Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ധനലബ്ധി ഉറപ്പുനല്‍കും ത്രിപുഷ്കരയോഗം ഇന്ന്, ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തില്‍ സാമ്പത്തികക്ലേശങ്ങള്‍ അകലും
ചില ദിവസങ്ങളില്‍ പല ആധികളുമായാണ് നമ്മള് രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് സാമ്പത്തികമാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളോ ആവശ്യങ്ങളോ വരികയും അതിന് പ്രതിവിധി മുമ്പില്‍ തെളിയാതിരിക്കുകയും ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കുന്നത് മുതല്‍ മനസ്സില്‍ ടെന്‍ഷന്‍ ആയിരിക്കും. പക്ഷേ അത്തരം ചില ഘട്ടങ്ങളില്‍ തീര്‍ത്തും അവിചാരിതമായി നമ്മളിലേക്ക് പണം വന്നെത്തും. ആവശ്യങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ന് അത്തരത്തിലൊരു ദിവസമാണ്.

ചന്ദ്രന്റെ ബുധന്റെ രാശിയായ മിഥുനത്തില് സംക്രമണം നടത്തുന്ന ഈ ദിവസം കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ഷഷ്ഠി തിഥിയാണ്. വളരെ വിശിഷ്ടമായ ത്രിപുഷ്കര യോഗം, രവിയോഗം എന്ന ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന ഇന്ന് തിരുവാതിര നക്ഷത്രമാണ്. ഇന്നത്തെ ശുഭയോഗങ്ങളിലൂടെ ധനലബ്ധിയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പായും ലഭിക്കുന്ന അഞ്ച് രാശികളുണ്ട്. ചൊവ്വ ഗ്രഹത്തിന്റെ അനുഗ്രഹവും ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാകും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
ഇന്ന് മേടം രാശിക്കാര്‍ക്ക് സുഖകരമായ ദിവസമാണ്. ആഗ്രഹങ്ങളെല്ലാം സന്തോഷത്തോടെ ചെയ്യാന്‍ ഇന്ന് ഇവര്‍ക്ക് സാധിക്കും. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വീട്ടില്‍ സമാധാനം വന്നെത്തും. ഭാഗ്യത്തോടൊപ്പം ധനപ്രാപ്തിയും ഉറപ്പുള്ള ദിവസമാണ് ഇന്ന്. ചിലവുകള്‍ കുറയുന്നതിനാല്‍ പണം മിച്ചം വെക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മേലുദ്യോഗസ്ഥരുടെ സഹായത്താല്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദ്ദപരമായി ഇടപെടും. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി സമയം ചിലവഴിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് ആത്മവിശ്വാസം കൂടുതലായി അനുഭവപ്പെടും. അതുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാന്‍ പ്രത്യേക താല്‍പ്പര്യം തോന്നും. ബുദ്ധിമുട്ടുള്ള ജോലികളും ചെയ്യാന്‍ തയ്യാറാകും. നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. ചിലവുകള്‍ കുറയ്ക്കാന്‍ കഴിയും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കി അവ പൂര്‍ത്തിയാക്കും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും ഇന്നത്തെ ദിവസം കൂടുതല്‍ സംതൃപ്തി തോന്നും. ദാമ്പത്യത്തിലെ പിണക്കങ്ങള്‍ക്ക് പരിഹാരമാകും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
കന്നി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. വീട്ടില്‍ ചില വിരുന്നുകാര് വരാന്‍ സാധ്യതയുണ്ട്. ഭാവി ജീവിതം സംബന്ധിച്ച ചില അര്‍ത്ഥവത്തായ ആശയങ്ങള്‍ മനസ്സില്‍ രൂപപ്പെടും. അപ്രതീക്ഷിതമായി കുറേയേറെ പണം കയ്യിലെത്തും. ഇതുകാരണം സമ്പാദ്യം വര്‍ധിക്കും. ചില പ്രധാനപ്പെട്ട നിക്ഷേപങ്ങള്‍ നടത്താന്‍ യോഗമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സന്തോഷം നല്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. ബിസിനസുകാര്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. വീട്ടില്‍ കുറച്ച് ദിവസമായി നിലനിന്നിരുന്ന അസ്വസ്ഥ അന്തരീക്ഷം ഹനുമാന്റെ കൃപയാല്‍ ഇല്ലാതാകും.
ഈ രാശികളെ കൂടാതെ മകരം, ധനു രാശികള്‍ക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
