Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗുരു പുഷ്യയോഗത്തിന്റെ സുകൃതം; അഞ്ച് രാശികള്‍ക്ക് ഇന്ന് ധനനേട്ടവും ആഗ്രഹസഫലീകരണവും
ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായ യോഗങ്ങള്‍ സമ്മേളിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ചന്ദ്രന് സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ സംക്രമണം നടത്തുന്നു. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഇന്ന്. മക്കളുടെ നന്മയ്ക്കും ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനുമായി അമ്മമാര്‍ അഹോയി വ്രതം എടുക്കുന്നത് ഈ ദിവസമാണ്. ഇന്നത്തെ ദിവസം വളരെ മംഗളകരമായ ഗുരുപുഷ്യ യോഗവും സാധ്യയോഗവും സംഭവിക്കുന്നുണ്ട്. പൂയ്യമാണ് ഇന്നത്തെ നക്ഷത്രം.

അഹോയി അഷ്ടമിക്കൊപ്പം മറ്റ് ശുഭയോഗങ്ങളും സമ്മേളിക്കുന്നതിനാല്‍ ഇന്നത്തെ ദിവസം അത്യന്തം ശുഭകരമായാണ് ജ്യോതിഷലോകം കാണുന്നത്. അഞ്ച് രാശികള്‍ക്കാണ് ഇന്ന് ഭാഗ്യം വന്നെത്തുന്നത്. ഇവര്‍ക്ക് സുഖസൗകര്യങ്ങളും ധനഭാഗ്യവും ഇന്നുണ്ടാകും. പുതിയതും പ്രതീക്ഷിക്കാത്തതുമായ വഴികളിലൂടെ ധനം വന്നെത്തും. കാരണം ഇവര്‍ക്ക് വിഷ്ണു ഭഗവാന്റെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ഇന്ന് പ്രാപ്യമാകും. ഈ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ക്ക് ലഭിക്കാനിരിക്കുന്ന സൗഭാഗ്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം വളരെ സ്പെഷ്യലാണ്. മഹാവിഷ്ണുവിന്റെ കൃപയാല്‍ പുതിയ ബോധ്യത്തോടെ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള ശക്തി ഇവര്‍ക്ക് ലഭിക്കും. ഒരു മടിയും കൂടാതെ വലിയ ചില മാറ്റങ്ങള്‍ക്ക് ഇവര്‍ തയ്യാറാകും. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടത്തിന്റെ ദിവസമാണ് ഇന്ന്. ഇവര്‍ക്ക് കണ്ണക്കില്ലാത്ത ലാഭമാണ് ഇന്ന് വന്നെത്തുക. വിവാഹാലോചനകള്‍ നടത്തുന്നവര്‍ക്ക് ഇന്ന് മനസ്സിന് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്കും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച മാറ്റം ലഭിക്കും. ജീവിതപങ്കാളിയുമായി അവരുടെ വീട്ടുകാരുമായോ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളില്‍ ഏകാഗ്രത വര്‍ധിക്കുകയും പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യും.
ചിങ്ങം
അഹോയി അഷ്ടമിയുടെ ശുഭഫലങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ശുഭകരമായിരിക്കും.മനോബലവും ആത്മവിശ്വാസവും വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും ഇന്നത്തെ ദിവസം വളരെ ശുഭകരമായിരിക്കും. പ്രയത്നങ്ങള്‍ ഫലം കാണും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അതിനുള്ള അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. സാമ്പത്തിക നേട്ടവും പുതിയ വഴികളിലൂടെ ധനലബ്ധിയും ഉണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ വളരെ അനുകൂലമായ ദിവസമാണ് ഇന്ന്. വീട്ടില്‍ ആരെങ്കിലുമായി പിണക്കങ്ങളോ വഴക്കുകളോ ഉണ്ടെങ്കില്‍ അത് ഇന്ന് പരിഹരിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. വിചാരിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് കഴിയും. കുടുംബസ്വത്ത് കൈവശം വന്നുചേരുകയോ ധനനേട്ടം ഉണ്ടാകുകയോ ചെയ്യും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ചിലവുകള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം നിര്‍വ്വഹിക്കാന്‍ സാധിക്കും. പങ്കാളിക്കൊപ്പം ഇരുന്ന് കുട്ടികളുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും ഇന്നത്തെ ദിവസം സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്തുതീര്ക്കാന് കഴിയും. കുടുംബത്തില്‍ ആരുടെങ്കിലും ആരോഗ്യകാര്യത്തില്‍ വിഷമിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം വിഷ്ണുഭഗവാന്റെ അനുഗ്രഹം കൊണ്ട് ആ ചിന്തകളില്‍ നിന്ന് മുക്തമാകാന്‍ സാധിക്കും.
ഈ രണ്ട് രാശികളെ കൂടാതെ ധനു, മകരം രാശികള്‍ക്കും ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹത്തിനൊത്ത് സമയം ചിലവഴിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated.



Click it and Unblock the Notifications
