Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
Rashiphalam: ഒന്നാം തീയ്യതി പുലരുന്നത് ഐശ്വര്യത്തിലേക്ക്, സമ്പൂര്‍ണ രാശിഫലം
ഇന്ന് ഓഗസ്റ്റ് 1, പുതിയ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഓരോ ദിവസത്തേയും മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ സംഭവിക്കുന്നത്.
ഓഗസ്റ്റ് 1-ന് നേട്ടങ്ങളും കോട്ടങ്ങളും ആര്‍ക്കൊക്കെയെന്നും എന്തൊക്കെയണ് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. മേടം മുതല്‍ മീനം വരെ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നത് ആരെല്ലാം നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആരോഗ്യവും മെച്ചപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാത്തിരിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ദിനമാണ് ഇന്ന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ പരാജയം സംഭവിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെ വളരെ മികച്ച രീതിയില്‍ തരണം ചെയ്യുന്നതിനും സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൂടുതല്‍ സുഗമമായി നടക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പലതും അനുകൂലമായിരിക്കും. ബന്ധുക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ നിലനില്ക്കും. പകുതിയില്‍ നിര്‍ത്തിയിരുന്ന പല ജോലികളും പിന്നീട് പുനരാരംഭിക്കുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും ഇന്നത്തെ ദിവസം സാധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാര്യങ്ങളെ നിസ്സാരമാക്കരുത്. ആരോഗ്യത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. രോഗാവസ്ഥകള്‍ക്ക് അനുസരിച്ച് കൃത്യമായി പരിഹാരം കാണേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും നി്സ്സാരമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഓഗസ്റ്റ് 1.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം വര്‍ദ്ധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തെ മികച്ചതാക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരാഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാം. നേട്ടങ്ങള്‍ തേടി എത്തുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം പല കാര്യത്തിലും തേടി എത്തുന്നു. അതിന്റെയെല്ലാം അടിസ്ഥാനം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തികമായും അനുകൂല സമയമാണ്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം തന്നെ അനുകൂല മാറ്റങ്ങളിലൂടെയാണ്. കടങ്ങളെല്ലാംതന്നെ വീട്ടുന്നതിനും സാമ്പത്തികസ്ഥിതി മികച്ചതാവുന്നതിനും സാധിക്കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആഗ്രഹപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലുടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം അല്പം ശ്രദ്ധിക്കണം. എന്നാല്‍ പിന്നീടങ്ങോട്ട് അനുകൂല സമയമാണ്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തുടക്കമിടുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം കാര്യങ്ങള്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. ജീവിതം എത്രത്തോളം ഗുണകരമാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.



Click it and Unblock the Notifications