Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ആഴ്ചത്തുടക്കം തന്നെ ഭാഗ്യത്തോടെ, കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങള്‍, ധനയോഗം
Lucky Zodiac Signs on February 10, 2025:സര്‍വാര്‍ത്ഥ സിദ്ധി യോഗത്തിന്റെ ശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന ദിവസമാണ് ഇന്ന്. ഇടവം ഉള്‍പ്പെടെ അഞ്ച് രാശികളില് ജനിച്ചവര്‍ക്ക് ഇന്ന് ഭഗവാന് ശിവന്റെ അനുഗ്രഹമുണ്ടാകും. ഇത് ആഴ്ചത്തുടക്കത്തില്‍ തന്നെ ഭാഗ്യാനുഭവങ്ങള്‍ ലഭിക്കാന്‍ കാരണമാകാം. ഇന്നത്തെ ജദിവസം വലിയൊരു സാമ്പത്തിക നേട്ടത്തിനുള്ള അവസരം ഇവരെ കാത്തിരിക്കുന്നു. ആളുകളുടെ ആദരവ് നേടാനുള്ള അവസരങ്ങള്‍ കൈവന്നേക്കാം, ഇത് സന്തോഷം നല്‍കും. ഇന്നത്തെ ദിവസം ഇവരെ സംബന്ധിച്ചെടുത്തോളം വിജയകരമായിരിക്കും. ചില ജോലികള്‍ പൂര്‍ത്തിയാക്കുന്നത് കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. തിങ്കളാഴ്ച ഭാഗ്യാനുഭവങ്ങള്‍ നേടുന്ന 5 രാശികളുടെ വിശദമായ ജാതകഫലം അറിയാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കടകം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം, കാരണം അവരുടെ ചില ആഗ്രഹങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ജോലിയില്‍ അവരുടെ പരിശ്രമവും കാര്യക്ഷമതയും ആഗ്രഹിച്ച ഫലങ്ങളും നേട്ടങ്ങളും നല്‍കും. കൂടാതെ നിക്ഷേപ കാര്യങ്ങളിലും ഭാഗ്യം അവരെ അനുഗ്രഹിക്കും. ഇത് വരുമാനം വര്‍ദ്ധനവിന് സഹായിക്കും. പഴയ ബന്ധങ്ങളിലൂടെ നേട്ടങ്ങള്‍ വന്നെത്തും. അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകാം. ബിസിനസ്സ് വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാനാവും. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയുള്ള ഒരു നല്ല ദിവസമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് കരിയര്‍ മാറ്റങ്ങളെക്കുറിച്ച് ശുഭവാര്‍ത്തകള്‍ ലഭിക്കാം. കൂടാതെ, കുട്ടികള്‍ അക്കാദമികമായി മികവ് കാണിക്കുകയും കുടുംബത്തിന് സന്തോഷം നല്‍കുകയും ചെയ്യും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഫെബ്രുവരി 10 വിവിധ മേഖലകളില്‍ അനുകൂലമായ ദിനമാകും. ജോലി സ്ഥലത്ത് നിങ്ങളുടെ സ്വാധീനവും ബഹുമാനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അധികാരികള്‍ നിങ്ങളെ പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചേക്കും. ബിസിനസില്‍, പ്രത്യേകിച്ച് സ്വര്‍ണ്ണ വിപണി, ഓഹരി വിപണി, അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ ലാഭം ഉണ്ടാകാം. വിദ്യാഭ്യാസത്തില്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിലോ പരീക്ഷയിലോ പങ്കെടുക്കുകയാണെങ്കില്‍, അതില്‍ നേട്ടമുണ്ടാകും. കുടുംബ ബന്ധങ്ങള്‍ ഇന്ന് സമാധാനപരമായിരിക്കും. പ്രണയ ജീവിതത്തില്‍, പങ്കാളിയാല്‍ നിന്നുള്ള സമ്മാനം സന്തോഷമേകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം നേടാനാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കാം. പമോഷന് സംബന്ധിച്ച് ചര്‍ച്ചകളില്‍ ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കാം. കൂടാതെ ശമ്പള വര്‍ദ്ധനവിന്റെ സാധ്യതയെ കുറിച്ച് സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക നേട്ടങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും. ഇന്നത്തെ ദിവസം ഇവര്‍ റൊമാന്റിക് ആയിരിക്കും, പങ്കാളിയുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കാനാകും. ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, വിജയം പ്രതീക്ഷിക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വൈകിപ്പോയ ഒരു പ്രധാനപ്പെട്ട ജോലി മുതിര്‍ന്നവരുടെയോ പരിചയക്കാരുടെയോ സഹായത്തോടെ ഒടുവില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. വിവാഹക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലവാര്‍ത്തകള്‍ പ്രതീക്ഷിക്കാം. കൂടാതെ, ബന്ധുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ആശയവിനിമയത്തില്‍ ശാന്തതയും ദയയും നിലനിര്‍ത്തുന്നത് പ്രധാനമാണ്. നാളെ പ്രണയബന്ധത്തില്‍ നിര്‍ണായകമായ തീരുമാനമുണ്ടാകും. അത് മുന്നോട്ട് പോകാനുള്ള ചിന്തകള്‍ക്ക് പ്രേരണ നല്‍കാം. വിവാഹിത ജീവിതത്തില്‍ സന്തോഷം പ്രതീക്ഷിക്കാം.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ഭാഗ്യം ലഭിക്കാം. ഇത് പല ഗുണങ്ങള്‍ക്ക് വഴിവയ്ക്കും. ഗവേഷണത്തിലും വിദ്യാഭ്യാസ ശ്രമങ്ങളിലും വിജയം സാധ്യതയുണ്ട്. നിയമകാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിച്ചേക്കാം. വിദേശവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വീട്ടില്‍ അച്ഛന്റെയും മുതിര്‍ന്നവരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാകും. കഴിക്കാന്‍ ആഗ്രഹിച്ച രുചികരമായ ഭക്ഷണങ്ങള്‍ ഇന്ന് ലഭിച്ചേക്കും. കൂടാതെ നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയജീവിതത്തില്‍ സന്തോഷം പ്രതീക്ഷിക്കാം. കുടുംബത്തില്‍ വിവാഹ ചര്‍ച്ചകള്‍ ഉണ്ടെങ്കില്‍, തീരുമാനമുണ്ടാകുന്നത് നിങ്ങള്‍ സന്തോഷിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
