Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ശശി ആദിത്യ രാജയോഗം: ഇന്നത്തോടെ തെളിയുന്ന ഭാഗ്യം ആയുസ്സ് മുഴുവന്‍ ഫലം നല്‍കും രാശിക്കാര്‍
ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വേദജ്യോതിഷ പ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് രൂപപ്പെടാന്‍ പോവുന്നു ശശി ആദിത്യ രാജയോഗത്തെക്കുറിച്ചും ആണ് പറയുന്നത്. ഇന്നത്തെ ദിവസത്തെ ഭാഗ്യരാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം.
വേദ ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഇടയ്ക്കിടെ സഞ്ചരിക്കുകയും ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മനുഷ്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല സന്തോഷകരമായ ഗുണപരമായ രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ജൂണ്‍ 24-ന് മിഥുനം രാശിയിലാണ് ശശി ആദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

എന്താണ് ശശി ആദിത്യ രാജയോഗം?
എന്താണ് ശശി ആദിത്യ രാജയോഗം എന്ന് നമുക്ക് നോക്കാം. ചന്ദ്രന് സൂര്യനുമായി സംയോജിച്ചാണ് ശശി ആദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് നിങ്ങളുടെ രാശിയില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ രാജ്യത്തിനകത്തും പുറത്തും എല്ലാം സഞ്ചരിക്കുന്നതിനുള്ള യോഗവും കാണുന്നു. ഇത് ചില രാശിക്കാരില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കും. അവര്‍ ആരൊക്കെയെന്ന് നോക്കാം. ഗുണപരമായ മാറ്റങ്ങളില്‍ ഈ മൂന്ന് രാശിക്കാര്‍ തന്നെയാണ് മികച്ച് നില്ക്കുന്നതും. ഇത് എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശശി ആദിത്യ രാജയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത് നിങ്ങളുടെ രാശിയില്‍ ലഗ്നത്തിലാണ്. അതിന്റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ പുതിയ തുടക്കത്തിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്കായി ഇന്നത്തെ ദിവസം ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. വൈകാരികമായി വളരെയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും എഴുത്ത്, അധ്യാപനം പോലുള്ളവയിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കപ്പെടുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ശശി ആദിത്യ രാജയോഗം നല്‍കുന്നത് ഗുണാനുഭവങ്ങളാണ്. ഇത് നിങ്ങള്‍ക്ക് നല്ല ദിവസങ്ങളിലേക്കുള്ള തുടക്കമാണ് എന്ന് പറയാന്‍ സാധിക്കുന്നു. കര്‍മ്മരംഗത്താണ് ഇത് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ചെയ്യുന്ന ജോലികളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസിലും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മറ്റൊരു ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങള്‍ താല്‍പ്പര്യപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് ശശി ആദിത്യ രാജയോഗം വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. അത് ദാമ്പത്യ ജീവിതത്തിലും മികച്ച് നില്ക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. എന്ന് മാത്രമല്ല പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടുന്നു. എഴുത്തുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനും അതില്‍ അംഗീകാരം ലഭിക്കുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications