Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആഴ്ചത്തുടക്കത്തില്‍ അപൂര്‍വ്വഭാഗ്യം, രാശിപര്വത്തന യോഗത്തിലൂടെ 5 രാശികള്‍ക്ക് അപ്രതീക്ഷിത ധനനേട്ടം
ഏപ്രില്‍ 28, തിങ്കളാഴ്ച, ഗ്രഹങ്ങളില്‍ ചന്ദ്രെന് സ്വാധീനമുള്ള ദിവസമാണ്. ചന്ദ്രന് ഇന്ന് മേടം രാശിയില്‍ സൂര്യനുമായി സംയോജിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷ പ്രതിപദാ തിഥി കൂടിയാണ് ഇന്ന്. മേടം രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം കാരണം നിരവധി അപൂര്‍വവും ശുഭകരവുമായ യോഗങ്ങള്‍ ഇന്ന് ഉണ്ടാകുന്നു. ചന്ദ്രന് ചൊവ്വയുടെ രാശിയിലും ചൊവ്വ ചന്ദ്രന്റെ രാശിയിലും സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ രാശി പരിവര്‍ത്തന യോഗം ഉണ്ടാകുന്നു. കൂടാതെ, ബുധനും ശുക്രനും മീനത്തില്‍ സംയോജിച്ച് ആഴ്ചയുടെ തുടക്കത്തില്‍ ലക്ഷ്മി നാരായണ യോഗവും രൂപീകരിക്കുന്നു. ഭരണി നക്ഷത്രത്തോടൊപ്പം ആയുഷ്മാന്‍ യോഗവും ഇന്നുണ്ട്. ഇതിന് പുറമേ, ശനി-ഗുരു നക്ഷത്ര പരിവര്‍ത്തന യോഗവും ഇന്ന് നടക്കുന്നു. ഇത് ഇടവം, കര്‍ക്കിടകം ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്കാണ് ഏറ്റവും ഗുണകരമാകുന്നത്. ഇവര്‍ക്ക് ഭഗവാന് ശിവന്റെ അനുഗ്രഹം ഇന്നുണ്ടാകും. ഇവര്‍ക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങളും എല്ലാ കാര്യങ്ങളിലും സാഫല്യവും ഉണ്ടാകും. ഉന്നതാധികാരികളില്‍ നിന്ന് എല്ലാവിധ സഹായവും ലഭിക്കും. ഇവര്‍ക്കുള്ള വിശദമായ ഫലങ്ങള്‍ അറിയാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് തിങ്കളാഴ്ച പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുണകരമായിരിക്കും. ചെലവുകള്‍ കുറയാന്‍ സാധ്യതയുണ്ട്, ബിസിനസ് വായ്പകള്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശ വിദ്യാഭ്യാസം, യാത്ര, ബിസിനസ് എന്നിവയ്ക്ക് അവസരങ്ങള്‍ തേടുന്നവര്‍ക്ക് തടസ്സങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകാം. പ്രോപ്പര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം ഉണ്ടാകും. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സൗകര്യങ്ങളും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. കുടുംബത്തിന്റെ പിന്തുണയോടെ ആത്മവിശ്വാസം ഉയരും. ദീര്‍ഘകാലത്തെ കുടുംബ പ്രശ്നം പരിഹരിച്ച് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ജീവിത പങ്കാളിയുമായി സൗഹൃദവും ഉറപ്പാക്കും.
കര്‍ക്കിടകം
ഇന്ന് തിങ്കളാഴ്ച, കര്‍ക്കിടകം രാശിയിലുള്ളവര്‍ക്ക് ഒരു നല്ല ദിനമായിരിക്കും. ബിസിനസ് ഉടമകള്‍ക്ക് ലാഭം ഉണ്ടാകാം, നിലവിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പ്രതീക്ഷിക്കാത്ത വിധത്തില്‍ മുമ്പ് ലഭ്യമല്ലാതിരുന്ന നിധിതുല്യമാസ വസ്തുക്കള്‍ ലഭ്യമായേക്കാം. പദ്ധതികള്‍ വിജയകരമാകും, അതിനാല്‍ സംതൃപ്തി ഉണ്ടാകും. ജീവനക്കാര്‍ക്ക് ആഗ്രഹിക്കുന്ന ജോലികള്‍ ലഭിക്കാം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കാം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അംഗീകാരം പിടിച്ചുപറ്റും. പിതാവിന്റെ പിന്തുണ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ സ്വത്തുസംബന്ധിയായ നേട്ടങ്ങള്‍ നേടുകയും ചെയ്യും. കീഴ് ജീവനക്കാര്‍ ജീവനക്കാര്‍ ആദരവ് കാണിക്കും, കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ പ്രണയ ജീവിതവും വിവാഹ ജീവിതവും സമാധാനപരവും സന്തോഷകരവുമാകും.
