Rashiphalam 1June 2025: ജൂണ്‍ 1-ാം തീയ്യതി ഭാഗ്യം വരി നില്‍ക്കും ഇന്നത്തെ അസ്തമയത്തോടെ ജീവിതം മാറും: രാശിഫലം

ഇന്ന് ജൂണ്‍ 1, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും പിന്നില്‍ ഒരു കാരണമുണ്ട്. അത് അനുകൂലമാണോ പ്രതികൂലമാണോ എന്നുള്ളതാണ് അറിയേണ്ടത്. ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

കരിയര്‍, ധനം, ദാമ്പത്യം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാം മേഖലകളിലും എത്രത്തോളം ശ്രദ്ധിക്കണം? ഇത് അനുകൂലമാണോ പ്രതികൂലമാണോ എന്നുള്ള കാര്യങ്ങളെല്ലാം തന്നെ അറിഞ്ഞിരിക്കണം. ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നത് ഇതെല്ലാമാണ്.

Today Horoscope Prediction

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ ധനയോഗം തേടി എത്തുന്നു. കൂടാതെ യാത്രകള്‍ എല്ലാം തന്നെ അല്‍പം കരുതലോടെ വേണം എന്ന കാര്യം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നു. ശത്രുക്കളുടെ ശല്യത്തില്‍ കുറവ് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ പണം ധാരാളം ചിലവഴിക്കുന്നതിന് യോഗം കാണുന്നു, പല കോണില്‍ നിന്നും സഹായം തേടി എത്തും. മറ്റുള്ളവരുടെ അതൃപ്തി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് ചെറിയ അസ്വസ്ഥതകള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പലരേയും സഹായിക്കാന്‍ നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും. എങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ആലോചിച്ച് മാത്രമേ എടുക്കാവൂ. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം പിടിക്കരുത്.

Today Horoscope Prediction

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഈശ്വര ചിന്ത വര്‍ദ്ധിക്കുന്നു. കാര്യക്ഷമമായി എല്ലാ പ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലവിധത്തില്‍ നീരസം പല കാര്യങ്ങളിലു ഉണ്ടാവാം. കൂടാതെ തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കാം. അത് പലപ്പോഴും കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ കാര്യക്ഷമമായികൈകാര്യം ചെയ്യേണ്ടതാണ്. കുടുംബ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ആരോഗ്യം അല്‍പം കൂടുതല്‍ കഷ്ടത്തിലാവും. സന്തോഷകരമല്ലാത്ത മാറ്റങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ നിസ്സാരവത്കരിക്കരുത്. കടബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. സമ്പാദ്യം ഇരട്ടിയാവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശത്രുത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ധനലാഭം തേടി എത്തുന്നു. ഉദ്ദിഷ്ടകാര്യ സിദ്ധിയും ഉണ്ടാവും. എതിര്‍പ്പുകളെ നിഷ്പ്രയാസം നേരിടുന്നു. കട ബാധ്യതകള്‍ പൂര്‍ണമായും തീര്‍ക്കുന്നതിന് സാധിക്കും.

Today Horoscope Prediction

ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബത്തിലെ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗം കാണുന്നു. അനുകൂലമായ പല പ്രതിവിധികളും ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സഹോദരന്‍മാരില്‍ നിന്നും നേട്ടങ്ങളുണ്ടാവും. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. പല കോണില്‍ നിന്നും ധനവരവുണ്ടാവുന്നതിനുള്ള യോഗവും കൂടുതലാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് വിപുലീകരിക്കപ്പെടുന്നു. അതില്‍ സാമ്പത്തിക ലാഭവും തേടി എത്തുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ശത്രുദോഷത്തെ ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യത്തില്‍ വിട്ടുവീഴ്ച മനോഭാവം ഉണ്ടാവുന്നു. എടുത്ത് ചാട്ടം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. ബന്ധുക്കളുമായി പിണങ്ങിക്കഴിയേണ്ട അവസ്ഥയുണ്ടാവാം. ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ അല്‍പം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പല ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ നടത്തേണ്ടതായി വരുന്നു. കൂടാതെ അനാവശ്യ അഭിപ്രായങ്ങള്‍ ജീവിതത്തില്‍ കേള്‍ക്കേണ്ടി വരും. ദമ്പതികള്‍ കഴിയുന്നതും സ്‌നേഹത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. പാഴ്ച്ചിലവുകള്‍ ഇരട്ടിയാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, June 1, 2025, 7:25 [IST]
X
Desktop Bottom Promotion