Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam 23 June 2025: മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക് തിങ്കളാഴ്ചയില് ഭാഗ്യം തെളിയുന്നവര്‍
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ കാത്തിരിക്കുന്നത് എന്ന കാര്യം പലരേയും ആശങ്കപ്പടുത്തുന്ന ഒന്നാണ്. പലപ്പോഴും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ പല വിധത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
നിങ്ങളുടെ രാശി ഏതാണ് എന്ന് നോക്കി ഇന്നത്തെ ദിവസത്തെ ഫലം മുന്‍കൂട്ടി അറിയാം. എന്ന് മാത്രമല്ല ഇന്നത്തെ രാശിഫലത്തില്‍ ആരൊക്കെയാണ് ഉദിക്കുന്നത് ആരൊക്കെയാണ് അസ്തമിക്കുന്നത് എന്നതും കൃത്യമായി അറിയുന്നതിനും സാധിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല പലപ്പോഴും ഓരോ സമയവും വളരെ കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും. സാമ്പത്തികമായി ഏറ്റവും മികച്ച സമയം തന്നെയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നു. അത് കൂടാതെ അനാവശ്യ എടുത്ത് ചാട്ടങ്ങള്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ ഇന്നത്തെ ദിവസം അത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. കൂടാതെ പല കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കേണ്ടി വരുന്നു. സ്വന്തം ആരോഗ്യത്തെ ശ്രദ്ധിക്കണം. ജോലിയില്‍ പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ അനിഷ്ടം വര്‍ദ്ധിക്കുന്നതിനുള്ള ഒരു സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അല്പം ശ്രദ്ധിക്കേണ്ടി വരുന്നു. അനാവശ്യ ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും നിസ്സാരവത്കരണം വേണ്ട. നിങ്ങള്‍ പലപ്പോഴായി മോഹന വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും അത് പാലിക്കാന്‍ ബുദ്ധിമുട്ടുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ പ്രശ്നങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും കാര്യക്ഷമമായി എല്ലാത്തിനേയും നേരിടുന്നതിന് ശ്രമിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സമയം കണ്ടെത്തേണ്ടി വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കാം. പലപ്പോഴും ചതി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാം. കൂടാതെ ജീവിത സൗകാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ മാറ്റങ്ങളെല്ലാം അനുകൂലമായി വരുന്നതിന് പ്രയാസം നേരിടും.
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം അനുകൂലമാവുന്നതിന് കൂടതല്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. കൂടാതെ പല വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ശത്രുക്കള്‍ ശക്തരാവാം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. അതെല്ലാം തന്നെ പ്രതികൂലമായി മാറാം. അതോടൊപ്പം തന്നെ സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. കട ബാധ്യതകള്‍ തീര്‍ക്കുന്നതിന് ശ്രദ്ധ ചെലുത്തേണ്ടതാണ്.
തുലാം
തുലാം രാശിക്കാകര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ ധനലാഭം, ഉദ്ദിഷ്ടകാര്യ സിദ്ധി എന്നിവയും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ഇത് കൂടാതെ എല്ലാ തരത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കും പരിഹാരം കാണാന്‍ സാഘധിക്കുന്നു. പാഴ്ച്ചിലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഗുണാനുഭവങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാവുന്നു. കൂടാതെ ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം നിങ്ങള്‍ക്കുണ്ടാവും. അതോടൊപ്പം തന്നെ വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയെ കണ്ടുമുട്ടുന്നതിന് ഉള്ള സാധ്യത കൂടുതലാണ്.

ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം ലഭിക്കുന്നു. അത് കൂടാതെ ധനലാഭം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ പാഴ്ചിലവുകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കള്‍ നിങ്ങള്‍ക്ക് ഭീഷണിയാവുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ ഇരട്ടി നേട്ടമുണ്ടാവുന്ന സമയമാണ്. കൂടാതെ ജീവിത വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട. ബിസിനസില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കേുന്നതിന് വളരെയധികം ശ്രദ്ധിക്കണം. രാഷ്ട്രീയക്കാര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂല ഫലം നല്‍കും എന്നതാണ് സത്യം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ ഒഴിവാക്കേണ്ട ദിവസമാണ് തിങ്കളാഴ്ച. കൂടാതെ വരുമാനം ഇരട്ടിയാവുന്നതിനോടൊപ്പം തന്നെ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും കൊടുത്ത പണം തിരികെ കിട്ടുന്നതിനും യോഗം കാണുന്നു. പൊതു ഇടങ്ങളില്‍ ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിനെ വളരെയധികം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളിലും സാമ്പത്തിക ലാഭം തേടി എത്തുന്നു. എന്നാല്‍ നിലനില്‍ക്കുന്ന അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നതിന് സാധ്യതയുണ്ട്. എടുത്ത് ചാട്ടം ദോഷങ്ങള്‍ ഇരട്ടിയാക്കും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. സമ്പാദ്യം ഇരട്ടിയാവുമെങ്കിലും സൂക്ഷിച്ച് ചിലവാക്കണം.



Click it and Unblock the Notifications
