Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
അമൃത സിദ്ധിയോഗത്തിന് ഇരട്ടിഫലം നല്കി ധനയോഗം, അപൂര്‍വ്വഭാഗ്യം 5 രാശികള്‍ക്ക്
Sarvath Siddhi Yog on February 16 2025: ഇന്ന് ഫെബ്രുവരി 16, ഞായറാഴ്ച. സൂര്യനും ബുധനും ചേര്‍ന്ന് ഇന്ന് ബുധാദിത്യ യോഗം രൂപീകരിക്കുന്നു. അതേ സമയം കന്നി രാശിയില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രന് അത്തം നക്ഷത്രത്തിലൂടെ സഞ്ചരിച്ച് ധനയോഗവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, ഇന്നത്തെ ദിവസം സര്‍വാര്‍ത്ഥ സിദ്ധിയും അമൃത്സിദ്ധി യോഗവും രൂപപ്പെടും. വിഘ്നവിനാശകനായ ഗണപതിയെ ആരാധിക്കുന് സങ്കഷ്ടി ചതുര്‍ത്ഥിയും ഇന്നാണ്. ഇത്രയധികം ശുഭയോഗങ്ങളാല്, മേടം, കര്‍ക്കിടകം, ചിങ്ങം, തുലാം, കുംഭം എന്നീ രാശികളുള്ളവര്‍ക്ക് ഇന്ന് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. ഫെബ്രുവരി 16-ലെ ഭാഗ്യരാശികളുടെ ജാതകഫലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആഗ്രഹപൂര്‍ത്തീകരണത്തിന്റെ ദിവസമാണ്. ഇവര്‍ക്ക് ഇന്ന് ഭാഗ്യം ഒപ്പമുണ്ടാകും. പരിശ്രമങ്ങളില്‍ വിജയം നേടും. കാലങ്ങളായുള്ള ഒരു ആഗ്രഹം ഒടുവില്‍ സഫലമാകും. പ്രതീക്ഷാജനകമായ ബിസിനസ് സാധ്യതകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും.കുടുംബജീവിതം സമാധാനപരമായിരിക്കും; മക്കളാല്‍ സന്തോഷം വന്നെത്തും. ജീവിതപങ്കാളിയുമായി സമാധാനപരമായ ബന്ധം തുടരും. മൊത്തത്തില്‍, ഇന്ന് ഇവര്‍ക്ക് ഭാഗ്യങ്ങളുടെ ഒരു ദിവസം ആയിരിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ഒരു പോസിറ്റീവായ ദിവസം പ്രതീക്ഷിക്കാം. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഉത്സാഹവും അനുഭവപ്പെടും. ചെയ്യാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. മറ്റുള്ളവരില്‍ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിക്കും. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. സാമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. സാങ്കേതികകാരണം കൊണ്ടോ മറ്റ് പ്രശ്നങ്ങളാലോ വൈകിയിരുന്ന ജോലികള്‍ വിഘ്നേശ്വകൃപയാല് പരിഹരിക്കപ്പെടും. കൂടാതെ, ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പരീക്ഷകളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. കുടുംബസുംഖം അനുഭവപ്പെടും. പിതാവിന്റെ പിന്തുണയും പാരമ്പര്യ സ്വത്തും അനുഭവവേദ്യമാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ഗണപതിയുടെ അനുഗ്രഹം മൂലം ഭാഗ്യാനുഭവങ്ങള്‍ കൂടുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് ശ്രദ്ധേയമായ വിജയങ്ങള്‍ നേടാന്‍ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണ നേടും. ഏറെ നാളായി ആഗ്രഹിച്ച ഒരു ആഗ്രഹം പൂര്‍ത്തിയാകാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസുകാര്‍ക്ക് ഗണപതിയുടെ സ്വാധീനത്താല്‍ ഇന്ന് അനുകൂലമായിരിക്കും. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നേട്ടങ്ങളും സ്ഥാനമാനങ്ങളും നല്‍കും. ഒരു ധാര്‍മ്മിക പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രോപ്പര്‍ട്ടി അല്ലെങ്കില്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാളെ അനുകൂലമായിരിക്കും. ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കാനും പിതാവിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രത്യേകമായി പ്രയോജനപ്പെടുത്താനും കഴിയും. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പിതാവുമായി ചര്‍ച്ച നടത്തുന്നത് ഉചിതമാണ്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ഇന്ന് തുലാം രാശിക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നെത്തുന്ന ദിവസമാണ്. പൂര്‍ത്തിയാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയും കുടുംബവും പരിപൂര്‍ണ്ണ പിന്തുണ നല്‍കും. വസ്ത്രങ്ങളോ മറ്റ് ആവശ്യവസ്തുക്കളോ വാങ്ങാന്‍ സാധ്യതയുണ്ട. ഇത് മനസ്സിന് സന്തോഷം നല്‍കും. പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക നേട്ടം ഉണ്ടാകാം. കാലങ്ങളായി മനസ്സില്‍ കരുതിയിരുന്ന ലക്ഷ്യം നേടാന്‍ സാധ്യതയുണ്ട്. സാമൂഹത്തില്‍ ഇവരുടെ നില മെച്ചപ്പെടാനും സ്വാധീനം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് ഇന്ന് വിജയകരമായ ഒരു ദിവസം പ്രതീക്ഷിക്കാം, അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. പണം തടഞ്ഞുവെക്കപ്പെട്ടിട്ടുണ്ടെങ്കില് അത് തിരികെ ലഭിച്ചേക്കാം. ബിസിനസ്സ്, സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. സത്യസന്ധമായ ശ്രമങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കും. വാഹനം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാകാം, ഭൂമി ഇടപാടുകളും വിജയകരമാകും. കുടുംബജീവിതം സന്തോഷകരമാകും. ഒരു സുഹൃത്ത് അല്ലെങ്കില്‍ അതിഥി വീട്ടില്‍ വരാന്‍ സാധ്യതയുമുണ്ട്, ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷാന്തരീക്ഷമേകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications