ശനിയില്‍ നിന്നും സൂര്യന്‍ അകന്നിരിക്കുന്നു: ശക്തി വര്‍ദ്ധിപ്പിച്ച് ശനി, 12 രാശികള്‍ക്കും നാളത്തെ ഫലം ഇപ്രകാരം

Karmaphalam horoscope: മീനത്തില്‍ സംക്രമണം നടത്തുകയാണ് ശനി. രണ്ടര വര്‍ഷം മീനം രാശിയില്‍ ശനി തുടരുന്നതായിരിക്കും. നിലവില്‍ ശനി സംക്രമണം നടത്തുന്ന മീനം രാശിയില്‍ നിന്നും സൂര്യന്‍ മേടത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്. ശനിയുടെ ശത്രു ഗ്രഹമാണ് സൂര്യന്‍. ശത്രു ഒഴിഞ്ഞിരിക്കുന്നതിനാല്‍ മീനത്തില്‍ ശനി ശക്തി പ്രാപിച്ചിരിക്കുന്നു. ഈ അവസരത്തില്‍ നാളെ 12 രാശികള്‍ക്കും കര്‍മ്മഫലും വ്യത്യസ്തപ്പെടുന്നതായിരിക്കും. 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം എപ്രകാരനമെന്ന് നോക്കാം.

Tomorrow Karmaphalam Horoscope Saturn Urges Strength Due to Sun s Transit prediction for 12 Zodiac Signs
Photo Credit: AI

മേടം

അപ്രതീക്ഷിതമായി, സ്വത്ത് സംബന്ധമായോ ബാങ്കിംഗ് സംബന്ധമായോ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ കുടുംബാംഗങ്ങളുമായി പങ്കിട്ട സ്വത്തുക്കളെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയ നല്ല ദിവസമാണ്. ഇന്ന് കാര്യങ്ങള്‍ തീര്‍പ്പാക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും. ജോലിയോടൊപ്പം വീട്ടിലെ അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ല തിരക്കുള്ള ദിവസമായിരിക്കും നാളത്തെ ദിവസം. നാളത്തെ ദിവസം പണം ലഭിക്കാം. എന്നാല്‍ അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അത്യാഗ്രഹം ഒഴിവാക്കുന്നതും നല്ലതായിരിക്കും.

ഇടവം

പങ്കാളികളുമായും അടുത്ത സുഹൃത്തുക്കളുമായും ചര്‍ച്ചകള്‍ നടത്താന്‍ പറ്റിയ മികച്ച ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പ്രധാനപ്പെട്ട പ്രോജക്റ്റ് ലഭിച്ചേക്കാം. പ്രണയത്തിനും സാധ്യതകളുണ്ട്. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ നാളത്തെ ദിവസം സംഭവിക്കുന്നതാണ്. ഉച്ചവരെ ധനലാഭം ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. മികച്ചരീതിയില്‍ ജോലി ചെയ്ത് തീര്‍ക്കാന്‍ ശഅരമിക്കുന്നത് ഭാവിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. പണം ധാരാളം ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. വീട്ടിലെ ചില ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കാന്‍ സാധ്യത. ആത്മനിയന്ത്രണം പാലിക്കേണ്ടത് അനിവാര്യമാണ്.

മിഥുനം

ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു ദിവസമായിരിക്കും നാളെ. ജോലിസ്ഥലത്ത് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ നേട്ടങ്ങളിലൂടെ അധികാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അഖലുന്നതാണ്. പല കാര്യത്തിലും ആശയ കുഴപ്പം നിലനില്‍ക്കുന്നതായിരിക്കും. അവസരങ്ങള്‍ ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന അനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതായിരിക്കും. ശരിയായ തീരുമാനങ്ങള്‍ എടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

കര്‍ക്കിടകം

ചില ആശയകുഴപ്പങ്ങള്‍ നിങ്ങളെ നിരന്തരം വേട്ടയാടാം. എന്നിരുന്നാലും ജോലിയില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ചില കാര്യങ്ങള്‍ ആഗ്രഹിച്ചതിന്റെ വിപരീതമായി നടക്കാം. പല പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്ന ദിവസമായിരിക്കും നാളെ. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരില്‍ നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്.നിങ്ങളുടെ ലോകത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക. യാത്ര, പ്രസിദ്ധീകരണം, ഉന്നത വിദ്യാഭ്യാസം, വൈദ്യം, നിയമം എന്നീ മേഖലകളില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. പ്രണയവും സാമൂഹിക അവസരങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തും.

ചിങ്ങം

കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പിന്തുടര്‍ച്ചാവകാശം അല്ലെങ്കില്‍ പങ്കിട്ട ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുക. അനുകൂലമായ വിധി വരുന്ന വിധത്തില്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുക. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. കുടുംബാംഗങ്ങളുമായി പല കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കാനും സാധ്യത.