തുലാം
തുലാം രാശിയിലുള്ളവര്‍ക്ക് തിങ്കളാഴ്ച മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സത്യസന്ധമായ ശ്രമങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ശത്രുക്കള്‍ നിങ്ങള്‍ക്ക് ഭീഷണിയാകില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ കൂടുതല്‍ വിജയം നേടാന്‍ സഹായിക്കും. ഇത് സമൂഹത്തില്‍ കൂടുതല്‍ ബഹുമാനവും അംഗീകാരവും നേടാന്‍ ഇടയാക്കും. പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ന് പ്രത്യേക നേട്ടം ഉണ്ടാകും. സമ്പത്തും സമൃദ്ധിയും വര്‍ധിക്കും. ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് പിന്തുണ ലഭിക്കുും. ഇത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. കുടുംബ ജീവിതം സമാധാനപരവും സന്തോഷകരവുമാക്കും. ജീവിതപങ്കാളിയില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാം. ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ ആലോചിക്കുന്നുവെങ്കില്‍, അത് നിങ്ങളുടെ ജീവിതപങ്കാളിയുടെ പേരില്‍ തുടങ്ങുന്നത്് ഗുണകരമാകും. അതുപോലെ, നിങ്ങളുടെ ജീവിതപങ്കാളിയുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതും ഗുണകരമാകാം. നിങ്ങളുടെ പ്രണയ ജീവിതം സജീവമായിരിക്കും. പ്രണയം വിവാഹത്തില്‍ എത്തുന്നതിന് വേണ്ട കാര്യങ്ങളിലേക്ക് കടക്കും.
മകരം
മകരം രാശിക്കാര്‍ക്ക്, തിങ്കളാഴ്ച നിരവധി നേട്ടങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആയിരിക്കും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേക്കാം. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ലാഭകരമാകാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍, സ്വാധീനമുള്ള വ്യക്തിയുടെ പിന്തുണയിലൂടെ നേട്ടങ്ങള്‍ ലഭിച്ചേക്കാം. വീടോ വാഹനമോ വാങ്ങാനുള്ള അവസരങ്ങള്‍ വന്നേക്കും.അമ്മയുടെ കുടുംബത്തില്‍ നിന്ന് ഒരു സമ്മാനം ലഭിച്ചേക്കാം. കൂടാതെ, അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ പുരോഗതി ഉണ്ടാകാം. കുടുംബാന്തരീക്ഷം അനുകൂലമായിരിക്കും. ജീവിത പങ്കാളിയുമായി സന്തോംഷം പങ്കിടും. കുടുംബത്തോടൊപ്പം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കും. മതപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിതരാകുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ മക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിവസം ആയിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ പ്രതീക്ഷിക്കുന്നതിലധികം നേട്ടങ്ങള്‍ ഇന്ന് ഉണ്ടാകാം. കാരണം ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ക്ക് ശ്രദ്ധേയമായ വിജയമുണ്ടാകാം. നിങ്ങളുടെ സംസാരശൈലി ഗുണകരമായിരിക്കും. അയല്‍വാസികളുമായുള്ള ബന്ധം നല്ലതായിരിക്കും. കൂടാതെ നിങ്ങള്‍ ധാരാളം ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായ ഒരു ഉറവിടത്തില്‍ നിന്ന് പ്രോത്സാഹനം ലഭിക്കാം. അവര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബ അന്തരീക്ഷം സന്തോഷകരമായിരിക്കും, കുട്ടികളുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഉന്നതനായ ഒരാള്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ചേക്കാം. നിങ്ങളുടെ പ്രണയ പങ്കാളിയുടെ ഒരു സമ്മാനം നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. നിങ്ങളുടെ ജീവിതപങ്കാളിയുടെ പിന്തുണയും പ്രതീക്ഷിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
