Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
Rashiphalam: ഇന്നത്തെ ദിവസം മുന്നോട്ടുള്ള ഓരോ സെക്കന്റിലും മഹാഭാഗ്യം കാത്തിരിക്കുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇന്നത്തെ ദിവസം 12 രാശിക്കാരില്‍ പകുതി പേരിലും ഗുണപ്രദമായ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൂടി നില്‍ക്കുന്നത് എന്നത് മാത്രമേ തിരിച്ചറിയേണ്ടതുള്ളൂ.
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്ന രാശിക്കാര്‍ ഇവരാണ്. അനുകൂല ഭാവത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത് പോലെ തന്നെ നഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. 12 രാശിക്കാരുടേയും ഇന്നത്തെ സമ്പൂര്‍ണ സൂര്യ രാശിഫലം അറിയാം.

മേടം
കാര്യങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ നടക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നു. കൂടാതെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖ ലഭിക്കുന്നു, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. രോഗാവസ്ഥകളെ ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഓഹരി ഇടപാടുകളില്‍ മികച്ച നേട്ടം തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ബഹുമതികളും അംഗീകാരങ്ങളും തേടി എത്തും. കലഹങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടാവും. ജോലി മാറുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ കലഹങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാവും. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ സംഭവിക്കാം. അകന്നു കഴിഞ്ഞവര്‍ക്ക് ഒന്നിച്ച് ചേരുന്നതിനുള്ള അവസരമുണ്ടാവും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ് ലാഭകരമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാവും. സ്വര്‍ണം സമ്മാനമായി ലഭിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. അനുകൂല മാറ്റങ്ങള്‍ തേടി എത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സഫലമാവും. ഭൂമി ഇടപാടുകള്‍ സാമ്പത്തിക ലാഭം നേടിത്തരും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. പണം ഇടപാടുകളില്‍ അശ്രദ്ധ പാടില്ല, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഢംബര വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്നു. കൂടാതെ ചില നേട്ടങ്ങള്‍ തേടി എത്തും. യുവാക്കളുടെ തീരുമാനത്തില്‍ പിന്‍മാറാതെ മുന്നോട്ട് പോവുന്നു.
ധനു
ധനുരാശിക്കാര്‍ക്ക് വിദേശയാത്രക്കുള്ള സാഹചര്യം അനുകൂലമായി വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഈശ്വരാധീനത്തിനായി പ്രാര്‍ത്ഥന വേണം. പല വിധത്തിലും പല കോണില്‍ നിന്നും അപകടങ്ങള്‍ ഉണ്ടാവാം. രോഗാവസ്ഥകളും പിടികൂടാം. ദാമ്പത്യ ജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. വാഹനം മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. പലപ്പോഴും ദീര്‍ഘകാലമായി നിങ്ങളെ അലട്ടിയിരുന്ന അസ്വസ്ഥതകള്‍ മാറുന്നു. കോടതി സംബന്ധമായി പല വിധത്തിലുള്ള അനുകൂല വിധികള്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധാരാളം സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ആഗ്രഹിച്ചത് പോലെ നടക്കണം എന്നില്ല. വിപരീത ഫലങ്ങളെ കരുതിയിരിക്കണം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ തുടരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