കന്നി

നാളെ നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍, ഗ്രൂപ്പുകള്‍, പങ്കാളികള്‍ എന്നിവരുമായി വിലപേശലുകള്‍ നടത്തേണ്ടതായി വന്നേക്കം. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായി പറയുക. അവ പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുക. കന്നി രാശിക്കാര്‍ക്ക് നാളെ സമ്മിശ്രഫലമായിരിക്കും ലഭിക്കുക. കഠിനധ്വാനം ചെയ്താലും ആഗ്രഹിച്ച രീതിയില്‍ ഫലം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ക്ഷമയോടെയും ശ്രദ്ധയോടെയും ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുക. ലാഭനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് ലാഭമായിരിക്കും നാളത്തെ ദിവസം ലഭിക്കുക. കച്ചവടക്കാര്‍ സൂക്ഷിക്കുക.

തുലാം

ആത്മവിശ്വാസത്തോടെ സാമ്പത്തിക കാര്യങ്ങളും ജോലി സംബന്ധമായ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക. അധികാരികളെ ആകര്‍ഷിക്കുകയും അനുഗ്രഹീതമായ പ്രണയം ആസ്വദിക്കുകയും ചെയ്യുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. സത്യാവസ്ഥകള്‍ പലതും മറന്ന് മായിക ലോകത്ത് ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. അറിവുള്ളവരില്‍ നിന്നും ജോലിയ്ക്ക് ഉപകാരപ്പെടുന്ന ഉപദേശങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്.

വൃശ്ചികം

നിങ്ങളുടെ രാശിയില്‍ ചന്ദ്രന്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കും. ഇത് പ്രണയം, സാമൂഹിക ഇടപെടലുകള്‍, വിനോദം എന്നിവയ്ക്ക് അനുകൂലമായ ദിവസമാണ്. നിങ്ങള്‍ക്ക് ഒരു ചെറിയ യാത്ര പോകാവുന്നതാണ്. പൂര്‍ത്തീകരിക്കാതിരുന്ന അനവധി ജോലികള്‍ നാളത്തെ ദിവസം പൂര്‍ത്തീകരിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും സന്തോഷവും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് നടന്നടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.

ധനു

സാമൂഹികമായ ആവശ്യങ്ങള്‍ക്കായി ഊര്‍ജ്ജം സംഭരിക്കാന്‍ കുറച്ച് സമയം എടുക്കുക. ജോലിസ്ഥലത്തോ ആരോഗ്യപരമായ കാര്യങ്ങളിലോ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ വിശ്രമത്തിനോ ചെറിയ തോതിലുള്ള സാമൂഹിക ഇടപെടലുകള്‍ക്കോ മുന്‍ഗണന നല്‍കുക. നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ നിന്നും അകലുന്നതാണ്. ജീവിതം മെച്ചപ്പെടുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്.

മകരം

വില്‍പ്പന, വിപണനം, അധ്യാപനം, അഭിനയം, എഴുത്ത് എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക. നിങ്ങളുടെ മനോഹരവും വിശ്വസനീയവുമായ വാക്കുകള്‍ ആളുകള്‍ ശ്രദ്ധിക്കും. സാമൂഹികമായ പദ്ധതികളില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പലരില്‍ നിന്നും ബഹുമാനം ലഭിക്കും. സ്‌നേഹത്തോടെ പങ്കാളിയ്ക്ക് സമ്മാനങ്ങള്‍ നല്‍കും. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും.

കുംഭം

അധികാരികളോട് ക്ഷമയോടെ പെരുമാറുക, എന്നാല്‍ ജോലിസ്ഥലത്ത് നല്ല മതിപ്പുളവാക്കുക. സാമ്പത്തികപരമായ ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും, സാമൂഹികമായ പദ്ധതികള്‍ക്ക് അനുഗ്രഹമുണ്ടാകും. മാനസിക ഉത്കണ്ഠ വര്‍ദ്ധിക്കാന്‍ സാധ്യത. ദിവസം മുഴുവന്‍ ജോലിയെക്കുറിച്ചോര്‍ത്ത് വിഷമിക്കാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷം നിറയുന്നതാണ്.

മീനം

അപകടങ്ങള്‍ ഒഴിവാക്കാന്‍ രാവിലെ നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധിക്കുക. സാമൂഹിക ഇടപെടലുകള്‍ക്കും പ്രണയ സാധ്യതകള്‍ ആരായാനും നല്ലതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല ാേജലികളും ശരിയായ സമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. കഠിനധ്വാനത്തിന്റെ ഫലം ശരിയായ വിധത്തില്‍ ഇവരില്‍ വന്നെത്തുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion