Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഇന്ന് ആഴ്ചയാരംഭം, കരിയര്‍, ധനം, വിവാഹം, ജോലി പോസിറ്റീവ് മാറ്റങ്ങള്‍ 12 രാശിക്കാര്‍ക്കും
ഞായറാഴ്ച ദിവസമായ ഇന്ന് എപ്രകാരമാണ് 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷമോ സമാധാനമോ ആണ് കാത്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞ് കരുതലോടെ മുന്നോട്ട് പോവാം.
ഇന്നത്തെ ദിവസത്തില്‍ ഓരോ രാശിക്കാരിലും എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് നമുക്ക് കാത്തിരിക്കാവുന്നതാണ്. ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം ഇരട്ടിയാവുന്നു. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാവും. വീട്ടില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട സമയമായിരിക്കും. ജോലിയില്‍ പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന് യോഗം കാണുന്നു. ഇത് കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള യോഗമുണ്ട്. നിങ്ങളുെ വീടിന്റെ അന്തരീക്ഷം സ്വസ്ഥതയുള്ളതായിരിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് സ്നേഹവും പിന്തുണയും ഇന്നത്തെ ദിവസം സ്വന്തമാക്കാന്‍ സാധിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
പ്രണയത്തിലും ദാമ്പത്യത്തിലും ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രശ്‌നങ്ങളും വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ പണം ചിലവഴിക്കുന്നതിന് അല്‍പം നിയന്ത്രണം വേണം. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ശരിയായ തീരുമാനം എടുക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പലപ്പോഴും അനുകൂല തീരുമാനങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ് ആരംഭിക്കുന്ന സമയം അല്‍പം ശ്രദ്ധ വേണം. അത് കൂടാതെ ലാഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കും. കൂടാതെ വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും എടുക്കുന്ന തീരുമാനം എല്ലാം അനുകൂലമായി വരുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. നിസ്സാരമായ പല കാര്യവും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ജോലി പൂര്‍ണ്ണമായും കൃത്യമായും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവും. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഒരു പുതിയ വരുമാന മാര്‍ഗ്ഗവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യബന്ധം മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല സമയമാണ്. കൂടാതെ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്ന സമയം കൂടിയാണ്. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ് കാത്തിരിക്കുന്നത്. കൂടാതെ പണത്തിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. അത് സാമ്പത്തികമായും കരിയര്‍പരമായും അപ്രകാരമായിരിക്കും. നിങ്ങളുടെ ജോലി നിങ്ങള്‍ ഉത്സാഹത്തോടെ പൂര്‍ത്തീകരിക്കുന്നതിന് ശ്രമിക്കുന്നു. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ബിസിനസിലെ നഷ്ടം നിങ്ങളെ ചിന്തിപ്പിക്കുന്നു. വിദേശത്ത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ സാധ്യത കാണുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ വരുന്നതിന് സാധ്യതയുണ്ട്. എല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട ദിവസമാണ് ഇന്ന്. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. സാമ്പത്തിക കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പല കോണില്‍ നിന്ന് വരുമാനം തേടി എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും.



Click it and Unblock the Notifications

