Rashiphalam: ബുധന്റെ വക്രഗതിയില്‍ ഇന്നത്തെ ദിവസം നഷ്ടത്തില്‍ തുടക്കം, സമ്പൂര്‍ണ സൂര്യരാശിഫലം

ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണ്. അതിലുപരി ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരത്തിലേക്ക് കടന്ന് കഴിഞ്ഞു. ഏപ്രില്‍ 7 വരെ ബുധന്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ വരെ സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. രാശിഫലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ നേട്ടങ്ങളും മാറ്റങ്ങളും സന്തോഷവും നിറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഇന്നത്തെ ദിവസം എപ്രകാരം എന്ന് കാത്തിരിക്കുന്നവര്‍ക്ക് ഈ രാശിഫലം സഹായിക്കുന്നു.

രാശിഫലത്തില്‍ സംസാരിക്കുകയാണെങ്കില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ആരോഗ്യം, ധനം, കരിയര്‍, ദാമ്പത്യം എന്നിവയിലെല്ലാം തന്നെ എത്രത്തോളം അനുകൂലമായ മാറ്റങ്ങളാണ് പ്രതികൂല മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

Today Horoscope Malayalam

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷകരമായ പലമാറ്റങ്ങളും സംഭവിക്കാം. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. അനാരോഗ്യകരമായ എല്ലാ കാര്യത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമായ സമയമാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. എങ്കിലും അശ്രദ്ധയാണെങ്കില്‍ അത് പ്രതികൂല ഫലങ്ങളുണ്ടാക്കും. ദാമ്പത്യം സന്തോഷകരമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. ആത്മധൈര്യം വര്‍ദ്ധിക്കുന്നു. ആശുപത്രി സന്ദര്‍ശനത്തിനുള്ള സാധ്യതയുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിള്ള ആരോഗ്യ പ്രതിസന്ധികള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ലാഭം തേടി എത്തുന്നു. ജോലിയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവും. ഉദര സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവുന്നു. മേലധികാരികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അപ്രീതിയുണ്ടാവുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യേണ്ടതായി വരും. അത് കരിയറിനെ ബാധിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍പരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതിനെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം
ചിങ്ങം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കും എത്താം. സാമ്പത്തിക സ്ഥിതി ശകതമായിരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മന:ക്കരുത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. ജോലികളില്‍ നിന്ന് ബ്രേക്ക് എടുത്തവര്‍ക്ക് തിരികെ ജോലി ചെയ്യാന്‍ സാധിക്കുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനുകൂലമായി വരുന്ന ഒരു ദിവസമാണ് ഇന്ന്. മനസ്സിന് കൂടുതല്‍ സന്തോഷം ലഭിക്കുന്നു. ധനലാഭവും നിങ്ങളെ തേടി എത്തുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. ജോലികളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്ക് മറ്റുള്ളവരെ ഇടപെടുത്തരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് സന്തോഷം വര്‍ദ്ധിപ്പിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. മത്സപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നു. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള യാത്രകള്‍ നടത്തേണ്ടതായി വരുന്നു. സാമ്പത്തിക ഇടപാടുകള്‍ വളരെയധികം ശ്രദ്ധിക്കണം. സ്വത്തുക്കളെല്ലാം തന്നെ കൈവശം വരുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാവുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. അത് മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാിക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ബുധന്റെ വക്രഗതി സഞ്ചാരം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങളുണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്‍കുന്നു. പല വിധത്തിലാണ് ആരോഗ്യം നിങ്ങളെ ഈ സമയം മികച്ചതാക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് കാത്തിരിക്കുന്നു. ജീവിതത്തിലെ പ്രധാന വെല്ലുവിളികളെ എല്ലാം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരു തരത്തിലും ജീവിതത്തില്‍ പ്രശ്‌നങ്ങളിലൂടെ മുന്നോട്ട് പോവേണ്ടി വരുന്നില്ല. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയെങ്കിലും ഇനിയും ചിലത് നേടാനുണ്ടെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലുള്ള നേട്ടങ്ങളിലേക്കും മിഴി തുറക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനുള്ള ഒരു സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. ജന്മലക്ഷ്യം എന്താണെന്ന് തിരിച്ചറിയുന്ന ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. എല്ലാ മാറ്റങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കടം കൊടുത്തവര്‍ പണം തിരികെ നല്‍കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion