Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam: ജൂലൈ അവസാനത്തില്‍ കാത്തിരിക്കുന്നത് നേട്ടമോ, കോട്ടമോ? സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ പല കാര്യങ്ങളും അനുകൂലമായി വരുന്ന ദിവസമാണ്. ആഗ്രഹങ്ങളില്‍ നല്ലൊരു ശതമാനവും പൂര്‍ത്തീകരിക്കപ്പെടുന്നു. ഗുണാനുഭവങ്ങളുടെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്.
ഇന്ന് വരാനിരിക്കുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇതുണ്ടാക്കുന്ന പ്രതിഫലനവും നിസ്സാരമല്ല. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സങ്കീര്‍ണതകള്‍ ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പറയുന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടായിരിക്കണം. പണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് മോശം ഫലങ്ങള്‍ തേടി എത്താം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്കും ഇന്ന് ഗുണപരമായ അനുഭവങ്ങളാണ് ഫലത്തില്‍ വരുന്നത്. ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരിക്കണം. അത് മാത്രമല്ല കാര്യങ്ങള്‍ അറിഞ്ഞ് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റപ്പെടുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും ഇന്ന്. കൂടാതെ പല കോണില്‍ നിന്നും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്താം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന ദിവസമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അമിതാവേശത്താല് നിങ്ങള്‍ക്ക് പല കാര്യങ്ങളും മികച്ചതാക്കാന്‍ സാധിക്കാതെ വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ സംസാരിക്കുന്ന ഓരോ വാക്കിലും ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പുരോഗതിയുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. വീട്ടില്‍ ആത്മീയമായ പല കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്നു. ജോലിയോടുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. യോഗങ്ങള്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ കിട്ടും. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്പാദിക്കുന്നതിനുള്ള യോഗം ഇരട്ടിയാണ്. അത് മാത്രമല്ല അനുകൂലമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. രാഷ്ട്രീയപരമായി ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ഏത് കാര്യവും ആലോചിച്ച് വേണം ചെയ്യുന്നതിന്.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴില്‍പരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജോലിയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. അവസരങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെടുത്തരുത്. ജോലിയിലെ അശ്രദ്ധ നിസ്സാരമാക്കരുത്. കാരണം അത് പ്രതിസന്ധികള്‍ ഉണ്ടാക്കും. ഏത് കാര്യത്തിനും ചിന്താപൂര്‍വ്വം മാത്രം മുന്നോട്ട് പോവുക.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും പുരോഗതിയുണ്ടാവും. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കും. കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ സംഭവിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംസാരം അല്പം ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. ജോലിയിലെ ആശങ്കകള്‍ നിസ്സാരമാക്കരുത്. ആരോഗ്യം നഷ്ടപ്പെടുത്തി ജോലിയ്ക്കായി ശ്രമിക്കരുത്. സാമ്പത്തികമായി അനുകൂല മാറ്റങ്ങളുണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. സന്തോഷകരമായ സാഹചര്യങ്ങള്‍ പലപ്പോഴും വന്നു ചേരുന്നു. ആരോഗ്യം മികച്ചതാവും. കുട്ടികളുടെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കാത്തിരിക്കുന്നു.



Click it and Unblock the Notifications
