Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
വരുന്ന 24 മണിക്കൂറില്‍ എന്തും സംഭവിക്കാം: പക്ഷേ നേട്ടങ്ങളെങ്കില്‍ ഇവരെ പിടിച്ചാല്‍ കിട്ടില്ല
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും അത് അനുകൂലമായിരിക്കും ചിലത് പ്രതികൂലമായിരിക്കും. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങള്‍ സംഭവിക്കുന്നു. അതാകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ മുന്നോട്ടുള്ള മണിക്കൂറുകളെ എത്രത്തോളം ബാധിക്കുന്നു എപ്രകാരം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ഇന്നത്തെ ദിവസം നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഇന്നത്തെ ദിവസത്തെ ഗുണഫലങ്ങളില്‍ നിങ്ങള്‍ ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് എത്തുന്നത് എന്നും നമുക്ക് നോക്കാം. അറിയാം ഇന്നത്തെ ഭാഗ്യരാശിക്കാരെ, ഇവരില്‍ നിങ്ങളുണ്ടോ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ നടക്കുന്ന സമയമാണ് പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കാനിടയുണ്ട്. അനുകൂലമായ സാമ്പത്തിക സ്ഥിതി ആയതിനാല്‍ സാമ്പത്തിക സുരക്ഷിതത്വവും നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനാല്‍ അത് ജീവിത വിജയത്തിലേക്കും നയിക്കുന്നു. ഒടുവില്‍ മാറ്റങ്ങളുടെ മികച്ച ഒരു ദിനമായി ഇന്നത്തെ ദിവസം മാറാം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തേയും സ്വാധീനിക്കുന്നു. അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം നിറഞ്ഞ് നില്ക്കും. പലപ്പോഴും വ്യക്തിപരമായ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ പെട്ടെന്ന് തരണം ചെയ്യുന്നതിനും അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ധനം വന്നു ചേരുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നതിനും നിങ്ങളുടെ മുതിര്‍ന്ന് ഉദ്യോഗസ്ഥനില്‍ നിന്ന് അഭിനന്ദനം ലഭിക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷന്റേയും ആവശ്യമില്ല.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം തെളിഞ്ഞ് കത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമൂഹ്യ രംഗത്ത് അംഗീകാരവും ആദരവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. യാത്രകള്‍ ധാരാളം നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഘോഷങ്ങള്‍ പലതും കുടുംബത്തില്‍ സംഭവിക്കാം. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. പല കാര്യങ്ങളിലും സന്തുലിതാവസ്ഥയും സമാധാനവും ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും അതില്‍ പുരോഗതി കൊണ്ട് വരുന്നതിനും യോഗം കാണുന്നു. ആകര്‍ഷണമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എന്ന് മാത്രമല്ല അത് നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. ആവശ്യത്തിലപ്പുറം പല കാര്യങ്ങള്‍ക്കും വേണ്ടി സമയം ചിലവഴിക്കുന്നത് അല്പം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നത് കുടുംബത്തിലും സന്തോഷം കൊണ്ട് വരുന്നു. ബിസിനസില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടുതല്‍ അംഗീകാരവും പദവിയും ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ്. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications