Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Rashiphalam: തളര്‍ച്ചയിലും മുന്നോട്ട് കുതിക്കുന്നവര്‍, ഇവരുടെ ഭാഗ്യദിനം ഇന്നാണ്, സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമാണ് ഇന്ന് ചില രാശിക്കാര്‍ക്ക് എന്നതും പ്രത്യേകതയാണ്.
ഇന്നത്തെ രാശിഫലത്തില്‍ മാറ്റങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. അതിലുപരി ആര്‍ക്കൊക്കെ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ എന്നും അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. വീട്ടില്‍ സന്തോഷകരമായ സാഹചര്യമായിരിക്കും. സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്, ആരോഗ്യം ശ്രദ്ധിക്കണം. യാത്രകള്‍ ഫലം നല്‍കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് യോഗം കാണുന്നു. സ്റ്റോക്ക്മാര്‍ക്കറ്റില്‍ സാമ്പത്തിക നേട്ടം ഉണ്ട്. വരവിനേക്കാള്‍ ചിലവ് വര്‍ദ്ധിക്കും. വസ്തുക്കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായിരിക്കും. യാത്രകള്‍ പലതും അനുകൂലമായി വരും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല മാറ്റങ്ങളുണ്ടാവും, മേലധികാരികളില്‍ നിന്ന് ജോലിയില്‍ അംഗീകാരവും അഭിനന്ദനവും ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ നേട്ടങ്ങളുണ്ടാവും. ഭൂമിയില്‍ നിന്ന് പല തരത്തിലുള്ള ആദായം തേടി എത്തും. ദൈവാനുഗ്രഹം ഉണ്ടാവുന്നു. അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് യാത്രകള്‍ ആവശ്യമായി വരുന്നു. കൂടാതെ ഭാഗ്യം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്താനങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള യോഗം കാണുന്നു. വാക്കുതര്‍ക്കങ്ങള്‍ സംഭവിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശയാത്രക്ക് നിങ്ങള്‍ക്ക് പല വിധത്തില്‍ അവസരം ലഭിക്കുന്നു. ആഢംബരങ്ങള്‍ക്കായി പണം ചിലവഴിക്കുന്നു. സാമ്പത്തിക നില മെച്ചപ്പെടുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും പ്രത്യേകത. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തോഷം നിലനില്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വസ്തുസംബന്ധമായ ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നത് നല്ലതാണ്. കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നില മെച്ചപ്പെടുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എടുത്ത് ചാടി ഒന്നും ചെയ്യാതിരിക്കേണ്ടതാണ്. കാരണം അത് നിങ്ങളെ അബദ്ധത്തില്‍ ചാടിക്കുന്നു. സാമ്പത്തിക നിലഭദ്രമാവുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും സംഭവിക്കാം. വിദേശത്ത് നിന്നും ജോലിക്കുള്ള അവസരങ്ങള്‍ തേടി എത്തും. കാര്‍ഷിക സംബന്ധമായ കാര്യങ്ങളോട് താല്‍പ്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. പണത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും.
മകരം
മകരം രാശിക്കാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം തേടി എത്തുന്നു. പുതിയ സൗഹൃദങ്ങള്‍ നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പ്രതികുലമായ ഫലങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ നില മെച്ചപ്പെടുന്നു. അത് മാത്രമല്ല ബാങ്ക് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് പകര്‍ച്ച വ്യാധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മീനം
മനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങള്‍ തേടി എത്തും. പ്രതീക്ഷിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തും.



Click it and Unblock the Notifications