Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
നാളെ ഈ രാശിക്കാര്‍ക്ക് ധനയോഗം, ദാമ്പത്യസുഖം ചില രാശിക്കാര്‍ക്ക്; 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരം
Karma Phalam: ശനി അസ്തമിച്ച് ഒരു ദിവസം പിന്നിട്ടിരിക്കുകയാണ്. ശനിയുടെ അസ്തമനത്തോടെ ചില രാശിക്കാരില്‍ ഭാഗ്യം ഉദിച്ചിരിക്കുന്നു. ചില രാശിക്കാരില്‍ നിര്ഭാഗ്യങ്ങളും സാവധാനത്തില്‍ വന്നു ചേരുന്നതാണ്. ശനിയുടെ സ്വാധീനം ഓരോ ദിവസവും ഓരോ രാശിക്കാരില്‍ പലവിധത്തില്‍ ശക്തി പ്രാപിക്കുന്നതാണ്. ഇതിനനുസരിച്ച് കര്‍മ്മഫലത്തിന്റെ വ്യാപ്തിയിലും വ്യത്യാസം അനുഭവപ്പെടുന്നു.

നാളത്തെ കര്‍മ്മഫലം അനുസരിച്ച്, ചില രാശിക്കാരില്‍ ധനയോഗം രൂപപ്പെടുന്നതാണ്. ഇവരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. അതുപോലെ, ചില രാശിക്കാരില്‍ ദാമ്പത്യ പ്രശ്നങ്ങളും അകലുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് വിചാരിച്ച രീതിയില്‍ ഫലം ലഭിക്കണമെന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതായിരിക്കും. ശരിയായ വിധത്തില്‍ ഓരോ കാര്യങ്ങളും ആസൂത്രണം ചയ്താല് ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കും. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രതീക്ഷിക്കാതെ പണം കയ്യില്‍ വന്ന് ചേരുന്നതാണ്. ധനയോഗത്താല്‍ കയ്യില്‍ ആവശ്യാനുരണം പണം സൂക്ഷിക്കാനും സാധിക്കും. ബിസിനസ്സില്‍ നേട്ടം ഉണ്ടാകും. സുഹൃത്തുക്കളെ സഹായിക്കും. കുടുംബത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. പങ്കാളിയ്ക്കുവേണ്ടി സമ്മാനങ്ങള്‍ വാങ്ങിക്കും.
മിഥുനം
ജോലിയില്‍ ശരിയായ വിധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് നേട്ടങ്ങള്‍ക്ക് കാരണമാകും. ബിസിനസ്സില്‍ വിജയിക്കാന്‍ സാധിക്കും. മിഥുനം രാശിക്കാര്‍ക്കും ധനയോഗം ഉണ്ടായിരിക്കുന്നതാണ്. ധനയോഗത്താല്‍ പണം സമ്പാദിക്കാനും സാധിക്കും. സമാധാനം ലഭിക്കും. സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും.
കര്‍ക്കിടകം
നിയമപരമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങഅങള് അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുമൊത്ത് പുറത്ത് പോകുന്നതായിക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കും. ചിലവ് കുറയും.
ചിങ്ങം
ജോലിയെക്കുറിച്ചോര്‍ത്ത് ആശങ്ക ഉണ്ടാകാന്‍ സാധ്യത. ബിസിനസ്സില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികള്‍ക്ക് ശരിയായ ഫലം ലഭിക്കും. കുടുംബത്തില്‍ ശുഭകരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായിരിക്കും.
കന്നി
ധനയോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ നാളെ കുറയുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതാണ്. ഉയര്‍ച്ച താഴ്ചകള്‍ തരണം ചെയ്യാന്‍ സാധിക്കുന്നതാണ്.
തുലാം
ചിന്തിച്ച് ഓരോ കാര്യങ്ങളുും തീരുമാനിക്കുക. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ജോലി സ്ഥലത്ത് പല കാര്യത്തിലും ആശയകുഴപ്പം ഉണ്ടായേക്കാം. അവ ശരിയായ വിധത്തില്‍ തിരുത്താന്‍ ശ്രദ്ധിക്കുക. ടെന്‍ഷന്‍ കുറയ്ക്കുന്നതും നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ പ്രശ്നങ്ങളില്‍ നിന്നും വഴക്കില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്നത് നല്ലതായിരിക്കും. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നതാണ്. ധനയോഗം ഇവരില്‍ രൂപപ്പെടുന്നതാണ്. പണം ശരിയായ വിധത്തില്‍ കയ്യില്‍ വന്നു ചേരുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
ധനു
കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സ്വര്‍ണ്ണം പണയം വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളില്‍ നിന്നും പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കാം. അവ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുക.
മകരം
മകരം രാശിക്കാര്‍ക്ക് നാളെ നല്ല ദിനമായിരിക്കും. കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ സാധിക്കും. ചെയ്യുന്ന ജോലിയ്ക്ക് ശരിയായ പ്രതിഫലം ലഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. കുടുംബ ബന്ധങ്ങളിലെ മാധുര്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. സംസാരത്തില്‍ സൗമ്യത നിലനിര്‍ത്തുന്നത് ആദരവ് നേടിത്തരാന്‍ സഹായിക്കും. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സാധിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നാളെ ദോഷകരമായ ദിവസമായിരിക്കും. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. ശത്രുക്കളുടെ കടന്നാക്രമണവും ജീവിതത്തില്‍ ഉണ്ടാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications