Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഗൗരിയോഗത്തില്‍ ആറാടുന്ന അഞ്ച് രാശിക്കാര്‍: 12 രാശിക്കാരിലും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തും എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഈ ദിനത്തില്‍ ഉണ്ടാവുന്നു. ഐശ്വര്യവും സന്തോഷവും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്ന ഗൗരിയോഗത്തിനാണ് ഇന്നത്തെ ദിവസത്തില്‍ യോഗം.
ബുധനാഴ്ച ദിനമായ ഇന്ന് ഗൗരിയോഗം രൂപം കൊള്ളുന്നു. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നിങ്ങള്‍ക്കായി ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് ഗൗരിയോഗത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നു. ബാക്കിയുള്ളവരേയും ഈ യോഗഫലം സ്വാധീനിക്കുന്നുണ്ട്. എങ്കിലും ഗുണാനുഭവങ്ങള്‍ കുറവായിരിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അത് അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂലാവസ്ഥകളും നല്‍കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ കാത്തിരിക്കും. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ കൈവിട്ട് പോവുന്നു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗൗരിയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കുന്നു. പലപ്പോഴും അവസരങ്ങള്‍ ധാരാളം ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ജോലിയില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറയുന്നു.
മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ചതായി വരുന്നു. പക്ഷേ ശ്രദ്ദയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുമെങ്കിലും ഗൗരിയോഗത്തിന്റെ ഫലമായി ഇതെല്ലാം അനുകൂലമായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കരസ്ഥമാക്കാന്‍ സാധിക്കും. ഭാവിയിലേക്കുള്ള നിക്ഷേപത്തിന് ഏറ്റവും അനുകൂല സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗൗരിയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കുന്നു. വര്‍ഷങ്ങളായി കാത്തിരുന്ന പല പ്രതിസന്ധികള്‍ക്കും ഇന്നത്തെ ദിവസം കൊണ്ട് പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ജീവിതം കൂടുതല്‍ ആസ്വദിക്കുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാം കൊണ്ടും ഗുണപ്രദമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കപ്പെടും.ജോലിയില്‍ നേട്ടങ്ങളുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും ഇന്നത്തെ ദിവസം സംഭവിക്കാന്‍ ഇടയുള്ള നിര്‍ണായക ഫലം ഇന്ന് ഉണ്ടാവുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസത്തിന്റെ ആകെത്തുകയായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗൗരിയോഗം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ഗൗരിയോഗ ഫലമായി അത് മാറിമറിയുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ തുടക്കമാണ് ഇന്നത്തെ ദിവസം. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. സാമ്പത്തിക സ്ഥിതി മാറി മറിയുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മെച്ചപ്പെടും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ വരുമാനം വര്‍ദ്ധിക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഗൗരിയോഗഫലം അവരെ രാജയോഗസമാനമാക്കി വളര്‍ത്തും. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഒരുമിച്ച് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഇല്ലാതാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ കുടുംബ ജീവിതം ഇവര്‍ക്കുണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിതം സന്തോഷത്തിന്റേതായി മാറും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ചെറിയ തടസ്സങ്ങളും നേരിടേണ്ടി വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. അതിന്റെ ഫലമായി പരിശ്രമങ്ങളെല്ലാം തന്നെ വിജയിക്കാന്‍ സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അത്ര മികച്ചതായിരിക്കുകയില്ല. ഇത് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതലായിരിക്കും. അത് വഴി ജോലി രാജി വെക്കാം എന്ന ചിന്ത വരെ എത്തും. ദാമ്പത്യത്തിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications