Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഇന്നത്തെ ദിവസം എഴുതി വെച്ചത് പോലെ അച്ചട്ടാണ്: സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തില് 5 രാശിക്കാര്‍ക്ക് ശുക്രദുനിക്കും
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഓരോരുത്തരേയും കാത്തിരിക്കുന്നത്. പലപ്പോഴും അത് അനുകൂലമാവാം, അല്ലെങ്കില്‍ അത് പ്രതികൂലമായിരിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഗുണഫലങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അത്തരത്തില്‍ ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന യോഗമാണ് സര്വ്വാര്ത്ഥസിദ്ധിയോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്നതാണ് സത്യം. കാരണം ശുക്ലപക്ഷത്തില്‍ രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതിന് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം കാരണമാകുന്നു. പലപ്പോഴും ശക്തമായ മാറ്റങ്ങള്‍ ജീവിത്തതില്‍ ഉണ്ടാവുന്ന യോഗമാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. ആഗ്രഹ പൂര്‍ത്തീകരണം, അനുകൂല മാറ്റങ്ങള്‍, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ ദിവസത്തെ പ്രത്യേകത തന്നെയാണ്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങളുമായി സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം എത്തുന്നത് എന്ന് നമുക്ക് നോക്കാം.

എന്താണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം?
എന്താണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം എന്ന് നമുക്ക് ആദ്യം നോക്കാം. പ്രത്േക നക്ഷത്രവുമായി ചില ഗ്രഹങ്ങള്‍ ചേര്‍ന്ന് വരുമ്പോഴാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്നത്. അത് മാത്രമല്ല ഇത് സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും അനുഗ്രഹത്തിനും നേട്ടങ്ങളിലേക്കും എത്തിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. അത് മാത്രമല്ല പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനും യാത്ര നടത്തുന്നതിനും എല്ലാം അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇന്നത്തെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് കരിയറിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ അംഗീകാരവും ഉയര്‍ച്ചയും തേടി എത്തുന്നു. ഇന്നത്തെ ദിവസം കരിയറില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കരുത്. അത് നിങ്ങളെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് വരുന്നത്. അത് മാത്രമല്ല പല കാര്യങ്ങളിലും വ്യക്തിപരമായി തീരുമാനം എടുക്കുന്നതിനും പുരോഗതിയിലേക്ക് കുതിക്കുന്നതിനും അനുകൂല സമയമാണ്. മാത്രമല്ല ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും അനുകൂലമായി വരുന്നു. സാമ്പത്തികസ്ഥിതി നിസ്സാരമല്ല. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന സര്വ്വാര്ത്ഥസിദ്ധിയോഗം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയ സാധ്യത തേടി എത്തുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തുടക്കങ്ങള്‍ക്കും നല്ലതാണ്. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഇന്നത്തെ ദിവസം. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നത് തന്നെയാണ് എറ്റവും വലിയ കാര്യം. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് പല നേട്ടങ്ങളും ജോലിയുടെ കാര്യത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍നിന്ന് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം നല്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് എന്തെങ്കിലും ജോലികള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല പഴയ പ്രശ്നങ്ങളില്‍ നിന്നുള്ള മോചനവും ഇന്നത്തെ ദിവസമാണ്. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് നല്ല ദിവസം. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications