങളും ബന്ധുക്കളുടെയും പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയര്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കാം. ബിസിനസ് വിപുലീകരിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് വിജയമുണ്ടാകും. ബാങ്ക് വായ്പകള്‍ നേടുന്നതിന് അനുകൂലമായിരിക്കും. സ്വത്ത് ഇടപാടുകള്‍ ഗുണകരമാകും. പരിചയമില്ലാത്ത വ്യക്തിയുടെ സഹായം പ്രയോജനകരമാകാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ അഡ്മിഷന് സംബന്ധിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ഇന്ന് സൂര്യന്റെ സ്വാധീനത്താല്‍ ഗുണകരമായിരിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു ഉറവിടത്തില്‍ നിന്ന് ലാഭം ലഭിക്കാം. വിലപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ നേടാനുള്ള അവസരം ലഭിക്കാം. പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാഭകരമായ ഒരു ഇടപാട് ഉറപ്പാക്കാന്‍ കഴിയും, ഇത് സന്തോഷം നല്‍കും. ഏറെക്കാലമായി ആഗ്രഹിച്ച ഒരു ഇഷ്ടം സഫലമാകാം. നിങ്ങള്‍ക്കിന്ന് സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുാന് കഴിയും. പ്രണയ ജീവിതത്തില്‍, പങ്കാളിയില്‍ നിന്ന് ഒരു സമ്മാനം ലഭിക്കാം. വീട്ടില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെടും. കുടുംബത്തില്‍ വിവാഹ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍, ഇന്ന് അതില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. കൂടാതെ, മക്കളുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ നിന്ന് ആശ്വാസം ലഭിച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
