Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ആഴ്ചത്തുടക്കം തന്നെ ഭാഗ്യത്തോടെ, ശുഭവാര്‍ത്തകള്‍ കാത്തിരിക്കുന്നു; നേട്ടങ്ങള്‍ തേടിയെത്തുന്നത് ഇവരെ
Lucky Zodiac Signs on February 17: ഇന്ന് ഫെബ്രുവരി 17, തിങ്കളാഴ്ചയാണ്. പഞ്ചമി തിഥിയായ ഇന്ന് ചന്ദ്രന് ആധിപത്യമുള്ള ദിവസമാണ്. അതേസമയം സര്‍പ്പ ദേവനായ നാഗദേവത പഞ്ചമി തിഥിയെയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ദിവസം ശുഭകരമാകാന്‍ തിങ്കാളാഴ്ചയുടെ ദേവനായ ഭഗവാന് പരമശിവനെയും നാഗദേവതയെയും ചന്ദ്രനെയും ആരാധിക്കണം.

ജ്യോതിഷപരമായി ഇന്ന് ധന യോഗവും മാളവ്യ രാജ യോഗവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇടവം, കര്‍ക്കിടകം, തുലാം, ധനു, മകരം എന്നീ രാശികളില് ജനിച്ചവര്‍ക്ക് ഇന്ന് പരമശിവന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ആഴ്ചയുടെ ഈ ആദ്യ ദിനത്തില്‍, ഈ 5 രാശികളില് പെട്ടവര്‍ക്ക് ഭാഗ്യവും വിജയവും ലഭിക്കും. ഈ രാശികള്കള്ക്ക് ഭാഗ്യനിദാനമായി ഇന്നുണ്ടാകുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസം ആയിരിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ വിജയസാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് നിലവില്‍ കോടതിയില്‍ നടക്കുന്ന കേസുകള്‍ ഉണ്ടെങ്കില്‍, അവയില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്. ജോലിയില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ പ്രശംസിക്കുകയും പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുകയും ചെയ്യും. ജോലിസ്ഥലത്ത് പ്രധാനസ്ഥാനത്തേക്ക് എത്തും. കൂടാതെ ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാനും കഴിയും. മാര്‍ക്കറ്റിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുമ്പ് തടസ്സപ്പെട്ട ഒരു കരാറില്‍ വിജയം നേടാനാകും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും. ഇതിലൂടെ എതിരാളികളെ മറികടന്ന് വിജയം നേടും. കൂടാതെ, സര്‍ക്കാര്‍ ടെന്‍ഡര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് പ്രതീക്ഷാജനകവും ഗുണകരവുമാകും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ആഴ്ചയുടെ തുടക്കം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. നിങ്ങളുടെ സൗകര്യങ്ങളും ധനസ്രോതസ്സുകളും വര്‍ധിക്കും. ഒരു പുതിയ വസ്തു അല്ലെങ്കില്‍ സാധനം സ്വന്തമാക്കുന്നത് സന്തോഷം നല്‍കും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. മാതാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ആശ്വാസകരമായ അവസ്ഥ ഇന്നുണ്ടാകും. ജോലി അല്ലെങ്കില്‍ ബിസിനസ്സ് മേഖലകളില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ജോലി സ്ഥലത്ത് സ്ത്രീ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. ബിസിനസ് ലാഭം വര്‍ദ്ധിക്കുകയും അത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്യും. നാളെ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ വ്യക്തിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രയോജനകരമാകും. വിദ്യാഭ്യാസത്തിലും പരീക്ഷകളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ മികച്ച പ്രകടനംല് കാഴ്ചവെക്കാനാകും. കൂടാതെ നാളെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ പ്രതീക്ഷിക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് വാഗ്ദാനപൂര്ണ്ണമായിരിക്കും. വൈകാരികാവസ്ഥകളും കലാപരമായ കഴിവുകളും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുകയും നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഗുണകരമാകുകയും ചെയ്യും. എഴുത്ത്, പാട്ട്, അല്ലെങ്കില്‍ മറ്റ് കലാപരമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ പ്രകടനത്തില്‍ പുരോഗതിയുണ്ടാകും. കൂടാതെ, ഹോബികള്‍, സമ്മാനം, വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്ക് ലാഭം ഉണ്ടാകാം. യാത്രാ ഏജന്റുമാര്‍ക്കും യാത്രാ ഏജന്‍സികള്‍ നടത്തുന്നവര്‍ക്കും ഇന്ന് പ്രത്യേകിച്ച് ലാഭകരമായിരിക്കും. വിദേശത്ത് പഠിക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. വ്യക്തിജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്നേഹവും സന്തോഷവും പ്രതീക്ഷിക്കാം, ഇത് മാനസിക സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ധനകാര്യത്തില്‍ അനുകൂലമായ ഒരു ദിവസം പ്രതീക്ഷിക്കാം. എല്ലാ സാമ്പത്തിക തീരുമാനങ്ങളിലും പദ്ധതികളിലും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. നിലവിലുള്ളതോ പദ്ധതിയിട്ടതോ ആയ നിക്ഷേപങ്ങള്‍ ഗുണം നല്കാന് സാധ്യതയുണ്ട്. ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാമെങ്കിലും, ദിവസം നിങ്ങളുടെ ജോലിക്ക് അനുകൂലമായിരിക്കും. ഒരു കാര്യം വിജയകരമായി പൂര്‍ത്തിയാക്കുന്നത് മനസ്സിന് സംതൃപ്തി നല്‍കും. സഹപ്രവര്‍ത്തകരുമായും മേധാവികളുമായും നല്ല ബന്ധം പുലര്‍ത്തും. ബിസിനസ്സില്‍ സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടായേക്കാം, എന്നാല്‍ മൊത്തത്തിലുള്ള ഫലം ഗുണകരമായിരിക്കും. സര്‍ക്കാര്‍ മേഖലയിലെ ഒരു അജ്ഞാത വ്യക്തിയുടെ സഹായം വിജയത്തിലേക്ക് നയിക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ് അവസരങ്ങളില്‍ ഭാഗ്യത്തിന്റെ ഒരു ദിവസം പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയസാധ്യതയുണ്ട്. ബിസിനസ്സ് വികസിപ്പിക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ അനുഭവപ്പെടാം. സാമ്പത്തികമായി, പലതരം ഉറവിടങ്ങളില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. അനുകൂലമായ ജോലി സാഹചര്യങ്ങള്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും. അക്കൗണ്ടിംഗ്, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലകളിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ഈ ദിവസം ഗുണകരമായിരിക്കും. ലാഭകരമായ കരാറുകള്‍ ഉറപ്പാക്കാനുള്ള സാധ്യതയുണ്ട്. കുടുംബജീവിതം സമാധാനപരമായിരിക്കും. പിതാവിന്റെയും കുംടുംബത്തിന്റെയും ഭാഗത്തു നിന്ന് നേട്ടങ്ങളും സന്തോഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications