Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
Rashiphalam: നിങ്ങളുടെ ഇന്ന് എപ്രകാരം? മാസാവസാനത്തില്‍ പ്രതിസന്ധിയില്‍ ഇവരോ?
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് ഫലങ്ങള്‍ എന്നത് അറിഞ്ഞിരിക്കാം. അതില്‍ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്കെ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് മാറുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. മേടം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നുണ്ടാവും. ആരോഗ്യപ്രശ്നങ്ങളെ അല്പം കരുതിയിരിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നയിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യ പ്രശ്നങ്ങളെ പലപ്പോഴും അവഗണിക്കുന്നത് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കും. അനാവശ്യ ദേഷ്യം നിങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവും ഇന്നത്തെ ദിവസം. സന്തോഷകരമായ പല മാറ്റങ്ങളും സങ്കടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്. സാമ്പത്തിക നേട്ടങ്ങള്‍ നഷ്ടത്തിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ടതില്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ എല്ലാം തന്നെ ഗുണപ്രദമായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ലോട്ടറി അടിക്കുന്നതിന് വരെ സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. അതിന് ഇന്നത്തെ ദിവസം അനുകൂല സാഹചര്യം ഒരുക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളെ മാറ്റി മറിയ്ക്കുന്നു. ദാമ്പത്യ ജീവിചം സന്തോഷകരമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ പല വിധത്തിലുണ്ടാവും. അതില്‍ സാമ്പത്തിക മാറ്റം അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുമെങ്കിലും പണം കൈകാര്യം ചെയ്യുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്തരുത്. മാറ്റങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ക്കായി ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാകുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനുകൂലമല്ലാത്ത കാര്യങ്ങള്‍ പോലും അനുകൂലമായി വരുന്ന സമയമാണ്. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കോടതി സംബന്ധമായി വരുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. എങ്കിലും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയിലാണെങ്കില്‍ പ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക പ്രശ്നങ്ങളെ അല്പം ബുദ്ധിപരമായി നേരിടേണ്ടി വരും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. പല പ്രശ്നങ്ങളേയും നിങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്നത്തെ ദിവസത്തെ മാറ്റി മറിയ്ക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു ഇന്നത്തെ ദിവസം. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications