Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നാളെ കര്‍മ്മദാതാവായ ശനിയുടെ അനുഗ്രഹം ഇവര്‍ക്ക്: ഫലങ്ങള്‍ ശുഭകരം, 12 രാശികള്‍ക്കും ഫലം ഇപ്രകാരം
Karmaphalam Horoscope: നാളെ ഏപ്രില്‍ എട്ടാം തീയ്യതി ശനി മീനത്തില്‍ ശക്തി പ്രാപിക്കുന്ന ദിവസം കൂടിയാണ്. ഇന്നേ ദിവസം കര്‍മ്മദാതാവായ ശനിയില്‍ നിന്നും അനുഗ്രഹം ലഭിക്കാന്‍ യോഗം ചില രാശിക്കാര്‍ക്ക് രൂപപ്പെടുന്നു. ശനിയുടെ ശുഭകരമായ സമീപനത്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കൂടാതെ, കര്‍മ്മഫലവും ഇവര്‍ക്ക് ശുഭകരമായിരിക്കും. എന്നാല്‍, ചില രാശിക്കാരില്‍ പ്രതിസന്ധികളും ഉണ്ടായേക്കാം.

നാളെ ഏതെല്ലാം രാശികള്‍ക്കാണ് ശുഭകരം, ഏതെല്ലാം രാശികള്‍ക്കാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വരിക എന്ന് നോക്കാം. 12 രാശികളുടെയും കര്‍മ്മഫലം ഇതാ.
മേടം
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നാളെ നേട്ടങ്ങളുടെ ദിവസമായിരിക്കും. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവര്‍ക്കും സൗഭാഗ്യങ്ങള്‍ രൂപപ്പെടുന്നതാണ്. പുതിയ കരാറുകളില്‍ ഒപ്പുവെയ്ക്കാനും യോഗം രൂപപ്പെടുന്നതാണ്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രിയപ്പെട്ടവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. സന്തോഷം ലഭിക്കും.
ഇടവം
സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലികള്‍ ശരിയായ വിധത്തില്‍ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്ന ജോലികള്‍ ഏറ്റെടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ശത്രുക്കളെ സൂക്ഷിക്കുന്നത് നല്ലതാണ്. തൊഴിലിടത്തെ പ്രധാനപ്പെട്ട എതിരാളികളില്‍ നിന്നും ദോഷകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. മത്സരത്തില്‍ പങ്കെടുത്താല്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജ്ഞാനവും അറിവും വര്‍ദ്ധിക്കുന്നതാണ്. അറിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തനാക്കാന്‍ യോഗം രൂപപ്പെടുന്നതാണ്.
കര്‍ക്കിടകം
ഭൗതിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. മതപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസിക സമാധാനം വര്‍ദ്ധിപ്പിക്കാനും സംതൃപ്തി നല്‍കാനും സഹായിക്കുന്നതാണ്. പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാന്‍ സാധിക്കും. നാളത്തെ ദിവസം എല്ലാം ശുഭകരമായി ഈ രാശിക്കാരില്‍ വന്നു ഭവിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ധെര്യപൂര്‍വ്വം പല കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യം വര്‍ദ്ധിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതായിരിക്കും. പുതിയ ബന്ധങ്ങള്‍ രൂപീകരിക്കുന്നതാണ്. ഇതിലൂടെ തൊഴില്‍ പരമായും ബിസിനസ്സ് പരമായും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
കന്നി
കുട്ടികളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതാണ്. സുഹൃത്തുക്കള്‍ വഴി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വായപകളുടെ അടവ് മുടങ്ങാതെ അടയ്ക്കാന്‍ സാധിക്കുന്നതാണ്. കടം വാങ്ങാതെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
തുലാം
പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് നല്ലതായിരിക്കും. മനസ്സിന് സന്തോഷം നല്‍കുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. മാനസിക പ്രശ്‌നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്‌തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച യ്‌ക്കൊന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാം. മറ്റുള്ളവരില്‍ നിന്നും പണം കടം വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ്സില്‍ മറ്റുള്ളവരുടെ സ്വാധീനത്തില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുക. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അകലുന്നതാണ്.
ധനു
ഒന്നിനുപുറകെ ഒന്നായി സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഉത്തരവാദിത്തങ്ങള്‍ ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആത്മാര്‍ത്ഥതയോടെ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകരം
ബഹുമാനവും ആദരവും വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അന്തസ്സ് വര്‍ദ്ധിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധങ്ങള്‍ സന്തോഷകരമായി നിലനിര്‍ത്താന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും നാളത്തെ ദിവസം ലഭിക്കുക. പുതിയ ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമാകാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നതാണ്. ബുദ്ധിപൂര്‍വ്വം മുന്നോട്ട് പോകുന്നത് സാമ്പത്തിക നേട്ടങ്ങൡലേയ്ക്ക് നയിക്കും. പ്രയാസങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവസരം മുന്നില്‍ വന്നെത്തുന്നതാണ്. മികച്ച രീതിയില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications